ആഷസ് സമനിലയില്‍; സ്‌റ്റോക്‌സിന് സെഞ്ച്വറി, ഓസ്‌ട്രേലിയ തോല്‍വിയില്‍നിന്നും രക്ഷപ്പെട്ടു
ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. തുടക്കംമുതല്‍ മഴ കളി തടസ്സപ്പെടുത്തിയ ടെസ്റ്റിന്റെ അവസാന ദിവസം ഓസ്‌ട്രേലിയ സമ്മര്‍ദ്ദത്തിലായെങ്കിലും കളി സമനിലയില്‍ പിരിയുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 267 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തുനില്‍ക്കെയാണ് മത്സരം അവസാനിച്ചത്. ആദ്യ മത്സരം ജയിച്ച ഓസ്‌ട്രേലിയ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്.
രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ബെന്‍ സ്‌റ്റോക്‌സ് ആണ് ഇംഗ്ലണ്ടിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. സ്‌റ്റോക്‌സ് 115 റണ്‍സെടുത്തു. സ്റ്റോക്‌സുമായി 90 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ബട്ലറുടെ പ്രകടനവും നിര്‍ണായകമായി. 31 റണ്‍സെടുത്ത ബട്ലറിന് ശേഷമെത്തിയ ജോണ്‍ ബെയര്‍സ്‌റ്റോവും നന്നായി ബാറ്റ് വീശി. ആറാം വിക്കറ്റില്‍ സ്റ്റോക്‌സും ബെയര്‍സ്റ്റോവും പുറത്താകാതെ 97 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ബെയര്‍സ്റ്റോ 37 പന്തില്‍ 30 റണ്‍സെടുത്തു. ഓസ്‌ട്രേലിയയ്ക്കായി 3 വിക്കറ്റെടുത്ത പാറ്റ് കുമ്മിന്‍സും രണ്ട് വിക്കറ്റ് വീഴ്ത്തിയ പീറ്റര്‍ സിഡിലും തിളങ്ങി.

സമനിലയുറപ്പിച്ച് കളിക്കിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ആശിച്ച തുടക്കം കിട്ടിയില്ല. രണ്ടാമിന്നിങ്സില്‍ മാര്‍നസ് ലബുഷെയ്ന്‍ സ്മിത്തിന് പകരക്കാരനായി കളത്തിലിറങ്ങിയത് ചരിത്രമായി. തലയ്ക്ക് പരിക്കേറ്റ് കളിക്കാരന്‍ പുറത്താവുകയാണെങ്കില്‍ ഐ.സി.സി.യുടെ പുതിയ നിയമം അനുസരിച്ച് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ നടത്താവുന്നതാണ്. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്കായി കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്(16), ലബുഷെയ്ന്‍(59), ട്രാവിസ് ഹെഡ്(42) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഓസ്‌ട്രേലിയയ്ക്കായി ജോഫ്ര ആര്‍ച്ചറും ജാക്ക് ലീഷും 3 വിക്കറ്റ് വീതം സ്വന്തമാക്കി. മൂന്നാം ടെസ്റ്റ് ഓഗസ്ത് 22ന് ആരംഭിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications