For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മഴ കളിച്ചു; ഇംഗ്ലണ്ട്-പാകിസ്താന്‍ രണ്ടാം ടെസ്റ്റ് സമനിലയില്‍

1
46763

സതാംപ്റ്റണ്‍: ഇംഗ്ലണ്ട്-പാകിസ്താന്‍ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍. അഞ്ച് ദിനവും മഴ വില്ലനായതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. പാകിസ്താന്റെ 236 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടി സാക്ക് ക്രൗലി (53) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ടോം സിബ്ലി (32)യും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. റോറി ബേണ്‍സ് (0),ഒലി പോപ്പ് (9) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

ജോ റൂട്ട് (9),ജോസ് ബട്‌ലര്‍ (0) പുറത്താവാതെ നിന്നു. പാകിസ്താനുവേണ്ടി മുഹമ്മദ് അബ്ബാസ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷഹിന്‍ ഷാ അഫ്രീദി, യാസിര്‍ ഷാ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട പാകിസ്താന് രണ്ടാം മത്സരത്തിലെ സമനില വലിയ തിരിച്ചടിയാണ്. നിലവില്‍ മൂന്ന് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്.
മുഹമ്മദ് റിസ്വാന്റെയും (72) ആബിദ് അലിയുടെയും (60) പ്രകടനമാണ് പാകിസ്താനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്.

pakvseng

അവസാനം വരെ പൊരുതി നിന്ന മുഹമ്മദ് റിസ്വാനെ (72) സ്റ്റുവര്‍ട്ട് ബ്രോഡ് പുറത്താക്കുകയായിരുന്നു. 139 പന്തില്‍ ഏഴ് ബൗണ്ടറി ഉള്‍പ്പെടെ നിര്‍ണ്ണായക പ്രകടനമാണ് റിസ്വാന്‍ കാഴ്ചവെച്ചത്. കളിയിലെ താരവും റിസ്വാനാണ്. നസീം ഷാ (1) പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനുവേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്നും സാം കറാന്‍,ക്രിസ് വോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
തകര്‍ച്ചയോടെയായിരുന്നു പാകിസ്താന്റെ തുടക്കം.

ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി പാക് ഇന്നിങ്സിന്റെ നെടുന്തൂണായ ഷാന്‍ മസൂദിനെ (1) ആദ്യം തന്നെ നഷ്ടമായി. സ്‌കോര്‍ബോര്‍ഡില്‍ ആറ് റണ്‍സ് മാത്രം ഉള്ളപ്പോള്‍ ജെയിംസ് ആന്‍ഡേഴ്സണിന്റെ പന്തില്‍ ഷാന്‍ മസൂദ് എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ അസര്‍ അലിയാണ് (20) രണ്ടാമനായി മടങ്ങിയത്. ഇംഗ്ലണ്ടിന്റെ കരുത്തുറ്റ പേസാക്രമണത്തിന് മുന്നില്‍ 85പന്തുവരെ പിടിച്ചുനില്‍ക്കാന്‍ അസര്‍ അലിക്ക് സാധിച്ചെങ്കിലും ആന്‍ഡേഴ്സണിന്റെ പന്തില്‍ ബേണ്‍സിന് ക്യാച്ച് നല്‍കി മടങ്ങി. ഒരുവശത്ത് പിടിച്ചുനിന്ന ആബിദ് അലിയാണ് (60) മൂന്നാമതായി പുറത്തായത്.

111 പന്തുകള്‍ നേരിട്ട് ഏഴ് ബൗണ്ടറി ഉള്‍പ്പെടെ ശ്രദ്ധയോടെ മുന്നേറിയ ഓപ്പണര്‍ ആബിദിനെ സാം കുറാന്‍ ബേണ്‍സിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ആബിദ് മടങ്ങുമ്പോള്‍ 102 റണ്‍സായിരുന്നു പാക് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. മധ്യനിരയില്‍ ആസാദ് ഷെഫീഖിനും (5) തിളങ്ങാനായില്ല.13 പന്തുകള്‍ നേരിട്ട് ഒരു ബൗണ്ടറിയും നേടി നിലയുറപ്പിക്കാന്‍ ശ്രമിച്ച ആസാദിനെ സ്റ്റുവര്‍ട്ട് ബ്രോഡ് സിബ്ലിയുടെ കൈകളിലെത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഫവാദ് അലം (0) ക്രിസ് വോക്സിന് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങി.

പ്രതീക്ഷ നല്‍കി ക്രീസില്‍ തുടരുകയായിരുന്ന ബാബര്‍ അസാമിനെ (47) മടക്കി സ്റ്റുവര്‍ട്ട് ബ്രോഡാണ് പാകിസ്താന് കടുത്ത തിരിച്ചടി നല്‍കിയത്. 127 പന്തുകള്‍ നേരിട്ട് 3 ബൗണ്ടറിയാണ് ബാബര്‍ നേടിയത്. ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ബാബര്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നെങ്കിലും രണ്ടാം ഇന്നിങ്സില്‍ നിരാശപ്പെടുത്തിയിരുന്നു. വാലറ്റത്ത് യാസിര്‍ ഷാ (5),ഷഹിന്‍ ഷാ അഫ്രീദി(0),മുഹമ്മദ് അബ്ബാസ് (2) എന്നിവരും പെട്ടെന്ന് മടങ്ങിയത് പാകിസ്താന് വലിയ തിരിച്ചടിയായി. നേരത്തെ ഒന്നാം ടെസ്റ്റില്‍ വിജയത്തിന് തൊട്ടരികില്‍ നിന്നാണ് പാകിസ്താന്‍ കളി കൈവിട്ടത്. മൂന്ന് ദിവസവും മുന്നിട്ട് നിന്ന് ഒന്നാം ഇന്നിങ്സില്‍ 100ന് മുകളില്‍ ലീഡും സ്വന്തമാക്കിയ ശേഷമാണ് പാകിസ്താന്‍ മത്സരത്തില്‍ പരാജയപ്പെട്ടത്.

Story first published: Tuesday, August 18, 2020, 9:53 [IST]
Other articles published on Aug 18, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+