Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നോട്ടിങ്ഹാമില്‍ ഇംഗ്ലണ്ടിന് ആദ്യ തിരിച്ചടി..

നോട്ടിങ്ഹാം: ഇന്ത്യക്കെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മല്‍സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇംഗ്ലണ്ടിന് ആദ്യ തിരിച്ചടി. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ അലെക്‌സ് ഹെയ്ല്‍സിന് പരിക്കേറ്റതാണ് ആതിഥേയരായ ഇംഗ്ലണ്ടിന് മല്‍സരത്തിനു മുന്‍പ് തന്നെ തിരിച്ചടിയായി മാറിയിരിക്കുന്നത്.

നെറ്റില്‍ ബാറ്റിങ് പരിശീലനം നടത്തുന്നതിനിടെയാണ് മികച്ച ഫോമിലുള്ള ഹെയ്ല്‍സിന് പരിക്കേറ്റത്. ഇതോടെ ഇന്ന് നോട്ടിങ്ഹാമില്‍ അരങ്ങേറുന്ന ഒന്നാം ഏകദിനത്തില്‍ താരം കളിക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് ഹെയ്ല്‍സിന് പരിക്കേറ്റ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഹെയ്ല്‍സിനു പകരം മിഡ്‌ലെക്‌സസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് മാലനെ ഇംഗ്ലണ്ട് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

alexhales

കഴിഞ്ഞ മാസം ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും കൂറ്റന്‍ സ്‌കോറായ 481 റണ്‍സ് പടുത്തുയര്‍ത്തിയ ഗ്രൗണ്ട് കൂടിയാണ് നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജ്. അന്ന് 147 റണ്‍സുമായി ഹെയ്ല്‍സ് ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ കത്തിജ്വലിച്ചിരുന്നു.

ഹെയ്ല്‍സിന്റെ അഭാവം ഒന്നാം ഏകദിനത്തില്‍ ആതിഥേയര്‍ക്ക് എത്രത്തോളം ബാധിക്കുമെന്ന് കണ്ടറിയണം. പരിക്കില്‍ നിന്ന് മോചിതനായാല്‍ രണ്ടാം ഏകദിനത്തില്‍ ഹെയ്ല്‍സിനെ ടീമിലെ പ്ലെയിങ് ഇലവനില്‍ തന്നെ ഇംഗ്ലണ്ട് ഉള്‍പ്പെടുത്തും. ഹെയ്ല്‍സിനു പകരക്കാരനായെത്തിയ മാലന് ഒന്നാം ഏകദിനത്തില്‍ പ്ലെയിങ് ഇലവനില്‍ ഇടം നല്‍കുമോ എന്ന് മല്‍സരത്തിന് തൊട്ടുമുന്‍പ് മാത്രമേ പറയാനാവുകയുള്ളൂ.

Story first published: Thursday, July 12, 2018, 16:01 [IST]
Other articles published on Jul 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+