For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടാം ടെസ്റ്റ്: വിന്‍ഡീസ് 287ന് പുറത്ത്, ഇംഗ്ലണ്ടിനു മികച്ച ലീഡ്

1
46754
England vs West Indies, 2nd Test Day 4, Highlights | Oneindia Malayalam

മാഞ്ചസ്റ്റര്‍: മഴ മാറി നിന്ന നാലാം ദിനം വെസ്റ്റ് ഇന്‍ഡീസിനെതിരേ പിടിമുറുക്കി ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന്റെ 469 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഒന്നാമിന്നിങ്‌സില്‍ 287 റണ്‍സിനു പുറത്തായി. 182 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിന് 37 റണ്‍സെടുത്തിട്ടുണ്ട്. എട്ടു വിക്കറ്റ് കൈയിലിരിക്കെ 219 റണ്‍സിന്റെ ലീഡാണ് അവര്‍ക്കുള്ളത്.

ജോസ് ബട്‌ലറും (0) സാക്ക് ക്രോളിയുമാണ് (11) പുറത്തായത്. രണ്ടു വിക്കറ്റും കെമര്‍ റോച്ചിനാണ്. അതിവേഗത്തില്‍ റണ്‍സെടുത്ത് വിന്‍ഡീസിന് വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം വയ്ക്കുന്നതിനായി ബെന്‍ സ്റ്റോക്‌സും ജോസ് ബട്‌ലറും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. കളി നിര്‍ത്തുമ്പോള്‍ സ്‌റ്റോക്‌സിനൊപ്പം (16*) നായകന്‍ ജോ റൂട്ടാണ് (8*) ക്രീസില്‍.

wivsengtest

നേരത്തേ ക്രെയ്ഗ് ബ്രാത്ത് വെയ്റ്റ് (75), ഷംറാഹ് ബ്രോക്സ് (68), റോസ്റ്റണ്‍ ചേസ് (51) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് വെസ്റ്റ് ഇന്‍ഡീസിനു ഭേദപ്പെട്ട സ്‌കോര്‍ നേടിക്കൊടുത്തത്. ഷെയയ് ഹോപ്പ് (25),ജോണ്‍ കാംബെല്‍ (12),അല്‍സാരി ജോസഫ് (32) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്ക സ്‌കോര്‍ നേടിയ മറ്റുളളവര്‍. 45 റണ്‍സെടുക്കുന്നതിനിടെയാണ് വിന്‍ഡീസിന് അവസാനത്തെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായത്. സ്റ്റുവര്‍ട്ട് ബ്രോഡും ക്രിസ് വോക്‌സും മൂന്നു വിക്കറ്റ് വീതമെടുത്തപ്പോള്‍ സാം കറെന് രണ്ടു വിക്കറ്റ് ലഭിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 469 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെന്ന നിലയിലാണ്.ഒമ്പത് വിക്കറ്റ് ശേഷിക്കെ ആതിഥേയരായ ഇംഗ്ലണ്ടിനെക്കാള്‍ 437 റണ്‍സിന് പിന്നിലാണ് വെസ്റ്റ് ഇന്‍ഡീസുള്ളത്. ക്രയ്ഗ് ബ്രാത്ത് വെയ്റ്റിനൊപ്പം (6) നൈറ്റ് വാച്ച്മാന്‍ അല്‍സാരി ജോസഫാണ് (14) ക്രീസില്‍. ജോണ്‍ കാംബെല്ലിന്റെ (12) വിക്കറ്റാണ് വെസ്റ്റ് ഇന്‍ഡീസിന് നഷ്ടമായത്. സാം കറാനാന്റെ പന്തില്‍ കാംബെല്‍ എല്‍ബിയില്‍ കുരുങ്ങുകയായിരുന്നു.

നേരത്തെ ഓപ്പണര്‍ ഡോം സിബ്ലി (372 പന്തില്‍ 120) ബെന്‍ സ്റ്റോക്സ് (356 പന്തില്‍ 176) എന്നിവരുടെ സെഞ്ച്വറികളാണ് ഇംഗ്ലണ്ട് ഇന്നിങ്സിന് കരുത്തായത്.സ്റ്റോക്സ് 17 ബൗണ്ടറിയും രണ്ട് സിക്സും പറത്തിയപ്പോള്‍ അഞ്ച് ബൗണ്ടിയാണ് സിബ്ലിയുടെ ഇന്നിങ്സിലുണ്ടായിരുന്നത്. ഒരു ഘട്ടത്തില്‍ 81 റണ്‍സിന് മൂന്ന് വിക്കറ്റെന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിന് കരുത്തായത് നാലാം വിക്കറ്റിലെ സ്റ്റോക്സ്-സിബ്ലി കൂട്ടുകെട്ടാണ്.260 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിന് സമ്മാനിച്ചത്. സെഞ്ച്വറിക്ക് ശേഷം അതിവേഗം റണ്‍സുയര്‍ത്തിയ സ്റ്റോക്സിനെ കിമാര്‍ റോച്ച് വിക്കറ്റ് കീപ്പര്‍ ഡൗറിച്ചിന്റെ കൈയിലെത്തിക്കുകയായിരുന്നു.സിബ്ലിയെ റോഷ്ടണ്‍ ചേസിന്റെ പന്തില്‍ കിമാര്‍ റോച്ച് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.ജോസ് ബട്ലര്‍ (79 പന്തില്‍ 40) മധ്യനിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

വാലറ്റത്ത് ഡോം ബെസ്സിന്റെ (26 പന്തില്‍ 31*) വെടിക്കെട്ട് ബാറ്റിങ്ങും ഇംഗ്ലണ്ടിന് കരുത്തായി.സ്റ്റുവര്‍ട്ട് ബ്രോഡും (14 പന്തില്‍ 11) പുറത്താവാതെ നിന്നു.റോറി ബേണ്‍സ് (15),സാക്ക് ക്രോളി (0),ജോ റൂട്ട് (23),ഒലി പോപ്പ് (7),ക്രിസ് വോക്സ് (0),സാം കറാന്‍ (17) എന്നിവരാണ് പുറത്തായ മറ്റ് ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാര്‍. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി സ്പിന്നര്‍ റോഷ്ടണ്‍ ചേസ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കിമാര്‍ റോച്ച് രണ്ടും അല്‍സാരി ജോസഫ്,ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

മൂന്ന് മത്സര പരമ്പരയില്‍ 1-0ന് വെസ്റ്റ് ഇന്‍ഡീസ് മുന്നിലാണ്. ഒന്നാം ടെസ്റ്റില്‍ നാല് വിക്കറ്റിനാണ് സന്ദര്‍ശകരായ വെസ്റ്റ് ഇന്‍ഡീസ് വിജയിച്ചത്. ജോ റൂട്ടിന്റെ അഭാവത്തില്‍ ബെന്‍ സ്റ്റോക്സായിരുന്നു ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നയിച്ചത്. ആദ്യ ടെസ്റ്റിലെ പേസര്‍മാരായിരുന്ന ജോഫ്ര ആര്‍ച്ചര്‍,ജെയിംസ് ആന്‍ഡേഴ്സണ്‍,മാര്‍ക്ക് വുഡ് എന്നിവര്‍ക്ക് പകരമായി സ്റ്റുവര്‍ട്ട് ബ്രോഡ്,ക്രിസ് വോക്സ്,സാം കറാന്‍ എന്നിവര്‍ക്കാണ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ അവസരം നല്‍കിയത്.

Story first published: Monday, July 20, 2020, 7:51 [IST]
Other articles published on Jul 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+