Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട് 204ന് പുറത്ത്;വെസ്റ്റ് ഇന്‍ഡീസിന് ഭേദപ്പെട്ട തുടക്കം

സതാംപ്റ്റണ്‍:വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ട് 204ന് പുറത്ത്.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ വെസ്റ്റ് ഇന്‍ഡീസ് പേസര്‍മാര്‍ തകര്‍ക്കുകയായിരുന്നു.ആറ് വിക്കറ്റുമായി മുന്നില്‍ നിന്ന് നയിച്ച വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ജേസണ്‍ ഹോള്‍ഡറാണ് ഇംഗ്ലണ്ടിന്റെ അന്തകനായത്.20 ഓവറില്‍ വെറും 42 റണ്‍സ് മാത്രം വഴങ്ങിയാണ് ഹോള്‍ഡറിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനം.

wivsengtest

ഷനോന്‍ ഗബ്രിയേല്‍ നാല് വിക്കറ്റും വീഴ്ത്തി.ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് (43) ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍.ജോസ് ബട്‌ലര്‍ (35),ഡോം ബെസ്സ് (31),റോറി ബേണ്‍സ് (30) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.ഒലി പോപ്പ് (12),സാക്ക്ക്രൗലി (10),ജോ ഡെന്‍ലി (18),ഡോംസിബ്ലി (0),ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. ബൗളിങ്ങിനെ പിന്തുണയ്ക്കുന്ന ടെസ്റ്റില്‍ മഴകൂടി പെയ്തതോടെ ബാറ്റിങ് ദുഷ്‌കരമാവുകയായിരുന്നു.

204 എന്ന സ്‌കോറിന് മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് മികച്ച തുടക്കം തന്നെ ലഭിച്ചു.രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 57 റണ്‍സെടുത്തിട്ടുണ്ട്. ക്രെയ്ഗ് ബ്രാത്വെയ്റ്റ് (20), ഷെയ് ഹോപ്പ് (3) എന്നിവരാണ് ക്രീസില്‍. ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇനി 147 റണ്‍സാണ് അവര്‍ക്കു വേണ്ടത്. ജോണ്‍ കാംബെല്ലിന്റെ (28) വിക്കറ്റാണ് വെസ്റ്റ് ഇന്‍ഡീസിന് നഷ്ടമായത്.ജെയിംസ് ആന്‍ഡേഴ്‌സണ്‍ കാംബെല്ലിനെ എല്‍ബിയില്‍ കുരുക്കുകയായിരുന്നു.ക്രെയ്ഗ് ബ്രാത്ത് വെയ്റ്റിനൊപ്പം (9) ഷായ് ഹോപ്പാണ് (0) ക്രീസില്‍. ഇംഗ്ലണ്ടിന്റെ പേസ് കരുത്തിനെ അതിജീവിക്കുകയെന്ന കടുത്ത വെല്ലുവിളിയാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിരയ്ക്ക് മുന്നിലുള്ളത്.

wivsengtest
Story first published: Friday, July 10, 2020, 8:32 [IST]
Other articles published on Jul 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+