വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്വന്റി20: ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് ജയം, പരമ്പര ഒപ്പത്തിനൊപ്പം, നിര്‍ണായക മത്സരം ഞായറാഴ്ച

By Kishan
India-England

കാര്‍ഡിഫ്: ഇന്ത്യക്കെതിരേയുള്ള രണ്ടാം ട്വന്റി മത്സരം ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് ജയിച്ചു. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 1-1ന് ഒപ്പമെത്തി. ആദ്യമത്സരത്തില്‍ ഇന്ത്യ എട്ടുവിക്കറ്റിന് ജയിച്ചിരുന്നു. മൂന്നാം മത്സരം ഞായറാഴ്ചയാണ്. കാര്‍ഡിഫ് നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയയ്ക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് അടിച്ചെടുത്തു. 47 റണ്‍സ് നേടിയ വിരാട് കോലിയും 32 റണ്‍സ് നേടി പുറത്താകാതെ നിന്ന് മഹേന്ദ്രസിങ് ധോണിയും 27 റണ്‍സ് നേടിയ സുരേഷ് റെയ്‌നയുമാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ തിളങ്ങിയത്. രോഹിത് ശര്‍മ അഞ്ചും ശിഖര്‍ ധവാന്‍ പത്തും ലോകേഷ് രാഹുല്‍ ആറും ഹര്‍ദിക് പാണ്ഡ്യ(നോട്ടൗട്ട്) പന്ത്രണ്ടും റണ്‍സ് നേടി. ഇംഗ്ലണ്ടിനു വേണ്ടി ഡേവിഡ് വില്ലി, ജെക് ബാള്‍, പ്ലങ്കറ്റ്, അദില്‍ റാഷിദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിങ് 19.4 ഓവറില്‍ അവസാനിച്ചു. തീര്‍ത്തും നാടകീയമായ മത്സരത്തില്‍ കളി തീരാന്‍ രണ്ടു ബോള്‍ മാത്രം അവശേഷിക്കവെയായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. അലക്‌സ് ഹെയില്‍സ് പുറത്താകാതെ നേടിയ 58 റണ്‍സാണ് ആതിഥേയരുടെ ഭാഗത്ത് നിര്‍ണായകമായത്. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് രണ്ടും ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, യുവേന്ദ്ര ചാഹല്‍ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.

Story first published: Saturday, July 7, 2018, 1:46 [IST]
Other articles published on Jul 7, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X