കോലിയുമായി തര്‍ക്കിച്ച അമ്പയര്‍ ഡോര്‍ തകര്‍ത്തു; ബിസിസിഐയുടെ പണി വരുന്നു
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലിയുമായി തര്‍ക്കിച്ച അമ്പയര്‍ നിഗെല്‍ ലോങ്ങിനെതിരെ അച്ചടക്കനടപടി ഉണ്ടായേക്കും. സ്റ്റേഡിയത്തിലെ വാതിലിന് കേടുപാടു വരുത്തിയതിനെ തുടര്‍ന്ന് അമ്പയര്‍ക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ടെന്നാണ് സൂചന. സണ്‍റൈസേഴ്‌സ് ഹൈരദാബാദിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം.

ഉമേഷ് യാദവിന്റെ പന്തില്‍ അമ്പയര്‍ നോബോള്‍ വിളിച്ചിരുന്നു. എന്നാല്‍, റീപ്ലേയില്‍ അത് നോബോളല്ലെന്ന് തെളിഞ്ഞു. ഇതേതുടര്‍ന്ന് വിരാട് കോലി അമ്പയറുമായി തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. കളിയുടെ ഇടവേളയ്ക്ക് അമ്പയറുടെ റൂമിലെത്തിയ നിഗെല്‍ കളിക്കളത്തിലെ രോഷം വാതിലിനോട് തീര്‍ക്കുകയായിരുന്നു. വാതിലിന് കേടുപാട് സംഭവിക്കുകയും ചെയ്തു.
ഐസിസിയുടെ എലൈറ്റ് പാനല്‍ അമ്പയറായ ഇദ്ദേഹത്തിനെതിരെ ബിസിസിഐ റിപ്പോര്‍ട്ട് നല്‍കും. എന്നാല്‍, മെയ് 12ന് നടക്കാനിരിക്കുന്ന ഐപിഎല്‍ ഫൈനലില്‍ നിഗെല്‍ ലോങ് തന്നെയായിരിക്കും അമ്പയര്‍. അതിനിടെ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സുധാകര റാവു അമ്പയര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിഒഎയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കളിക്കാര്‍ അച്ചടക്കലംഘനം നടത്തിയാല്‍ പിഴ ഈടാക്കാറുണ്ട്. അമ്പയര്‍മാര്‍ക്ക് എന്തുകൊണ്ട് പാടില്ലെന്ന് റാവു ചോദിക്കുന്നു. അതേസമയം, ലോങ് വാതിലിനുണ്ടായ കേടുപാടിന് 5000 രൂപ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഈടാക്കിയിരുന്നു. ഇംഗ്ലണ്ടുകാരനായ ലോങ് പരിയചസമ്പന്നനായ അമ്പയറാണ്. 56 ടെസ്റ്റുകളിലും 123 ഏകദിനങ്ങളിലും 32 ടി20 മത്സരങ്ങളിലും അമ്പയറായിട്ടുണ്ട്. വരാനിരിക്കുന്ന ലോകകപ്പിലും പ്രധാന അമ്പയര്‍മാരിലൊരാള്‍ നിഗെല്‍ ലോങ് ആണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications