Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിന് പേടി ഒരുതാരത്തെ മാത്രം.... കരീബിയന്‍ കരുത്തിന് മുന്നില്‍ ഇംഗ്ലീഷ് തന്ത്രങ്ങള്‍ ഇങ്ങനെ

ലണ്ടന്‍: ലോകകപ്പില്‍ നാളെ കരുത്തരുടെ പോരാട്ടം. കരുത്തരായ ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസിനെയാണ് നേരിടുന്നത്. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായത് കൊണ്ട് ഇംഗ്ലണ്ടിന് വെസ്റ്റിന്‍ഡീസിനെ വീഴ്ത്താന്‍ സാധിക്കണമെന്നില്ല. കരുത്തുറ്റ ബാറ്റിംഗ് ബൗളിംഗ് നിരയാണ് അവര്‍ക്ക് ഉള്ളത്. അതുകൊണ്ട് തന്നെ മത്സരം പൊടിപാറുമെന്ന് ഉറപ്പാണ്. വിന്‍ഡീസ് നിലവില്‍ ഏത് ടീമിനെയും വീഴ്ത്താന്‍ പോന്നവരാണ്. ഓസ്‌ട്രേലിയയോട് ഇഞ്ചോടിഞ്ച് പൊരുതിയാണ് അവര്‍ പരാജയപ്പെട്ടത്.

ഫോമിലുള്ള രണ്ട് ടീമുകളുടെ പോരാട്ടം കൂടിയാണിത്. ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിലാണ് കൂടുതല്‍ വിശ്വസിക്കുന്നത്. അതേസമയം ഓള്‍റൗണ്ട് മികവാണ് വിന്‍ഡീസിന് ഒപ്പമുള്ളത്. ക്രിസ് ഗെയില്‍, ആന്ദ്രേ റസ്സല്‍, ഷെയ് ഹോപ്പ് എന്നിവരുടെ കരുത്തുറ്റ സാന്നിധ്യം മാത്രം മതി വിന്‍ഡീസിന്റെ ബാറ്റിംഗ് നിരയുടെ ആഴമറിയാന്‍. ഇംഗ്ലണ്ടിന്റെ മുന്നേറ്റ നിര തൊട്ട് മധ്യനിര വരെ ഗംഭീര ഫോമിലാണ്. ജേസന്‍ റോയിയാണ് ഏറ്റവും പ്രതീക്ഷയുള്ള താരം.

ഇംഗ്ലണ്ട് ഫേവറിറ്റുകള്‍

ഇംഗ്ലണ്ട് ഫേവറിറ്റുകള്‍

വെസ്റ്റിന്‍ഡീസിനെതിരെ കടലാസില്‍ മുന്‍തൂക്കമുണ്ട് ഇംഗ്ലണ്ടിന്. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളാണ് അവര്‍. അതേസമയം ടൂര്‍ണമെന്റില്‍ മൂന്നാം ജയം ലക്ഷ്യമിട്ടാണ് അവര്‍ കളത്തില്‍ ഇറങ്ങുന്നത്. ലോകകപ്പിന് മുമ്പ് സ്വന്തം നാട്ടില്‍ നടന്ന ഏകദിന പരമ്പരകളില്‍ വിന്‍ഡീസിനെതിരെ വിജയം നേടിയിട്ടുണ്ട് ഇംഗ്ലണ്ട്. പക്ഷേ കഷ്ടിച്ചാണ് ഇംഗ്ലണ്ട് പരമ്പരയില്‍ വിജയിച്ചത്. അടുത്തിടെ ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ തകര്‍ത്തെറിഞ്ഞ പാകിസ്താന്‍ ഇംഗ്ലണ്ടിനെ ലോകകപ്പില്‍ പരാജയപ്പെടുത്തിയിരുന്നു. ആ പേടി ഇംഗ്ലണ്ടിനെ അലട്ടുന്നുണ്ട്.

കരീബിയന്‍ കരുത്ത്

കരീബിയന്‍ കരുത്ത്

ഇംഗ്ലണ്ട് ക്രിസ് ഗെയിലിനെയാണ് ഏറ്റവുമധികം ഭയക്കുന്നത്. ഇംഗ്ലണ്ട് ജയിച്ച ഏകദിന പരമ്പരയില്‍ ഗെയിലിന്റെ കൈക്കരുത്ത് എല്ലാവരും അറിഞ്ഞതാണ്. ഇംഗ്ലീഷ് സ്പിന്നര്‍ ആദില്‍ റഷീദൊക്കെ നല്ല തല്ലുവാങ്ങിയിരുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 400 റണ്‍സൊക്കെ എളുപ്പത്തില്‍ ചേസ് ചെയ്തിരുന്നു വിന്‍ഡീസ്. പക്ഷേ നിര്‍ഭാഗ്യം കാരണം മത്സരം തോല്‍ക്കുകയായിരുന്നു. തുടക്കം മുതല്‍ അടിച്ച് പറത്തുന്ന ഗെയില്‍ മാരക ഫോമിലാണ് കളിക്കുന്നത്. ഇംഗ്ലീഷ് ബൗളര്‍മാര്‍ ഏത് വിധത്തില്‍ പന്തെറിയുമെന്ന കൃത്യമായ ധാരണയും ഗെയിലിനുണ്ട്.

ബാറ്റിംഗ് നിരയുടെ പോരാട്ടം

ബാറ്റിംഗ് നിരയുടെ പോരാട്ടം

ടൂര്‍ണമെന്റില്‍ വെസ്റ്റിന്‍ഡീസ് പാകിസ്താനെ തകര്‍ത്തപ്പോള്‍ പാകിസ്താന്‍ ഇംഗ്ലണ്ടിനെ തകര്‍ത്താണ് കരുത്തുകാണിച്ചത്. ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയില്‍ ജേസന്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ഓയിന്‍ മോര്‍ഗന്‍, ജോ റൂട്ട്, ജോസ് ബട്‌ലര്‍ എന്നിവര്‍ മാരക ഫോമിലാണ്. ബട്‌ലര്‍ക്ക് പരിക്കേറ്റതാണ് ഇംഗ്ലണ്ടിനെ ആശങ്കപ്പെടുത്തുന്നത്. ബൗളര്‍മാരില്‍ ജോഫ്ര ആര്‍ച്ചറുടെ വേഗമേറിയ പന്തുകളില്‍ ഇംഗ്ലണ്ടിന് വന്‍ പ്രതീക്ഷയുണ്ട്. വിന്‍ഡീസിന് ഗെയില്‍, റസ്സല്‍, ഷെയ് ഹോപ്, ജേസന്‍ ഹോള്‍ഡര്‍ എന്നിവരുടെ ഫോമില്‍ ഇംഗ്ലണ്ടിനെ തളയ്ക്കാനാവുമെന്ന് പ്രതീക്ഷയുണ്ട്.

പൊടിപാറും പോരാട്ടം

പൊടിപാറും പോരാട്ടം

ലോകകപ്പിലെ വിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് കൃത്യമായ മുന്‍തൂക്കമുണ്ട്. ആറ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ അഞ്ചെണ്ണം ഇംഗ്ലണ്ട് വിജയിച്ചു. ഒരെണ്ണത്തില്‍ മാത്രമാണ് വിന്‍ഡീസ് വിജയിച്ചത്. 1979ലെ ലോകകപ്പിലാണ് വിന്‍ഡീസിന്റെ ആകെയുള്ള ജയം. എന്നാല്‍ വിന്‍ഡീസ് ഇപ്പോള്‍ വെടിക്കെട്ട് ബാറ്റിംഗിനൊപ്പം മികച്ച ബൗളിംഗും ഉള്ള ടീമാണ്. ഷെല്‍ഡണ്‍ കോട്രെലാണ് ഫോമിലുള്ള പേസര്‍. ഇംഗ്ലണ്ടിന്റെ മുന്നേറ്റം ഭയക്കുന്നതും കോട്രെലിനെയാണ്. അതേസമയം ഇംഗ്ലണ്ടില്‍ ദീര്‍ഘകാലമായി കളിക്കുന്നതിന്റെ നേട്ടം വിന്‍ഡീസിന് തീര്‍ച്ചയായും മത്സരത്തില്‍ ലഭിക്കും.

{headtohead_cricket_2_8}

Story first published: Thursday, June 13, 2019, 19:34 [IST]
Other articles published on Jun 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+