വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റിലെ എലൈറ്റ് ക്ലബ്ബില്‍ ഇനി സ്റ്റോക്‌സും, അപൂര്‍വ്വനേട്ടം- ലിസ്റ്റിലെ നാലാമന്‍!

വിന്‍ഡീസിനെതിരേ രണ്ടാം ടെസ്റ്റില്‍ താരം സെഞ്ച്വറിയടിച്ചിരുന്നു

മാഞ്ചസ്റ്റര്‍: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലേക്ക് അതിവേഗം വളരുകയാണ് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ മാഞ്ചസ്റ്ററില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ അദ്ദേഹം ഇത് ഒരിക്കല്‍ക്കൂടി ശരിവയ്ക്കുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 450 റണ്‍സില്‍ കൂടുതല്‍ നേടാന്‍ സഹായിച്ചത് സ്റ്റോക്‌സിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു. 176 റണ്‍സാണ് താരം നേടിയത്. 356 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 17 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ഇതോടെ ടെസ്റ്റിലെ എലൈറ്റ് ഓള്‍റൗണ്ടര്‍മാരുടെ നിരയില്‍ ഇടം പിടിക്കാനും അദ്ദേഹത്തിനു സാധിച്ചു. നേരത്തേ ലോക ക്രിക്കറ്റില്‍ വെറും മൂന്നു പേര്‍ മാത്രമേ ഈ അപൂര്‍വ്വനേട്ടത്തിന് അവകാശികളായിട്ടുള്ളൂ.

എലൈറ്റ് ക്ലബ്ബില്‍

എലൈറ്റ് ക്ലബ്ബില്‍

ടെസ്റ്റ് ക്രിക്കറ്റില്‍ 4000 റണ്‍സും 10 സെഞ്ച്വറികളും 150 വിക്കറ്റുകളുമെടുത്ത നാലാമത്തെ ഓള്‍റൗണ്ടറെന്ന നേട്ടത്തിനാണ് സ്‌റ്റോക്‌സ് അവകാശിയായത്. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ച്വറിയാണ് അദ്ദേഹത്തെ ഇതിഹാസങ്ങളുടെ നിരയിലെത്തിച്ചത്.
വെറും 65 ടെസ്റ്റുകളില്‍ നിന്നും 4248 റണ്‍സും 10 സെഞ്ച്വറികളും 153 വിക്കറ്റുകളും സ്‌റ്റോക്‌സ് നേടിക്കഴിഞ്ഞു.
വിന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സ് (8032 റണ്‍സ്, 26 സെഞ്ച്വറി, 235 വിക്കറ്റുകള്‍- 93 ടെസ്റ്റ്), ഇംഗ്ലണ്ടിന്റെ ഇതിഹാസം ഇയാന്‍ ബോത്തം (5200, 14, 383-102), ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ജാക്വിസ് കാലിസ് (13289, 45, 292- 166) എന്നിവര്‍ മാത്രമേ ഈ എലൈറ്റ് ക്ലബ്ബില്‍ നേരത്തേ ഇടം പിടിച്ചിട്ടുള്ളൂ.

അവിസ്മരണീയ പ്രകടനം

അവിസ്മരണീയ പ്രകടനം

ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും വലിയ കണ്ടെത്തുകളിലൊന്നായി ന്യൂസിലാന്‍ഡ് വംശജന്‍ കൂടിയായ സ്റ്റോക്‌സ് മാറിക്കഴിഞ്ഞു. അവിസ്മരണീയ പ്രകടനമാണ് താരം മൂന്നു ഫോര്‍മാറ്റിലും കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലേക്കു വന്നാല്‍ സ്റ്റോക്‌സിന്റെ പ്രകടനം അമ്പരപ്പിക്കുന്നതാണെന്നു തന്നെ പറയാന്‍ കഴിയും.ട
2019നു ശേഷമുള്ള ടെസ്റ്റ് ക്രിക്കറ്റിലെ കണക്കുകള്‍ നോക്കിയാല്‍ ഇംഗ്ലണ്ടിനായി കൂടുതല്‍ റണ്‍സ്, സെഞ്ച്വറി, 50 പ്ലസ്, സിക്‌സര്‍, ബൗണ്ടറി എന്നിവയെല്ലാം നേടിയിട്ടുള്ളത് അദ്ദേഹമാണ്.
ഇതുകൊണ്ടും തീര്‍ന്നില്ല. ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ്, ശരാശരി, മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ് എന്നിവയുടെ കാര്യത്തിലും മുന്നിലുള്ള ഇംഗ്ലീഷ് താരവും സ്റ്റോക്‌സാണ്.

സിബ്ലിക്കൊപ്പം മികച്ച കൂട്ടുകെട്ട്

സിബ്ലിക്കൊപ്പം മികച്ച കൂട്ടുകെട്ട്

വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റിന് 81 റണ്‍സെന്ന നിലയിലുള്ളപ്പോഴാണ് സ്‌റ്റോക്‌സ് ക്രീസിലെത്തിയത്. ഒരു വിക്കറ്റ് കൂടി വീണാല്‍ വിന്‍ഡീസ് പിടിമുറുക്കുമെന്ന ഘട്ടം. എന്നാല്‍ ഓപ്പണര്‍ ഡോം സിബ്ലിയെ കൂട്ടുപിടിച്ച് സ്റ്റോക്‌സ് ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ടിനെ ശക്തമായ നിലയിലെത്തിച്ചു. നാലാം വിക്കറ്റില്‍ 260 റണ്‍സാണ് ഇരുവരും കൂടി നേടിയത്.
സിബ്ലിക്കു സെഞ്ച്വറി തികയ്ക്കാന്‍ 312 പന്തുകള്‍ വേണ്ടി വന്നപ്പോള്‍ സ്‌റ്റോക്‌സ് 253 പന്തിലാണ് സെഞ്ച്വറിയടിച്ചത്. ചില റെക്കോര്‍ഡുകളും സ്റ്റോക്‌സും സിബ്ലിയും ഈ മല്‍സരത്തില്‍ കുറിക്കുകയും ചെയ്തിരുന്നു. 82 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ടീമിലെ രണ്ടു താരങ്ങള്‍ 250ന് മുകളില്‍ പന്തുകള്‍ നേരിട്ട് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 1938ല്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാനും ബില്‍ ബ്രൗണുമായിരുന്നു അവസാനമായി ഈ നേട്ടം കുറിച്ചത്.

Story first published: Saturday, July 18, 2020, 12:23 [IST]
Other articles published on Jul 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X