Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടെസ്റ്റ്: ഇംഗ്ലണ്ട് പൊരുതുന്നു; പിടിമുറുക്കി പാകിസ്താന്‍

ലോര്‍ഡ്‌സ്; പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ട് പൊരുതുന്നു. മൂന്നാംദിനം കളിനിര്‍ത്തുമ്പോഴും പാകിസ്താന് തന്നെയാണ് മല്‍സരത്തില്‍ മുന്‍തൂക്കം. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 184ന് മറുപടിയായി പാകിസ്താന്‍ 363 റണ്‍സെടുത്തിരുന്നു. 179 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്കു മേല്‍ പാകിസ്താന്‍ ഒന്നാമിന്നിങ്‌സില്‍ നേടിയത്.

ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. എന്നാല്‍, ക്യാപ്റ്റന്‍ ജോ റൂട്ട് (68), ജോസ് ബട്‌ലറര്‍ (66*), ഡൊമിനിക് ബെസ്സ് (55*) എന്നിവരുടെ ചെറുത്ത്‌നില്‍പ്പ് ഇംഗ്ലണ്ടിനെ ഇന്നിങ്‌സില്‍ തോല്‍വിയില്‍ നിന്ന് കരകയറ്റി മല്‍സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബട്‌ലര്‍-ബെസ്സ് സഖ്യം 125 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമായി പൊരുതുമ്പോള്‍ മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 235 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. നാലു വിക്കറ്റ് ശേഷിക്കേ 56 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്.

pakistan

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മിന്നും ഫോമില്‍ കളിച്ച ബട്‌ലറുടെ ഇന്നിങ്‌സില്‍ 130 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളാണ് പിറന്നത്. 101 പന്തില്‍ എട്ട് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ബെസ്സിന്റെ നിര്‍ണായക ഇന്നിങ്‌സ്. 120 പന്ത് നേരിട്ട റൂട്ടിന്റെ ഇന്നിങ്‌സില്‍ എട്ട് ബൗണ്ടറിയുള്‍പ്പെട്ടിരുന്നു. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ അലെസ്റ്റര്‍ കുക്കിന് ഒരു റണ്‍സ് മാത്രമാണ് രണ്ടാമിന്നിങ്‌സില്‍ എടുക്കാനായത്.

പാകിസ്താനു വേണ്ടി മുഹമ്മദ് ആമിര്‍, മുഹമ്മദ് അബ്ബാസ്, ഷാദാബ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി.

Story first published: Sunday, May 27, 2018, 13:22 [IST]
Other articles published on May 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+