For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാലാം ടെസ്റ്റിലും തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; ഇംഗ്ലണ്ടിന് പരമ്പര

ജൊഹാന്നസ്ബര്‍ഗ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ബാറ്റിങ് തകര്‍ച്ചയെ നേരിട്ട സൗത്ത് ആഫ്രിക്കയ്ക്ക് വമ്പന്‍ തോല്‍വി. 191 റണ്‍സിനാണ് മത്സരം ആതിഥേയര്‍ ഇംഗ്ലണ്ടിന് അടിയറവെച്ചത്. 466 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ സൗത്ത് ആഫിക്ക 274ന് പുറത്തായി. സ്‌കോര്‍: ഇംഗ്ലണ്ട് 400, 248. ദക്ഷിണാഫ്രിക്ക 183, 274. രണ്ട് ഇന്നിങ്‌സിലും ബൗളര്‍ മാര്‍ക്ക് വുഡ്ഡിന് മുന്നില്‍ ദക്ഷിണാഫ്രിക്ക പതറി. രണ്ടാം ഇന്നിങ്‌സില്‍ നാലും ആദ്യ ഇന്നിങ്‌സില്‍ അഞ്ചും വിക്കറ്റുമെടുത്ത മാര്‍ക്ക് വുഡാണു മാന്‍ ഓഫ് ദ് മാച്ചും. ബെന്‍ സ്റ്റോക്‌സ് പരമ്പരയുടെ താരമായി.

പരമ്പര സമനിലയിലാക്കാന്‍ ജയം അനിവാര്യമായിരുന്ന ദക്ഷിണാഫ്രിക്ക രണ്ട് ഇന്നിങ്‌സുകളിലും ബാറ്റിങ് മറന്നു. രണ്ടാം ഇന്നിങ്‌സില്‍ 98 റണ്‍സെടുത്ത റസ്സി വാന്‍ഡര്‍ ഡസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡീകോക്ക്(39), ഫാഫ് ഡൂപ്ലെസിസ്(35), ടെംബാ ബാവുമ(27), ഡീല്‍ എല്‍ഗര്‍(24), പീറ്റര്‍ മലാന്‍(24) എന്നിവരും രണ്ടാം ഇന്നിങ്‌സില്‍ പൊരുതിയെങ്കിലും കാര്യമുണ്ടായില്ല.

england

പരമ്പരയിലെ ആദ്യ ടെസ്റ്റ് പരാജയപ്പെട്ടെങ്കിലും തുടര്‍ന്നുള്ള മൂന്നു ടെസ്റ്റുകളിലും ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് 3-1നാണ് പരമ്പര സ്വന്തമാക്കിയത്. പരമ്പരയില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരുടെ പരാജയമാണ് തിരിച്ചടിയായത്. ഒരു ബാറ്റ്‌സ്മാന്‍ പോലും സെഞ്ച്വറി നേടിയില്ല. ദക്ഷിണാഫ്രിക്കയ്ക്കായി ഒട്ടേറെ വിജയങ്ങള്‍ നേടിക്കൊടുത്ത പേസര്‍ വെര്‍നോണ്‍ ഫിലാന്‍ഡര്‍ ഈ ടെസ്റ്റോടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയും ചെയ്തു.

Story first published: Tuesday, January 28, 2020, 10:11 [IST]
Other articles published on Jan 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+