Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: ഇംഗ്ലണ്ടിനു മേല്‍ പാകിസ്താന് മികച്ച ലീഡ്

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സന്ദര്‍ശകരായ പാകിസ്താന് മികച്ച ലീഡ്. ആതിഥേയരായ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 184ന് മറുപടിയായി രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 350 റണ്‍സെന്ന നിലയിലാണ് പാകിസ്താന്‍. ഇതോടെ ഒന്നാമിന്നിങ്‌സില്‍ പാകിസ്താന് 166 റണ്‍സിന്റെ മികച്ച ലീഡായി.

ഇംഗ്ലണ്ട് ഫീല്‍ഡര്‍മാരുടെ പിഴവാണ് പാകിസ്താന് മികച്ച ലീഡ് നേടാന്‍ സഹായിച്ചത്. രണ്ടാംദിനം അഞ്ച് ക്യാച്ചുകളും ഒരു റണ്ണൗട്ട് അവസരവുമാണ് ഇംഗ്ലണ്ട് താരങ്ങള്‍ നഷ്ടപ്പെടുത്തിയത്. ഈ അവസരങ്ങള്‍ പാക് താരങ്ങള്‍ മുതലെടുക്കുകയും ചെയ്തു. പാക് നിരയില്‍ നാല് താരങ്ങള്‍ അര്‍ധസെഞ്ച്വറി കണ്ടെത്തി.

pakistan853

പരിക്കിനെ തുടര്‍ന്ന് ക്രീസ് വിട്ട ബാബര്‍ അസാമാണ് (68) പാക് നിരയിലെ ടോപ്‌സ്‌കോറര്‍. 120 പന്തില്‍ 10 ബൗണ്ടറിയുള്‍പ്പെടുന്നതാണ് ബാബറിന്റെ ഇന്നിങ്‌സ്. അസാദ് ഷഫീഖ് (59), അസ്ഹര്‍ അലി (50), ഷാദാബ് ഖാന്‍ (52) എന്നിവരാണ് പാക് നിരയില്‍ അര്‍ധസെഞ്ച്വറി കണ്ടെത്തിയ മറ്റു താരങ്ങള്‍. 100 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ഷഫീഖിന്റെ ഇന്നിങ്‌സ്. 85 പന്ത് നേരിട്ട ഷാദാബിന്റെ ഇന്നിങ്‌സില്‍ ആറ് ബൗണ്ടറിയുള്‍പ്പെട്ടിരുന്നു. 136 പന്തില്‍ ആറ് ബൗണ്ടറിയുള്‍പ്പെടുന്നതാണ് അസ്ഹര്‍ അലിയുടെ ഇന്നിങ്‌സ്.

ഹാരിസ് സൊഹൈല്‍ (39), ഫഹീം അഷ്‌റഫ് (37) എന്നിവരാണ് പാക് നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ മുഹമ്മദ് ആമിറിനൊപ്പം (19*) മുഹമ്മദ് അബ്ബസാണ് (0*) ക്രീസില്‍. ഇംഗ്ലണ്ടിനു വേണ്ടി ജെയിംസ് ആന്‍ഡേഴ്‌സനും ബെന്‍ സ്‌റ്റോക്‌സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി. സ്റ്റുവര്‍ട്ട് ബ്രോഡ്, മാര്‍ക് വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Story first published: Saturday, May 26, 2018, 11:55 [IST]
Other articles published on May 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+