For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മൂന്നാം ടെസ്റ്റ്: ക്രോളിക്ക് ഡബിള്‍, ഇംഗ്ലണ്ട് 583ന് ഡിക്ലയേര്‍ഡ്- പാകിസ്താന്‍ തകരുന്നു

1
46764

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന് ബാറ്റിങ് തകര്‍ച്ച. ഇംഗ്ലണ്ടിന്റെ 583 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലേക്കു ബാറ്റ് വീശുന്ന പാകിസ്താന്‍ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാമിന്നിങ്‌സില്‍ മൂന്നു വിക്കറ്റിന് 24 റണ്‍സെന്ന നിലയില്‍ പതറുകയാണ്. ഷാന്‍ മസൂദ് (4), ആബിദ് അലി (1), ബാബര്‍ ആസം (11) എന്നിവരാണ് പുറത്തായത്. നലു റണ്‍സോടെ ക്യാപ്റ്റന്‍ അസ്ഹര്‍ അലിയാണ് ക്രീസില്‍.

നേരത്തേ ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സ് എട്ടു വിക്കറ്റിന് 583 റണ്‍സില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സാക്ക് ക്രോളിയുടെ (267) കന്നി ഡബിള്‍ സെഞ്ച്വറിയും ജോസ് ബട്‌ലറുടെ (152) സെഞ്ച്വറിയുമാണ് ഇംഗ്ലണ്ടിനെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. 393 പന്തില്‍ 34 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ക്രോളിയുടെ ഇന്നിങ്‌സ്. ബട്‌ലര്‍ 311 പന്തില്‍ 13 ബൗംണ്ടറികളും രണ്ടു സിക്‌സറും നേടി. ക്രിസ് വോക്‌സ് (40), ക്യാപ്റ്റന്‍ ജോ റൂട്ട് (29), ഡൊമിനിക് ബെസ്സ് (27*), ഡൊമിനിക്ക് സിബ്ലി (22), സ്റ്റുവര്‍ട്ട് ബ്രോഡ് (15), റോറി ബേണ്‍സ് (6), ഓലി പോപ്പ് (3) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. പാകിസ്താനു വേണ്ടി ഷഹീന്‍ അഫ്രീഡി, യാസിര്‍ ഷാ, ഫവാദ് ആലം എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

1

രണ്ടാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 332 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ദിനം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 373 എന്ന നിലയിലായിരുന്നു. രണ്ടാം ദിനവും മഴമൂലം മത്സരം വൈകിയിരുന്നു. റോറി ബേണ്‍സ് (6),ഡോം സിബ്ലി (22),ജോ റൂട്ട് (29),ഒലി പോപ്പ് (3) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ട് നഷ്ടമായത്. സിബ്ലിയെ യാസിര്‍ ഷാ എല്‍ബിയില്‍ കുരുക്കിയപ്പോള്‍ ബേണ്‍സിനെ ഷഹിന്‍ ഷാ അഫ്രീദി ഷാന്‍ മസൂദിന്റെ കൈകളിലെത്തിച്ചു. 51 പന്തുകള്‍ നേരിട്ട് മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ നേടിയ നിലയുറപ്പിച്ച് വരികയായിരുന്ന റൂട്ടിനെ നസീം ഷാ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്റെ കൈയിലെത്തിച്ചപ്പോള്‍ പോപ്പിനെ ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ എല്‍ബിയില്‍ കുരുക്കി.

ക്രൗലി-ബട്‌ലര്‍ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന് നിര്‍ണ്ണായകമാവും. ക്രിസ് വോക്‌സും ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കി ബാറ്റുചെയ്യാനുണ്ട്. മൂന്നാം മത്സരം ജയിച്ചാല്‍ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കും. പാകിസ്താന്‍ ജയിച്ചാല്‍ പാകിസ്താന് പരമ്പര 1-1 സമനില പിടിക്കാന്‍ സാധിക്കും. ആദ്യ മത്സരത്തില്‍ മൂന്ന് ദിവസം പിന്നിട്ട് നിന്ന ശേഷം തിരിച്ചെത്തിയ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ രണ്ടാം മത്സരം മഴയെത്തുടര്‍ന്ന് സമനിലയില്‍ പിരിയുകയായിരുന്നു.

2

മഴ ഭീഷണി മൂന്നാം മത്സരത്തിലും നിലനില്‍ക്കുന്നുണ്ട്. മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം മഴയെത്തുടര്‍ന്ന് വൈകിയാണ് ആരംഭിച്ചത്. എന്നാല്‍ പിന്നീട് മഴമാറി നിന്നതോടെ ഒന്നാം ദിനം നടന്നു. എങ്കിലും മഴ ഭീഷണി മത്സരത്തില്‍ നിലനില്‍ക്കുന്നുണ്ട്. മഴമൂലം മൂന്നാം മത്സരം കൂടി സമനിലയിലായാല്‍ ഇംഗ്ലണ്ടിന് പരമ്പര ലഭിക്കുമ്പോള്‍ പാകിസ്താന് നിരാശയോടെ മടങ്ങേണ്ടി വരും. ടൂര്‍ണമെന്റിലുടെനീളം മികച്ച ബൗളിങ് കാഴ്ചവെക്കാന്‍ പാക് നിരയ്ക്ക് സാധിച്ചെങ്കിലും ബാറ്റിങ് നിരയാണ് നിരാശപ്പെടുത്തുന്നത്. ചില ഒറ്റയാള്‍ പ്രകടനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പ്രതീക്ഷക്ക് വക നല്‍കുന്ന മികച്ച കൂട്ടുകെട്ടുകള്‍ പാക് നിരയില്‍ ഉണ്ടാകുന്നില്ല.

ബെന്‍ സ്റ്റോക്സിന്റെ അഭാവനത്തിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന ഇംഗ്ലണ്ടിന്റെ കരുത്ത് ടീമിലെ പേസ് ബൗളര്‍മാരാണ്. പരിചയസമ്പന്നരായ ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡിനുമൊപ്പം ജോഫ്ര ആര്‍ച്ചറും ക്രിസ് വോക്സും ചേരുമ്പോള്‍ ഇംഗ്ലണ്ട് ഏത് ടീമിനേയും തകര്‍ക്കാന്‍ കെല്‍പ്പുള്ളവരായി മാറുന്നു. താരതമ്യേനെ യുവനിരയുമായി ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ പാക് ടീം തിരഞ്ഞെടുപ്പിനെതിരേ നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. പരമ്പര കൈവിട്ടാല്‍ പാകിസ്താന്‍ പരിശീലകന്‍ മിസ്ബാഹ് ഉല്‍ ഹഖിനും അത് കടുത്ത തിരിച്ചടിയാവും.

Story first published: Sunday, August 23, 2020, 10:54 [IST]
Other articles published on Aug 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+