Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ടെസ്റ്റ്: ഇംഗ്ലണ്ട് കരകയറി, ഭേദപ്പെട്ട സ്‌കോറിലേക്ക്

മാഞ്ചസ്റ്റര്‍: തുടക്കത്തിലേറ്റ തകര്‍ച്ചയ്ക്കു ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് കരകയറി. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റിന് 207 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. ഡൊമിനിക്ക് സിബ്ലിക്കൊപ്പെ (86) ബെന്‍ സ്റ്റോക്‌സാണ് (59) ക്രീസിലുള്ളത്. ഒരു ഘട്ടത്തില്‍ മൂന്നിന് 81 റണ്‍സെന്ന നിലയില്‍ പരുങ്ങിയ ആതിഥേയരെ ഇരുവരും ചേര്‍ന്നു കൡയിലേക്കു തിരികെ കൊണ്ടു വരികതയായിരുന്നു. അപരാജിതമായ നാലാം വിക്കറ്റില്‍ സിബ്ലി- സ്റ്റോക്‌സ് സഖ്യം 126 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനു റോറി ബേണ്‍സ് (15),സാക്ക് ക്രൗലി (0),നായകന്‍ ജോ റൂട്ട് (23) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ബേണ്‍സിനെ റോഷ്ടണ്‍ ചേസ് എല്‍ബിയില്‍ കുരുക്കിയപ്പോള്‍ ക്രൗലിയെ ചേസ് ജേസണ്‍ ഹോള്‍ഡറിന്റെ കൈയിലെത്തിച്ചു.

westindies-england

റൂട്ടിനെ അല്‍സാരി ജോസഫിന്റെ പന്തില്‍ ഹോള്‍ഡര്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.മഴമൂലം വൈകിയാണ് മത്സരം ആരംഭിച്ചത്. ആദ്യ ടെസ്റ്റില്‍ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. മഴപെയ്ത മൈതാനത്ത് ബാറ്റിങ് ദുഷ്‌കരമാണെങ്കിലും പരമ്പര കൈവിടാതിരിക്കാന്‍ ഇംഗ്ലണ്ടിന് രണ്ടാം ടെസ്റ്റിലെ ജയം അനിവാര്യമാണ്.

ഇംഗ്ലണ്ട് നിരയില്‍ ജോ റൂട്ട് നായകസ്ഥാനത്ത് തിരിച്ചെത്തി. ഒന്നാം ടെസ്റ്റില്‍ കളിച്ച ജോഫ്ര ആര്‍ച്ചര്‍,ജെയിംസ് ആന്‍ഡേഴ്‌സണ്‍,മാര്‍ക്ക് വുഡ് എന്നിവര്‍ക്ക് പകരമായി സ്റ്റുവര്‍ട്ട് ബ്രോഡ്,സാം കറാന്‍,ക്രിസ് വോക്‌സ് എന്നിവര്‍ ടീമില്‍ ഇടം പിടിച്ചു.ജോഫ്ര ആര്‍ച്ചറെ കോവിഡ് നിയമം ലംഘിച്ചതിനാണ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. താരമിപ്പോള്‍ സെല്‍ഫ് ഐസലേഷനിലാണ്. സതാംപ്റ്റണില്‍ നിന്ന് മാഞ്ചസ്റ്റര്‍ നിന്നിലേക്കുള്ള യാത്രയില്‍ വീട്ടില്‍ പോയതിനെത്തുടര്‍ന്നാണ് ആര്‍ച്ചര്‍ക്ക് ഐസലേഷനില്‍ പോകേണ്ടി വന്നത്.

wivsengtest

ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് നാല് വിക്കറ്റിന് തോറ്റ ഇംഗ്ലണ്ട് മൂന്ന് മത്സര പരമ്പരയില്‍ 1-0ന് പിന്നിലാണ്. നായകന്‍ ജോ റൂട്ടിന്റെ അഭാവത്തില്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നയിച്ചത്.
രണ്ടാം ടെസ്റ്റില്‍ എന്ത് വിലകൊടുത്തും ജയിക്കേണ്ടത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഒന്നാം ടെസ്റ്റില്‍ ബാറ്റിങ് പിഴവ് നികത്തുകയാണ് ആതിഥേയരുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

അതേ സമയം വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ മാറ്റമുണ്ടായില്ല. മികച്ച പ്രകടനം പുറത്തെടുത്ത ഒന്നാം ടെസ്റ്റ് ടീമിനെ രണ്ടാം ടെസ്റ്റിലും നിലനിര്‍ത്തി. പേസ് ബൗളിങ് നിര മികച്ച പ്രകടനമാണ് ഒന്നാം ടെസ്റ്റില്‍ പുറത്തെടുത്തത്. നായകന്‍ ജേസര്‍ ഹോള്‍ഡര്‍ ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റും ഷനോന്‍ ഗബ്രിയേല്‍ നാല് വിക്കറ്റും വീഴ്ത്തിയിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 114 റണ്‍സ് ലീഡ് സ്വന്തമാക്കാനായതാണ് ആദ്യ ടെസ്റ്റില്‍ സന്ദര്‍ശകര്‍ക്ക് കരുത്തായത്.

Story first published: Friday, July 17, 2020, 9:08 [IST]
Other articles published on Jul 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+