For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബ്ലാക്ക്‌വുഡ് രക്ഷകനായി, ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സന്ദര്‍ശകരായ വെസ്റ്റ് ഇന്‍ഡീസിന് ആവേശ ജയം. നാല് വിക്കറ്റിനാണ് ജേസണ്‍ ഹോള്‍ഡറും സംഘവും വിജയം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 200 റണ്‍സ് വിജയലക്ഷ്യം 64.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസ് മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡിന്റെ (95) പോരാട്ടമാണ് വെസ്റ്റ് ഇന്‍ഡീസിന് ചരിത്ര ജയം സമ്മാനിച്ചത്. ഷെയ്ന്‍ ഡൗറിച്ച് (20), ജേസണ്‍ ഹോള്‍ഡര്‍ (14) പുറത്താവാതെ നിന്നു. നേരത്തെ 27ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്നെങ്കിലും ബ്ലാക്ക്‌വുഡിന്റെ ബാറ്റിങ് വെസ്റ്റ് ഇന്‍ഡീസിന് കരുത്താവുകയായിരുന്നു.154 പന്തില്‍ 12 ഫോറുള്‍പ്പെടെയാണ് ബ്ലാക്ക്‌വുഡിന്റെ ഇന്നിങ്‌സ്.

West Indies beat England by 4 wickets in 1st Test; Shannon Gabriel, Jermaine Blackwood shine
westindies-england4

റോഷ്ടണ്‍ ചേസും (37) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇംഗ്ലണ്ടിനുവേണ്ടി ജോഫ്ര ആര്‍ച്ചര്‍ മൂന്നും ബെന്‍ സ്റ്റോക്‌സ് രണ്ടും മാര്‍ക്ക് വുഡ് ഒരു വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ 114 റണ്‍സ് ലീഡ് വഴങ്ങിയതാണ് ആതിഥേയര്‍ക്ക് തിരിച്ചടിയായത്.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 204 റണ്‍സിന് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 313 റണ്‍സും നേടി. ജോ റൂട്ടിന്റെ അഭാവത്തില്‍ നായകനായ ബെന്‍ സ്‌റ്റോക്‌സിന് നാണക്കേടുണ്ടാക്കുന്ന തോല്‍വിയായി സതാംപ്റ്റണിലെ മത്സരം മാറി.

ഷനോന്‍ ഗബ്രിയേലിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സില്‍ 313ല്‍ ഒതുക്കിയത്. റോഷ്ടണ്‍ ചേസും അല്‍സാരി ജോസഫും രണ്ടും ജേസണ്‍ ഹോള്‍ഡര്‍ ഒരു വിക്കറ്റും വീഴ്ത്തി.അര്‍ധ സെഞ്ച്വറി നേടിയ സാക്ക് ക്രൗലിയും (76) ഡോം സിബ്ലിയുമാണ് (50) ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (46),റോറി ബേണ്‍സ് (42),ജോ ഡെന്‍ലി (29),ജോഫ്ര ആര്‍ച്ചര്‍ (23) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.
നേരത്തെ ഇംഗ്ലണ്ടിന്റെ 204 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 318 റണ്‍സാണ് അടിച്ചെടുത്തത്.

westindies-england

ക്രയ്ഗ് ബ്രാത്ത് വെയ്റ്റ് (65),ഷെയ്ന്‍ ഡൗറിച്ച്(61) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് വെസ്റ്റ് ഇന്‍ഡീസിന് കരുത്തായത്. ഷംറാ ബ്രോക്‌സ് (39),റോഷ്ടണ്‍ ചേസ് (47),ജോണ്‍ കാംബെല്‍ (28)എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ജേസണ്‍ ഹോള്‍ഡര്‍ (5),അല്‍സാരി ജോസഫ് (18),ജെമെയ്ന്‍ ബ്ലാക്ക്‌വുഡ് (12),ഷായ് ഹോപ്പ് (16),കീമാര്‍ റോച്ച് (1*), ഷനോന്‍ ഗബ്രിയേല്‍ (4) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ഇംഗ്ലണ്ടിനുവേണ്ടി നായകന്‍ ബെന്‍ സ്‌റ്റോക്‌സ് നാല് വിക്കറ്റുകള്‍ വീഴ്ത്തി.14 ഓവറില്‍ 49 റണ്‍സ് വഴങ്ങിയാണ് സ്‌റ്റോക്‌സിന്റെ പ്രകടനം.ഈ പ്രകടനത്തോടെ പുതിയൊരു റെക്കോഡും സ്‌റ്റോക്‌സ് സ്വന്തമാക്കി. ടെസ്റ്റില്‍ 4000 റണ്‍സും 150 വിക്കറ്റും ഏറ്റവും വേഗത്തില്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ഓള്‍റൗണ്ടറെന്ന റെക്കോഡാണ് സ്‌റ്റോക്‌സ് നേടിയത്.

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സാണ് ഈ റെക്കോഡില്‍ മുന്നില്‍. സോബേഴ്‌സ് 63 മത്സരത്തില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ 64 ടെസ്റ്റില്‍ നിന്നാണ് സ്‌റ്റോക്‌സിന്റെ നേട്ടം. മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവും,കിവീസ് നായകന്‍ ഡാനിയല്‍ വെട്ടോറിയും ഈ റെക്കോഡിന്റെ ഭാഗമാണ്. ജെയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്നും ഡോം ബെസ്സ് രണ്ടും മാര്‍ക്ക് വുഡ് ഒരു വിക്കറ്റും ഇംഗ്ലണ്ടിനുവേണ്ടി സ്വന്തമാക്കി.

വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിന്റെ ആറ് വിക്കറ്റും ഷനോന്‍ ഗബ്രിയേലിന്റെ നാല് വിക്കറ്റുമാണ് ഇംഗ്ലണ്ടിനെ തട്ടകത്തില്‍ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 20 ഓവറില്‍ വെറും 42 റണ്‍സ് മാത്രം വഴങ്ങിയാണ് ഹോള്‍ഡറിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനം. ഈ വര്‍ഷം ഇതിനോടകം 39 വിക്കറ്റിന് മുകളില്‍ നേടാന്‍ ഹോള്‍ഡറിന് സാധിച്ചു. 14.66 ശരാശരിയാണ് അദ്ദേഹത്തിന്റെ ബൗളിങ്.ഇംഗ്ലണ്ട് നിരയില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് (43) ടോപ് സ്‌കോറര്‍. ജോസ് ബട്ലര്‍ (35),ഡോം ബെസ്സ് (31),റോറി ബേണ്‍സ് (30) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഒലി പോപ്പ് (12),സാക്ക്ക്രൗലി (10),ജോ ഡെന്‍ലി (18),ഡോംസിബ്ലി (0),ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല.

Story first published: Sunday, July 12, 2020, 22:38 [IST]
Other articles published on Jul 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+