For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കരുത്തുകാട്ടി പേസ് നിര, വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

1
46754

മാഞ്ചസ്റ്റര്‍: മഴ മൂന്നാം ദിനം നഷ്ടപ്പെടുത്തിയിട്ടും ഇംഗ്ലണ്ടിന്റെ വിജയമോഹത്തെ തടുത്തിടാന്‍ വെസ്റ്റ് ഇന്‍ഡീസിനായില്ല. സമനിലയിലേക്കെന്ന് വിലയിരുത്തപ്പെട്ട രണ്ടാം ടെസ്റ്റില്‍ 113 റണ്‍സിനാണ് ആതിഥേയരായ ഇംഗ്ലണ്ടിന്റെ ജയം.ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സ് 198 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡും രണ്ട് വിക്കറ്റ് വീതം പങ്കിട്ട ക്രിസ് വോക്‌സ്,ടോം ബെസ്,ബെന്‍ സ്റ്റോക്‌സ്,ഒരു വിക്കറ്റ് വീഴ്ത്തിയ സാം കറാന്‍ എന്നിവര്‍ ചേര്‍ന്ന് സന്ദര്‍ശകരെ എറിഞ്ഞിടുകയായിരുന്നു.

wivsengtest

ഷംറാഹ് ബ്രോക്‌സ് (62),ജെര്‍മെയ്ന്‍ ബ്ലാക്ക് വുഡ് (55), എന്നിവര്‍ക്ക് മാത്രമാണ് വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 469 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 287 റണ്‍സിന് പുറത്തായി.ഒന്നാം ഇന്നിങ്സില്‍ 182 റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് മൂന്ന് വിക്കറ്റിന് 129 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് വെസ്റ്റ് ഇന്‍ഡീസിന് 312 റണ്‍സ് വിജയലക്ഷ്യം നല്‍കുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ ബെന്‍ സ്‌റ്റോക്‌സ് (57 പന്തില്‍ 78) വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു.നാല് ഫോറും മൂന്ന് സിക്‌സുമാണ് സ്‌റ്റോക്‌സ് നേടിയത്. ജോ റൂട്ടും (22) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.രണ്ട് ഇന്നിങ്‌സിലും തിളങ്ങിയ സ്റ്റോക്‌സാണ് കളിയിലെ താരം.ഇംഗ്ലണ്ടിന്റെ ജയത്തോടെ പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലെത്തി.

നേരത്തെ ഓപ്പണര്‍ ഡോം സിബ്ലി (372 പന്തില്‍ 120) ബെന്‍ സ്റ്റോക്സ് (356 പന്തില്‍ 176) എന്നിവരുടെ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിന് കരുത്തായത്.സ്റ്റോക്സ് 17 ബൗണ്ടറിയും രണ്ട് സിക്സും പറത്തിയപ്പോള്‍ അഞ്ച് ബൗണ്ടിയാണ് സിബ്ലിയുടെ ഇന്നിങ്സിലുണ്ടായിരുന്നത്. ഒരു ഘട്ടത്തില്‍ 81 റണ്‍സിന് മൂന്ന് വിക്കറ്റെന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിന് കരുത്തായത് നാലാം വിക്കറ്റിലെ സ്റ്റോക്സ്-സിബ്ലി കൂട്ടുകെട്ടാണ്.260 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിന് സമ്മാനിച്ചത്. സെഞ്ച്വറിക്ക് ശേഷം അതിവേഗം റണ്‍സുയര്‍ത്തിയ സ്റ്റോക്സിനെ കിമാര്‍ റോച്ച് വിക്കറ്റ് കീപ്പര്‍ ഡൗറിച്ചിന്റെ കൈയിലെത്തിക്കുകയായിരുന്നു.

സിബ്ലിയെ റോഷ്ടണ്‍ ചേസിന്റെ പന്തില്‍ കിമാര്‍ റോച്ച് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.ജോസ് ബട്ലര്‍ (79 പന്തില്‍ 40) മധ്യനിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.വാലറ്റത്ത് ഡോം ബെസ്സിന്റെ (26 പന്തില്‍ 31*) വെടിക്കെട്ട് ബാറ്റിങ്ങും ഇംഗ്ലണ്ടിന് കരുത്തായി.സ്റ്റുവര്‍ട്ട് ബ്രോഡും (14 പന്തില്‍ 11) പുറത്താവാതെ നിന്നു.റോറി ബേണ്‍സ് (15),സാക്ക് ക്രോളി (0),ജോ റൂട്ട് (23),ഒലി പോപ്പ് (7),ക്രിസ് വോക്സ് (0),സാം കറാന്‍ (17) എന്നിവരാണ് പുറത്തായ മറ്റ് ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാര്‍. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി സ്പിന്നര്‍ റോഷ്ടണ്‍ ചേസ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കിമാര്‍ റോച്ച് രണ്ടും അല്‍സാരി ജോസഫ്,ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

ഒന്നാം ടെസ്റ്റില്‍ നാല് വിക്കറ്റിന് സന്ദര്‍ശകരായ വെസ്റ്റ് ഇന്‍ഡീസാണ് വിജയിച്ചത്. ജോ റൂട്ടിന്റെ അഭാവത്തില്‍ ബെന്‍ സ്റ്റോക്സായിരുന്നു ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നയിച്ചത്. ആദ്യ ടെസ്റ്റിലെ പേസര്‍മാരായിരുന്ന ജോഫ്ര ആര്‍ച്ചര്‍,ജെയിംസ് ആന്‍ഡേഴ്സണ്‍,മാര്‍ക്ക് വുഡ് എന്നിവര്‍ക്ക് പകരമായി സ്റ്റുവര്‍ട്ട് ബ്രോഡ്,ക്രിസ് വോക്സ്,സാം കറാന്‍ എന്നിവര്‍ക്കാണ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ അവസരം നല്‍കിയത്

Story first published: Tuesday, July 21, 2020, 8:16 [IST]
Other articles published on Jul 21, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+