വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സതാംപ്ടണില്‍ കൊടുങ്കാറ്റായി റൂട്ട്.... വീന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട്

By Vaisakhan MK

1
43662
കരീബിയന്‍ പടയെ തകര്‍ത്ത് ഇംഗ്ലണ്ട്

ലണ്ടന്‍: ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് ഗംഭീര ജയം. 213 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് അനായാസമാണ് വിജയം നേടിയത്. 33.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലായിരുന്നു ലക്ഷ്യം മറികടന്നത്. ജോ റൂട്ടിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് മത്സരത്തിന് ഇംഗ്ലണ്ടിന നേട്ടമായത്. 94 പന്തില്‍ 100 റണ്‍സുമായി റൂട്ട് പുറത്താവാതെ നിന്നു. നേരത്തെ പന്തെറിഞ്ഞ് രണ്ട് വിക്കറ്റും റൂട്ട് നേടിയിരുന്നു. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് വിന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

1

എന്നാല്‍ ക്ഷമയോടെ തുടങ്ങിയ വിന്‍ഡീസിനെ ഇംഗ്ലണ്ടിന്റെ ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. ഓവര്‍ തീരും മുമ്പ് തന്നെ വിന്‍ഡീസ് 212 റണ്‍സിന് പുറത്താവുകയായിരുന്നു. മഴ മൂലം ഔട്ട്ഫീല്‍ഡ് നനഞ്ഞത് കൊണ്ട് ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പതിയെ തുടങ്ങിയ വിന്‍ഡീസിന് രണ്ട് റണ്‍സെടുത്ത എവിന്‍ ലൂയിസിനെ പെട്ടെന്ന് തന്നെ നഷ്ടമായി. പിന്നീട് പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ ടീമിന് തിരിച്ചടി നേരിടേണ്ടി വന്നു.

ക്രിസ് ഗെയില്‍ ഷെയ് ഹോപ് സഖ്യമാണ് പതിയെ ടീമിനെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവരികയായിരുന്നു. 41 പന്തില്‍ 36 റണ്‍സാണ് ഗെയില്‍ എടുത്തത്. അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും താരം പറത്തി. ഹോപ് 30 പന്ത് കളിച്ച് വെറും 11 റണ്‍സാണെടുത്തത്. നിക്കോളാസ് പൂരന്‍, ഷിമ്രോണ്‍ ഹെറ്റ്മയര്‍ എന്നിവര്‍ ചേര്‍ന്നാണ് മത്സരത്തില്‍ പൊരുതാവുന്ന അവസ്ഥയിലേക്ക് വിന്‍ഡീസിനെ കൊണ്ടുവന്നത്. പൂരന്‍ 78 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 63 റണ്‍സെടുത്തു. ഹെറ്റ്മയര്‍ 48 പന്തില്‍ 39 റണ്‍സെടുത്തു.

ആേ്രന്ദ റസ്സലില്‍ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും 16 പന്തില്‍ 21 റണ്‍സെടുത്ത് മടങ്ങി. ഇംഗ്ലണ്ട് നിരയില്‍ ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും മൂന്ന് വിക്കറ്റ് വീതമെടുത്തു. ജോ റൂട്ടിനും രണ്ട് വിക്കറ്റ് ലഭിച്ചു. അതേസമയം വിന്‍ഡീസിന്റെ സ്‌കോര്‍ അനായാസമായാണ് ഇംഗ്ലണ്ട് പിന്തുടര്‍ന്നത്. ജോണി ബെയര്‍സ്‌റ്റോ 46 പന്തില്‍ 45 റണ്‍സടിച്ചു. ആദ്യ വിക്കറ്റില്‍ തന്നെ 95 റണ്‍സടിച്ച് ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചിരുന്നു. പിന്നീടെത്തിയ ക്രിസ് വോക്‌സ് 40 റണ്‍സെടുത്ത് 104 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടും ഉണ്ടാക്കി. വിജയം ഉറപ്പിച്ചാണ് വോക്‌സ് മടങ്ങിയത്. മത്സരത്തില്‍ ഷാനോണ്‍ ഗബ്രിയേലിന് രണ്ട് വിക്കറ്റ് ലഭിച്ചു.

Jun 14, 2019, 9:45 pm IST

ലോകകപ്പ്: വെസ്റ്റിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം. സ്‌കോര്‍: വിന്‍ഡീസ് 212, ഇംഗ്ലണ്ട് 33.1 ഓവറില്‍ രണ്ടിന് 213

Jun 14, 2019, 9:40 pm IST

ജോ റൂട്ടിന് സെഞ്ച്വറി. 93 പന്തിലാണ് നേട്ടം. ഇംഗ്ലണ്ടിന് വിജയിക്കാന്‍ 9 റണ്‍സ്

Jun 14, 2019, 9:31 pm IST

ഇംഗ്ലണ്ടിന് രണ്ടാം വിക്കറ്റ് നഷ്ടമായി. 40 റണ്‍സെടുത്ത ക്രിസ് വോക്‌സാണ് പുറത്തായത്. സ്‌കോര്‍: 31.5 ഓവറില്‍ 199

Jun 14, 2019, 8:32 pm IST

ജോ റൂട്ടിന് അര്‍ധ സെഞ്ച്വറി. ഇംഗ്ലണ്ട് 18.4 ഓവറില്‍ ഒരു വിക്കറ്റിന് 121 റണ്‍സെന്ന നിലയില്‍. വിജയിക്കാന്‍ 92 റണ്‍സ്.

Jun 14, 2019, 7:55 pm IST

ഇംഗ്ലണ്ടിന് മികച്ച തുടക്കം. സ്‌കോര്‍: 12 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 80

Jun 14, 2019, 6:47 pm IST

ലോകകപ്പ്: വെസ്റ്റിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് 213 റണ്‍സ് വിജയലക്ഷ്യം. സ്‌കോര്‍: വിന്‍ഡീസ് 44.4 ഓവറില്‍ 212ന് പുറത്ത്‌

Jun 14, 2019, 6:02 pm IST

വിന്‍ഡീസിന് എട്ടാം വിക്കറ്റ് നഷ്ടമായി. കോട്രലാണ് പുറത്തായത്‌

Jun 14, 2019, 5:58 pm IST

വിന്‍ഡീസിന് ഏഴാം വിക്കറ്റ് നഷ്ടമായി. നിക്കോളാസ് പൂരനാണ് പുറത്തായത്.

Jun 14, 2019, 5:57 pm IST

39.3 ഓവറില്‍ വിന്‍ഡീസ് 200 കടന്നു. സ്‌കോര്‍ ആറിന് 202

Jun 14, 2019, 5:14 pm IST

വിന്‍ഡീസിന് നാലാം വിക്കറ്റ് നഷ്ടം. 39 റണ്‍സെടുത്ത ഹെറ്റ്മയര്‍ പുറത്ത്. സ്‌കോര്‍: 30 ഓവറില്‍ 145

Jun 14, 2019, 5:04 pm IST

വിന്‍ഡീസ് 27 ഓവറില്‍ മൂന്നിന് 137 റണ്‍സെന്ന നിലയില്‍. 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി നിക്കോളാസ് പൂരനും ഷിമ്രോണ്‍ ഹെറ്റ്മയറും

Jun 14, 2019, 4:06 pm IST

വെസ്റ്റിന്‍ഡീസിന് മൂന്ന് വിക്കറ്റ് നഷ്ടം. സ്‌കോര്‍: 13.2 ഓവറില്‍ മൂന്നിന് 55

Jun 14, 2019, 4:05 pm IST

വിന്‍ഡീസിന് രണ്ടാം വിക്കറ്റ് നഷ്ടം. 36 റണ്‍സെടുത്ത ഗെയില്‍ പുറത്ത്.

Jun 14, 2019, 2:44 pm IST

ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ വെസ്റ്റിന്‍ഡീസിന് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Story first published: Friday, June 14, 2019, 21:57 [IST]
Other articles published on Jun 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X