Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

46 സിക്‌സര്‍!! 3 സെഞ്ച്വറി, പിറന്നത് 807 റണ്‍സ്, ഞെട്ടിച്ച് ഇംഗ്ലണ്ട്- വിന്‍ഡീസ് ത്രില്ലര്‍

റൺമഴ തീർത്ത് ഇംഗ്ലണ്ടും വിൻഡീസും | Oneindia Malayalam

ഗ്രനാഡ: റണ്‍മഴ പെയ്യിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പോരാട്ടം. നാലാം ഏകദിനത്തിലാണ് ഇരുടീമുകളും റണ്‍സ് വാരിക്കൂട്ടി ആരാധകരെ ആവേശത്തിലാറാടിച്ചത്. 800ല്‍ കൂടുതല്‍ റണ്‍സ് പിറന്ന കളിയില്‍ ഇംഗ്ലണ്ട് 29 റണ്‍സിനു ജയിച്ചു കയറുകയും ചെയ്തു. തോറ്റെങ്കിലും സ്വന്തം നാട്ടുകാര്‍ക്ക് ആഹ്ലാദിക്കാന്‍ വക നല്‍കിയാണ് കീഴടങ്ങിയത് എന്നതില്‍ വിന്‍ഡീസിന് ആശ്വസിക്കാം.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആറു വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സാണ് വാരിക്കൂട്ടിയത്. മറുപടിയില്‍ വിന്‍ഡീസും ഇതേ നാണയത്തില്‍ തിരിച്ചടിച്ചെങ്കിലും 48 ഓവറില്‍ 389ന് പുറത്താവുകയായിരുന്നു. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. ഒരു മല്‍സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

മൂന്നു സെഞ്ച്വറികള്‍

മൂന്നു സെഞ്ച്വറികള്‍

മൂന്നു സെഞ്ച്വറികളാണ് ഇരുടീമുകളും കൂടി കളിയില്‍ നേടിയത്. ഇവയില്‍ രണ്ടും ഇംഗ്ലണ്ട് താരങ്ങളുടെ വകയായിരുന്നു. ഇംഗ്ലണ്ടിനായി ജോസ് ബട്‌ലര്‍ (150), ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ (103) എന്നിവരുടെ വകയായിരുന്നു സെഞ്ച്വറികള്‍. വെറും 77 പന്തിലാണ് 13 ബൗണ്ടഫറികളും 12 സിക്‌സറുമടക്കം ബട്‌ലര്‍ 150 റണ്‍സ് വാരിക്കൂട്ടിയത്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ സ്‌കോറാണിത്.
മറുപടിയില്‍ സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിന്റെ (162) വണ്‍മാന്‍ ഷോയ്ക്ക് വിന്‍ഡീസിനെ രക്ഷിക്കാനായില്ല. 97 പന്തില്‍ 14 സിക്‌സറും 11 ബൗണ്ടറികളും ഗെയ്‌ലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

മൂന്നാമത്തെ ഉയര്‍ന്ന സ്‌കോര്‍

മൂന്നാമത്തെ ഉയര്‍ന്ന സ്‌കോര്‍

ഏകദിനത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ സ്‌കോറാണ് ഈ മല്‍സരത്തില്‍ പിറന്നത്. ഇംഗ്ലണ്ടും വിന്‍ഡീസും കൂടി കളിയില്‍ വാരിക്കൂട്ടിയത് 807 റണ്‍സാണ്. 98 ഓവറുകളില്‍ 16 വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സ് പിറന്നത്.
2006ല്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ ജൊഹാനസ്ബര്‍ഗില്‍ നടന്ന മല്‍സരത്തില്‍ പിറന്ന 872 റണ്‍സാണ് ലോക റെക്കോര്‍ഡ്. അന്ന് ഓസീസ് നാലു വിക്കറ്റിന് 434 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു.

സിക്‌സറില്‍ ലോക റെക്കോര്‍ഡ്

സിക്‌സറില്‍ ലോക റെക്കോര്‍ഡ്

ഇംഗ്ലണ്ട്- വിന്‍ഡീസ് മല്‍സരം സിക്‌സറുകളുടെ എണ്ണത്തില്‍ ലോക റെക്കോര്‍ഡിട്ടു. ഏകദിന ചരിത്രത്തില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പിറന്ന മല്‍സരമെന്ന റെക്കോര്‍ഡ് ഈ മല്‍സരം സ്വന്തമാക്കി. ഇരുടീമുകളും കൂടി നേടിയത് 46 സിക്‌സറുകളാണ്. ഗെയ്ല്‍ 14ഉം ബട്‌ലര്‍ 12ഉം സിക്‌റുകള്‍ നേടി. മോര്‍ഗന്‍ (6), ബെയര്‍സ്‌റ്റോ (4), ഹെയ്ല്‍സ് (2), ബ്രാവോ (4), ബ്രാത്‌വയ്റ്റ് (2), കാംപെല്‍ (1) എന്നിവരും സിക്‌സര്‍വേട്ടയില്‍ പങ്കു ചേര്‍ന്നു.
2013ല്‍ ബെംഗളൂരുവില്‍ നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ മല്‍സരത്തിലെ 43 സിക്‌സറുകളെന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.

Story first published: Thursday, February 28, 2019, 12:45 [IST]
Other articles published on Feb 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+