For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ട് - പാകിസ്താന്‍ രണ്ടാം ടി20 ഇന്ന്; മഴ ഭീഷണി ഉയര്‍ത്തുന്നു

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള മൂന്ന് മത്സര ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇന്ത്യന്‍ സമയം വൈകീട്ട് 6.45ന് മാഞ്ചസ്റ്ററിലാണ് മത്സരം. മഴ കളിച്ച ആദ്യ മത്സരം ഫലം കാണാതെ ഉപേക്ഷിക്കേണ്ടി വന്നതിനാല്‍ത്തന്നെ രണ്ടാം മത്സരത്തില്‍ ജയം ഇരുകൂട്ടര്‍ക്കും അനിവാര്യമാണ്. നിലവിലെ കാലാവസ്ഥ റിപ്പോര്‍ട്ട് പ്രകാരം മാഞ്ചസ്റ്ററില്‍ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ടാം മത്സരത്തിലും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ടെസ്റ്റ് പരമ്പര കൈവിട്ടതിനാല്‍ത്തന്നെ ടി20 പരമ്പര നേടേണ്ടത് പാകിസ്താന് അഭിമാന പ്രശ്‌നമാണ്.

പാകിസ്താന്‍

ആദ്യ മത്സരത്തില്‍ ടോസ് നേടിയ പാകിസ്താന്‍ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. 16.1 ഓവറില്‍ 6 വിക്കറ്റിന് 131 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് നിരയെ പാക് ബൗളര്‍മാര്‍ എറിഞ്ഞൊതുക്കിയപ്പോഴേക്കും വില്ലനായി മഴ എത്തുകയായിരുന്നു. ഓപ്പണര്‍ ടോം ബാന്റന്‍ (71) മത്സരത്തില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തെങ്കിലും മറ്റ് ഇംഗ്ലണ്ട് താരങ്ങള്‍ നിരാശപ്പെടുത്തി.

പാകിസ്താന്‍ പ്രതീക്ഷയില്‍

പാകിസ്താന്‍ പ്രതീക്ഷയില്‍

ബാബര്‍ അസാം പാകിസ്താന്റെ പരിമിത ഓവര്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ ടി20 പരമ്പരയാണിത്. ബാബറിനെ സംബന്ധിച്ച് നായകനെന്ന നിലയില്‍ പരമ്പര വിജയത്തോടെ തുടങ്ങേണ്ടത് അനിവാര്യമാണ്. എന്നാല്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തുക അത്ര എളുപ്പമല്ല. പാകിസ്താന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. പേസ് ബൗളര്‍ വഹാബ് റിയാസും യുവ ബാറ്റ്‌സ്മാന്‍ ഹൈദര്‍ അലിക്കും ടീമില്‍ സ്ഥാനം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.

ബാബര്‍

മികച്ച താരനിര തന്നെ പാകിസ്താനുണ്ട്. ബാറ്റിങ്ങില്‍ ബാബര്‍ അസാമിനൊപ്പം ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഹൈബ് മാലിക്ക്, മുഹമ്മദ് റിസ്വാന്‍ എന്നിവരും കരുത്ത് പകരും. ഇംഗ്ലണ്ട് മൈതാനങ്ങളില്‍ പരിചയസമ്പന്നനായ പേസര്‍ മുഹമ്മദ് അമീറിനൊപ്പം ഷഹിന്‍ ഷാ അഫ്രീദിയും പേസ് ബൗളിങ്ങില്‍ ഇംഗ്ലണ്ടിന് വെല്ലുവിളി ഉയര്‍ത്തും.

തട്ടകത്തില്‍ നാണംകെടാതിരിക്കാന്‍ ഇംഗ്ലണ്ട്

തട്ടകത്തില്‍ നാണംകെടാതിരിക്കാന്‍ ഇംഗ്ലണ്ട്

ഇയാന്‍ മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ലണ്ട് നിരയ്ക്ക് തട്ടകത്തില്‍ നാണം കെടാതിരിക്കാന്‍ ജയം അനിവാര്യമാണ്. ആദ്യ മത്സരത്തിലെ ടീമില്‍ മാറ്റമുണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ബാറ്റിങ്ങില്‍ ടോം ബാന്റന്‍- ജോണി ബെയര്‍സ്‌റ്റോ ഓപ്പണിങ് കൂട്ടുകെട്ടില്‍ ടീം വലിയ പ്രതീക്ഷ വെക്കുന്നു. ഡേവിഡ് മലാന്‍, ഇയാന്‍ മോര്‍ഗന്‍, മോയിന്‍ അലി, സാം ബില്ലിങ്‌സ് എന്നിവരും ബാറ്റിങ് നിരയ്ക്ക് കരുത്ത് പകരും.

എന്നാല്‍ ആദ്യ മത്സരത്തിലെ ബാറ്റിങ് തകര്‍ച്ചയ്ക്ക് രണ്ടാം മത്സരത്തില്‍ പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. ടോം കറാന്‍,ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ക്കാവും പേസ് ബൗളിങ്ങിന്റെ ഉത്തരവാദിത്തം. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ആദില്‍ റഷീദിനൊപ്പം മോയിന്‍ അലിയും ടീമിലിടം പിടിച്ചേക്കും.

പിച്ചും കാലാവസ്ഥയും

പിച്ചും കാലാവസ്ഥയും

പാകിസ്താനും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടെസ്റ്റ് നടന്ന അതേ മൈതാനത്താണ് രണ്ടാം ടി20 നടക്കുന്നത്. പാകിസ്താന്‍ ബാറ്റിങ് നിര തരക്കേടില്ലാത്ത പ്രകടനം ഈ മൈതാനത്ത് ടെസ്റ്റില്‍ നടത്തിയിരുന്നു. നിലവില്‍ മഴ മാറി നില്‍ക്കുന്നുണ്ടെങ്കിലും മഴ പെയ്യാനുള്ള സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.

Story first published: Sunday, August 30, 2020, 16:07 [IST]
Other articles published on Aug 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+