Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിടിമുറുക്കി സന്ദര്‍ശകര്‍; ഇംഗ്ലണ്ടിനെതിരേ വെസ്റ്റ് ഇന്‍ഡീസിന് ഒന്നാം ഇന്നിങ്‌സ് ലീഡ്

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇംഗ്ലണ്ടിന്റെ 204 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 93 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ 70 റണ്‍സിന്റെ ലീഡാണ് വെസ്റ്റ് ഇന്‍ഡീസിനുള്ളത്.ഷെയ്ന്‍ ഡൗറിച്ചിനൊപ്പം(48) ജേസണ്‍ ഹോള്‍ഡറാണ് (1) ക്രീസില്‍. ക്രയ്ഗ് ബ്രാത്ത് വെയ്റ്റിന്റെ (65) അര്‍ധ സെഞ്ച്വറിയാണ് വെസ്റ്റ് ഇന്‍ഡീസിന് കരുത്തായത്.റോഷ്ടണ്‍ ചേസ് (47),ഷംറാഹ് ബ്രോക്‌സ് (39),ജോണ്‍ കാംബെല്‍ (28) എന്നിവരുടെ പ്രകടനവും വെസ്റ്റ് ഇന്‍ഡീസിന് നിര്‍ണ്ണായകമായി.ഷായ് ഹോപ്പ് (16), ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (12) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.ഇംഗ്ലണ്ടിനുവേണ്ടി ജെയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്നും ഡോം ബെസ്സ് രണ്ടും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ഒരുവിക്കറ്റും വീഴ്ത്തി.

wivsengtest

നേരത്തെ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിന്റെ ആറ് വിക്കറ്റും ഷനോന്‍ ഗബ്രിയേലിന്റെ നാല് വിക്കറ്റുമാണ് ഇംഗ്ലണ്ടിനെ തട്ടകത്തില്‍ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 20 ഓവറില്‍ വെറും 42 റണ്‍സ് മാത്രം വഴങ്ങിയാണ് ഹോള്‍ഡറിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനം. ഈ വര്‍ഷം ഇതിനോടകം 39 വിക്കറ്റിന് മുകളില്‍ നേടാന്‍ ഹോള്‍ഡറിന് സാധിച്ചു.14.66 ശരാശരിയാണ് അദ്ദേഹത്തിന്റെ ബൗളിങ്. അഞ്ച് വിക്കറ്റ് സ്വന്തമാക്കിയതിനാല്‍ ഇനി സെഞ്ച്വറി നേടുകയാണ് ലക്ഷ്യമെന്ന് ഹോള്‍ഡര്‍ രണ്ടാം ദിനത്തിന്റെ അവസാനം തികരിച്ചിരുന്നു.നേരത്തെ ഇംഗ്ലണ്ടിനെതിരേ മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ ഹോള്‍ഡറിന് സാധിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് നിരയില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് (43) ടോപ് സ്‌കോറര്‍. ജോസ് ബട്ലര്‍ (35),ഡോം ബെസ്സ് (31),റോറി ബേണ്‍സ് (30) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഒലി പോപ്പ് (12),സാക്ക്ക്രൗലി (10),ജോ ഡെന്‍ലി (18),ഡോംസിബ്ലി (0),ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല.സ്ഥിരം നായകന്‍ ജോ റൂട്ടിന്റെ അഭാവത്തില്‍ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്.ഇംഗ്ലണ്ടിനെ ടെസ്റ്റില്‍ നയിക്കുന്ന 81ാമത്തെ താരമാണ് സ്‌റ്റോക്‌സ്.

Story first published: Friday, July 10, 2020, 22:03 [IST]
Other articles published on Jul 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+