വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ് 'ഫൈനല്‍' ടെസ്റ്റ് പ്രിവ്യൂ, എപ്പോള്‍, എവിടെ കാണാം

പരമ്പരയില്‍ ഇരുടീമുകളും 1-1നു ഒപ്പമാണ്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം വെള്ളിയാഴ്ച ആരംഭിക്കും. ഇരുടീമുകളും പരമ്പരയില്‍ 1-1ന് ഒപ്പം നില്‍ക്കുന്നതിനാല്‍ ഫൈനലിന് തുല്യമാണ് ഈ മല്‍സരം. സതാംപ്റ്ററണിലെ റോസ് ബൗളില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വിന്‍ഡീസ് നാലു വിക്കറ്റിന് ഇംഗ്ലണ്ടിനെ ഞെട്ടിച്ചിരുന്നു.

2

എന്നാല്‍ മാഞസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് വേദിയായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തിരിച്ചടിച്ചു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ ഇംഗ്ലണ്ട് 113 റണ്‍സിന്റെ വിജയം കൊയ്യുകയായിരുന്നു. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനു തന്നെയാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

എപ്പോള്‍, എവിടെ?

രണ്ടാം ടെസ്റ്റ് നടന്ന അതേ സ്‌റ്റേഡിയത്തില്‍ തന്നെയാണ് മൂന്നാം ടെസ്റ്റും അരങ്ങേറുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു ശേഷം 3.30നായിരിക്കും കളിയാരംഭിക്കുന്നത്.

സോണി സിക്‌സ്, സോണി സിക്‌സ് എച്ച്ഡി, സോണി ടെന്‍ സ്‌പോര്‍ട്‌സ് 1, സോണി ടെന്‍ സ്‌പോര്‍ട്‌സ് 1 എച്ച്ഡി തുടങ്ങിയ ചാനലുകളിലാണ് മല്‍സരം തല്‍സമയം സംപ്രേക്ഷണമുള്ളത്. കൂടാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ സോണി ലിവ് (sony liv) ആപ്ലിക്കേഷന്‍ വഴിയും ലൈവ് സ്ട്രീമിങ് സൗജന്യമായി ആസ്വദിക്കാം.

കാലാവസ്ഥ, പിച്ച് റിപ്പോര്‍ട്ട്

ആവേശകരമായ മല്‍സരം കാണാന്‍ കാത്തിരിക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ക്കു അത്ര ആശ്വാസം പകരുന്നതല്ല കാലാവസ്ഥാ റിപ്പോര്‍ട്ട്. ടെസ്റ്റിന്റെ രണ്ടാം ദിനം മുതല്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ആദ്യദിനം മാത്രമേ മുഴുവന്‍ ഓവര്‍ കളി നടക്കാന്‍ സാധ്യതയുള്ളൂ. രണ്ടാംദിനം മഴ പെയ്യാനുള്ള സാധ്യത 90 ശതമാനമാണ്.
രണ്ടാം ടെസ്റ്റില്‍ ഈ പിച്ച് മുഴുവന്‍ ദിവസവും ഫാസ്റ്റ് ബൗളര്‍മാരെ അനുകൂലിച്ചിരുന്നു. ഇത്തവണയും ഇതേ പിച്ച് തന്നെയായതിനാല്‍ ഇക്കാര്യത്തില്‍ മാറ്റം വരാനിടയില്ല.

ടീം ന്യൂസ്

രണ്ടാം ടെസ്റ്റില്‍ വിശ്രമമനുവദിക്കപ്പെട്ട വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനും കൊവിഡ് പ്രതിരോധചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ട പേസര്‍ ജോഫ്ര ആര്‍ച്ചറും ഈ മല്‍സരത്തില്‍ ഇംഗ്ലണ്ട് ടീമില്‍ മടങ്ങിയെത്തും. ഇതോടെ രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ സാം കറെന് പുറത്തിരിക്കേണ്ടി വരും.
മറുഭാഗത്ത് അല്‍സാറി ജോസഫിനു പകരം നേരത്തേ നടന്ന പരിശീലന മല്‍സരത്തില്‍ അഞ്ചു വിക്കറ്റെടുത്ത റെയ്മണ്‍ റീഫര്‍ വിന്‍ഡീസ് പ്ലെയിങ് ഇലവനില്‍ എത്തിയേക്കും.

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഡൊമിനിക്ക് സിബ്ലി, സാക്ക് ക്രോളി, ജോ റൂട്ട് (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, ഡോം ബെസ്സ്, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.

വെസ്റ്റ് ഇന്‍ഡീസ്- ക്രെയ്ഗ് ബ്രാത്വെയ്റ്റ്, ജോണ്‍ കാംബെല്‍, ഷെയ് ഹോപ്പ്, ഷമാറ ബ്രൂക്‌സ്, റോസ്റ്റണ്‍ ചേസ്, ജെര്‍മെയ്ന്‍ ബ്ലാക്വുഡ്, ഷെയ്ന്‍ ഡോര്‍വിച്ച്, ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), കെമര്‍ റോച്ച്, റെയ്മണ്‍ റീഫര്‍, ഷാനോണ്‍ ഗബ്രിയേല്‍.

Story first published: Thursday, July 23, 2020, 16:40 [IST]
Other articles published on Jul 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X