വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റ് റിട്ടേണ്‍സ്- ഇംഗ്ലണ്ട് x വിന്‍ഡീസ് ഒന്നാം ടെസ്റ്റ്; ഇന്ത്യന്‍ സമയം, ചാനല്‍ എല്ലാമറിയാം

സതാംപറ്റനാണ് ആദ്യ ടെസ്റ്റിനു വേദിയാവുക

സതാംപ്റ്റന്‍: കൊവിഡിനെ തോല്‍പ്പിച്ച് ക്രിക്കറ്റും ബുധനാഴ്ച മടങ്ങിയെത്തുന്നു. കൊവിഡിനു ശേഷമുള്ള ആദ്യത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരം ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടക്കും. ആതിഥേയരായ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റോടെയാണ് ക്രിക്കറ്റ് വീണ്ടും സജീവമാവുന്നത്. മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യത്തെ മല്‍സരമാണ് ബുധനാഴ്ച ആരംഭിക്കുന്നത്. കൊവിഡ് ഭീഷണി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാല്‍ കാണികളില്ലാതെ അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് പരമ്പര നടക്കുന്നത്. ശാരീരി സമ്പര്‍ക്കം പുലര്‍ത്തുന്നതടക്കം പല നിയന്ത്രണങ്ങളും മല്‍സരത്തിലുണ്ടാവും.

1

കഴിഞ്ഞ വര്‍ഷം വിന്‍ഡീസിനെതതിരേ അവരുടെ നാട്ടിലേറ്റ ടെസ്റ്റ് പരമ്പരയിലേറ്റ തോല്‍വിക്കു പകരം ചോദിക്കുകയാവും ഇത്തവണ ഇംഗ്ലണ്ടിന്റെ ലക്ഷ്യം. സ്ഥിരം ക്യാപ്റ്റന്‍ ജോ റൂട്ടിനു പകരം ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് ആദ്യ ചടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നയിക്കുക. ഭാര്യയുടെ പ്രസവതത്തെ തുടര്‍ന്ന് റൂട്ട് ആദ്യ ടെസ്റ്റില്‍ നിന്നു മാറി നില്‍ക്കുകയായിരുന്നു.

മല്‍സരസമയം, പിച്ച്, എവിടെ കാണാം

ഇന്ത്യന്‍ സമയം ഉച്ചയ്ക്കു ശേഷം 3.30നു ശേഷമാണ് ഇംഗ്ലണ്ടും വിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് ആരംഭിക്കുന്നത്. ഈ വേനല്‍ക്കാലത്ത് ഇംഗ്ലണ്ടില്‍ നടക്കുന്ന ആദ്യത്തെ മല്‍സരമാണിത്. അതുകൊണ്ടു തന്നെ ഏതു തരത്തിലുള്ള പിച്ചാണ് ക്യുറേറ്റര്‍മാര്‍ ടെസ്റ്റിനായി തയ്യാറാക്കിയതെന്നു വ്യക്തമല്ല. ആദ്യദിനം ഇവിടെ ചാറ്റല്‍മഴയുണ്ടാവാനിടയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രചനം. അതിനാല്‍ തന്നെ ടോസ് ലഭിക്കുന്ന ടീം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഈ വേദിയില്‍ ഇതുവരെ നടന്ന ടെസ്റ്റുകളിലെ ആദ്യ ഇന്നിങ്‌സിലെ ശരാശരി സ്‌കോര്‍ 333 റണ്‍സാണ്.
അതേസമയം, മല്‍സരം ഇന്ത്യയില്‍ സോണി ടെന്‍ നെറ്റ്‌വര്‍ക്കാണ് തല്‍സമയം സംപ്രേക്ഷണം ചെയ്യുക. കൂടാതെ സോണി ലിവ് (sony liv) ആപ്ലിക്കേഷനിലൂടെയും ലൈവ് സ്ട്രീമിങ് ആസ്വദിക്കാം.

ടീമുകളും താരങ്ങളും

ക്യാപ്റ്റന്‍ റൂട്ടിന്റെ അഭാവം മാറ്റിനിര്‍ത്തിയാല്‍ ഇംഗ്ലണ്ട് ടീമിന് പരിക്ക് ഭീഷണികളൊന്നുമില്ല. അതിവേഗ പേസര്‍മാരായ ജോഫ്ര ആര്‍ച്ചറിനെയും മാര്‍ക്ക വുഡിനെയും ഒരുമിച്ച് ഇറക്കാന്‍ ഇംഗ്ലണ്ട് ആലോചിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് പുറത്തിരിക്കേണ്ടിവരും.
മറുഭാഗത്ത് വിന്‍ഡീസ് ടീമില്‍ പുതുതായി ഉള്‍പ്പെടുത്തിയ ഷാനോണ്‍ ഗബ്രിയേലിനെ ആദ്യ ടെസ്റ്റില്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനിടയുണ്ട്.

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഡൊമിനിക്ക് സിബ്ലി, സാക്ക് ക്രോളി, ജോ ഡെന്‍ലി, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ഓലി പോപ്പ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഡോം ബെസ്സ്, ജെയിംസ് ആന്‍ഡേഴ്‌സന്‍, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്/ സ്റ്റുവര്‍ട്ട് ബ്രോഡ്.

വെസ്റ്റ് ഇന്‍ഡീസ്- ക്രെയ്ഗ് ബ്രാത്വെയ്റ്റ്, ജോണ്‍ കാംബെല്‍, ഷെയ് ഹോപ്പ്, ഷമാറ ബ്രൂക്‌സ്, റോസ്റ്റണ്‍ ചേസ്, ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ്, ഷെയ്ന്‍ ഡോര്‍വിച്ച് (വിക്കറ്റ് കീപ്പര്‍), ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), അല്‍സാറി ജോസഫ് / റഖീം കോണ്‍വാള്‍, കെമര്‍ റോച്ച്, ഷാനോണ്‍ ഗബ്രിയേല്‍.

Story first published: Tuesday, July 7, 2020, 16:40 [IST]
Other articles published on Jul 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X