Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ്; ഭേദപ്പെട്ട തുടക്കവുമായി ഇംഗ്ലണ്ട്

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഭേദപ്പെട്ട തുടക്കവുമായി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് എന്ന നിലയിലാണ്. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് ഒപ്പത്തിനൊപ്പം നില്‍ക്കവെ മൂന്നാം മത്സരം നിര്‍ണായകമാണ്.

മൂന്നാം ടെസ്റ്റിന്റെ ആദ്യദിനം ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ക്ക് ആര്‍ക്കും അര്‍ധശതകം കണ്ടെത്താനായില്ല. സാക്ക് ക്രവ്‌ലി(44), ഡോം സിബ്ലി(36) എന്നിവര്‍ ചേര്‍ന്ന് നന്നായി തുടങ്ങിയെങ്കിലും മികച്ച തുടക്കം മുതലെടുക്കാന്‍ മധ്യനിര കളിക്കാര്‍ക്ക് കഴിയാത്തത് തിരിച്ചടിയായി. ക്രവ്‌ലിയും സിബ്ലിയും പുറത്തായശേഷമെത്തിയ ജോ ഡെന്‍ലി(25), ജോ റൂട്ട്(27) എന്നിവരെ നിലയുറപ്പിക്കും മുന്‍പ് സൗത്ത് ആഫ്രിക്ക മടക്കി.

savsengtest

കളിനിര്‍ത്തുമ്പോള്‍ ബെന്‍ സ്‌റ്റോക്‌സ്(38), ഒലി പോപ്(39) എന്നിവരാണ് ക്രീസിലുള്ളത്. തകര്‍ച്ചയിലേക്ക് നീങ്ങിയ ഇംഗ്ലണ്ടിനെ 76 റണ്‍സിന്റെ കൂട്ടുകെട്ടിലൂടെ ഇരുവരും കരകയറ്റുകയായിരുന്നു. സീമര്‍മാര്‍ക്ക് വഴങ്ങുന്ന പിച്ചായിരുന്നിട്ടും സ്പിന്നര്‍ കേശവ് മഹാരാജിന് ആദ്യദിനം 32 ഓവറുകളാണ് പന്തെറിയാനായി ദക്ഷിണാഫ്രിക്ക നല്‍കിയത്. ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. കാഗിസോ റബാഡ രണ്ട് വിക്കറ്റും ആന്റിച്ച് നോര്‍ജെ ഒരു വിക്കറ്റും വീഴ്ത്തി.

Story first published: Friday, January 17, 2020, 9:11 [IST]
Other articles published on Jan 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+