ഇംഗ്ലണ്ട് പര്യടനം: ആദ്യ 10-12 ഓവര്‍ ക്രീസില്‍ നില്‍ക്കാനായാല്‍ രോഹിത് മികച്ച സ്‌കോര്‍ നേടും- ചഹാല്‍
ബംഗളൂരു: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. അതിന് ശേഷം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ഇംഗ്ലണ്ടിലാണ് മത്സരം നടക്കുന്നതെന്നതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ കഠിന പരിശീലനത്തിലാണ്. ഇംഗ്ലണ്ടില്‍ പൊരുതിനില്‍ക്കാനുള്ള പേസ് ബൗളര്‍മാര്‍ ഇന്ത്യന്‍ ടീമിലുണ്ടെങ്കിലും ബാറ്റിങ് നിരയുടെ പ്രകടനമാണ് കണ്ടറിയേണ്ടത്. രോഹിത് ശര്‍മ,വിരാട് കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നീ സീനിയര്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനത്തിലാണ് ഇന്ത്യയുടെ വിശ്വാസം.
ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ ഗംഭീര തുടക്കം നല്‍കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. ഇംഗ്ലണ്ട് പരമ്പരയില്‍ രോഹിത് ശ്രദ്ധേയ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഇപ്പോഴിതാ ആദ്യ 10-12 ഓവര്‍ ക്രീസില്‍ നില്‍ക്കാനായാല്‍ രോഹിത് ശര്‍മ മികച്ച സ്‌കോര്‍ നേടുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ യുസ്‌വേന്ദ്ര ചഹാല്‍.

'വളരെ വ്യത്യസ്ത തലത്തില്‍ ബാറ്റ് ചെയ്യുന്നയാളാണ് രോഹിത് ശര്‍മ. അദ്ദേഹത്തിന്റെ ബാറ്റിങ് ഞാന്‍ നന്നായി ആസ്വദിക്കാറുണ്ട്.ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ രോഹിതിന്റെ ആദ്യ ഇംഗ്ലണ്ട് പര്യടനമാണിത്. ആദ്യ 10-12 ഓവര്‍ പുറത്താവാതെ ബാറ്റ് ചെയ്യാനായാല്‍ സ്റ്റുവര്‍ട്ട് ബ്രോഡ്,ജെയിംസ് ആന്‍ഡേഴ്‌സന്‍ തുടങ്ങിയ ഇതിഹാസങ്ങള്‍ വന്നാലും മികച്ച പ്രകടനം നടത്താന്‍ രോഹിത് ശര്‍മക്കാവും. 80-90 പന്തുകള്‍ നേരിട്ടാന്‍ പിന്നെ സെഞ്ച്വറി നേടാതെ രോഹിത് പുറത്താകുന്നത് അപൂര്‍വമാണ്.ഓപ്പണര്‍മാര്‍ക്ക് ന്യൂബോളില്‍ തിളങ്ങാനായാല്‍ മധ്യനിരയെ വീഴ്ത്താന്‍ ഇംഗ്ലണ്ട് പ്രയാസപ്പെടും'-ചഹാല്‍ പറഞ്ഞു.
രോഹിതിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍,ശുഭ്മാന്‍ ഗില്‍ എന്നിവരാണ് പ്രധാനമായും ഉള്ളത്. ഇതില്‍ ഗില്ലിന് മുഖ്യ പരിഗണന ലഭിച്ചേക്കും. ഗില്ലിന് തിളങ്ങാനായില്ലെങ്കില്‍ രാഹുലിന് അവസരം ലഭിച്ചേക്കും. മികച്ച റെക്കോഡുണ്ടെങ്കിലും മായങ്കിനെ മൂന്നാം സ്ഥാനക്കാരനായി പരിഗണിക്കാനാണ് സാധ്യത.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യ നേടുമെന്നും ചഹാല്‍ അഭിപ്രായപ്പെട്ടു. 'ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ത്യ വിജയിക്കും. മീഡിയം പേസര്‍മാര്‍ ഇംഗ്ലണ്ട് സാഹചര്യത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കാറ്. എന്നാല്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും എവേ മത്സരങ്ങളിലും ഇംപാക്ട് ഉണ്ടാക്കുന്നവരാണ്. അവര്‍ക്ക് രണ്ടോ മൂന്നോ പ്രധാന വിക്കറ്റുകള്‍ നേടാനാവുകയും ബാറ്റിങ്ങില്‍ തിളങ്ങുകയും ചെയ്താല്‍ ഇന്ത്യക്കത് വലിയ കരുത്താവും. ഇത്തരത്തിലുള്ള സ്പിന്നര്‍മാര്‍ അവര്‍ക്കില്ല'-ചഹാല്‍ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടില്‍ രോഹിതിന് കൃത്യമായ ഉത്തരവാദിത്തം ഉണ്ടെന്നും അതവന്‍ നിറവേറ്റുമെന്നും രോഹിതിന്റെ പരിശീലകന്‍ ദിനേഷ് ലാദ് പറഞ്ഞു. നിലയുറപ്പിച്ചാല്‍ പുറത്താക്കാന്‍ വളരെ പ്രയാസമുള്ള ബാറ്റ്‌സ്മാനാണ് രോഹിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications