ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം; ഇംഗ്ലണ്ട് പിടിക്കാന്‍ കംഗാരുപ്പട
ഓവല്‍: ക്രിക്കറ്റിലെ ബദ്ധവൈരികളായ ഇംഗ്ലണ്ടും ആസ്‌ത്രേലിയയും തമ്മിലുള്ള ഏകദിന പോരാട്ടത്തിന് നാളെ തുടക്കം. ഇംഗ്ലണ്ടും ആസ്‌ത്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം നാളെ ലണ്ടനിലെ ഓവലില്‍ അരങ്ങേറും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് മല്‍സരം. അഞ്ച് ഏകദിനങ്ങളടങ്ങിയതാണ് പരമ്പര. കൂടാതെ ഇംഗ്ലണ്ടും ഓസീസും തമ്മിലുള്ള ഏക ട്വന്റിയും പര്യടനത്തിലുണ്ട്. ഇയാന്‍ മോര്‍ഗനാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. എന്നാല്‍, വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടിം പെയ്‌നാണ് കംഗാരുപ്പടയുടെ പുതിയ നായകന്‍. പരമ്പരയ്ക്കു മുന്നോടിയായി നടന്ന രണ്ടു സന്നാഹ മല്‍സരങ്ങളിലും ഓസീസിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നു.

ഫിക്‌സ്ചര്‍
ഇംഗ്ലണ്ട്-ആസ്‌ത്രേലിയ ഏകദിന പരമ്പര
ഒന്നാം ഏകദിനം, ജൂണ്‍ 13, ഓവല്‍.
രണ്ടാം ഏകദിനം, ജൂണ്‍ 16, കാര്‍ഡിഫ്.
മൂന്നാം ഏകദിനം, ജൂണ്‍ 19, നോട്ടിങ്ഹാം.
നാലാം ഏകദിനം, ജൂണ്‍ 21, ചെസ്റ്റര്‍ ലെ സ്ട്രീറ്റ്.
അഞ്ചാം ഏകദിനം, ജൂണ്‍ 24, മാഞ്ചസ്റ്റര്‍.
ഏക ട്വന്റി, ജൂണ്‍ 27, ബെര്‍മിങ്ഹാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications