ആഷസില്‍ ഇംഗ്ലണ്ട് 329ന് പുറത്ത്; വാര്‍ണര്‍ വീണ്ടും തലകുനിച്ച് മടങ്ങി, ഇനി ശ്രദ്ധയെല്ലാം സ്മിത്തില്‍

ലണ്ടന്‍: ആഷസ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 329 റണ്‍സിന് എല്ലാവരും പുറത്തായതോടെ 399 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുകയാണ് ഓസ്‌ട്രേലിയ. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ ഓസീസിന് അത്ര നല്ല തുടക്കമല്ല ലഭിച്ചിരിക്കുന്നത്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 51 റണ്‍സെടുക്കുമ്പോഴേക്കും സന്ദര്‍ശകരുടെ രണ്ട് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. ഓപ്പണര്‍മാരായ മാര്‍ക്കസ് ഹാരീസ്(9), ഡേവിഡ് വാര്‍ണര്‍(11) എന്നിവരാണ് പുറത്തായത്.

നഥാന്‍ ലിയോണിന്റെ നാല് വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 329ല്‍ ഒതുക്കിയത്. പാറ്റ് കമ്മിന്‍സ്, പീറ്റര്‍ സിഡില്‍, മിച്ചല്‍ സ്റ്റാര്‍ക് എന്നിവര്‍ 2 വീതം വിക്കറ്റും വീഴ്ത്തി. 94 റണ്‍സെടുത്ത ജോയ് ഡെന്‍ലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബെന്‍ സ്‌റ്റോക്‌സ്(67), ജോസ് ബട്‌ലര്‍(47), ജോയ് റൂട്ട്(21) എന്നിവരും കാര്യമായ സംഭാവന നല്‍കി. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 294 റണ്‍സെടുത്തപ്പോള്‍ ഓസ്‌ട്രേലിയ 225 റണ്‍സിന് പുറത്തായിരുന്നു.

ഗോളടിച്ച് മെസ്സിയുടെ മകന്‍; ആഘോഷവും അച്ഛനെപ്പോലെ, വീഡിയോ വൈറല്‍

സ്റ്റീവ് സ്മിത്തിലാണ് ഓസ്‌ട്രേലിയയുടെ ജയപ്രതീക്ഷ. രണ്ടാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുക എളുപ്പമല്ലെങ്കിലും സ്മിത്ത് ക്രീസിലുണ്ടായാല്‍ അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷ ഓസ്‌ട്രേലിയയ്ക്കുണ്ട്. ഗംഭീര പ്രകടനമാണ് പരമ്പരയിലുടനീളം സ്മിത്ത് പുറത്തെടുത്തത്. ഒരു മത്സരത്തില്‍പോലും സ്മിത്ത് തിളങ്ങാതിരുന്നില്ല. ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറികളും അടിച്ചുകൂട്ടിയ സ്മിത്തിന്റെ പ്രകടനത്തിലൂടെ ആഷസ് നിലനിര്‍ത്താനും ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: ashes ആഷസ്
Story first published: Sunday, September 15, 2019, 17:42 [IST]
Other articles published on Sep 15, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X