Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ ഇന്ത്യന്‍ പരമ്പര മാറ്റിവെച്ചു; 2021ല്‍ നടത്താന്‍ ആലോചന

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പരിമിത ഓവര്‍ ഇന്ത്യന്‍ പര്യടനം മാറ്റിവെച്ചു. സെപ്തംബറിലും ഒക്ടോബറിലുമായി നടത്താന്‍ തീരുമാനിച്ചിരുന്ന പരമ്പരയാണ് മാറ്റിവെച്ചത്. കോവിഡ് 19 വ്യാപനം ശക്തമായി തുടരുന്നതിനാലാണ് ടൂര്‍ണമെന്റ് മാറ്റിവെക്കാനുള്ള കാരണം. കൂടാതെ ഐപിഎല്‍ ഇതിനിടെ നടക്കുന്നതും ടൂര്‍ണമെന്റ് മാറ്റിവെക്കുന്നതിന് കാരണമായി. 2021ന്റെ തുടക്കം തന്നെ ഈ പരമ്പര നടത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച് ബിസിസി ഐയും ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. 'ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി നടത്താന്‍ തീരുമാനിച്ചിരുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പരമ്പര കോവിഡ് വ്യപനം പരിഗണിച്ച് മാറ്റിവെക്കുകയാണ്. 2021ന്റെ തുടക്കം തന്നെ ടൂര്‍ണമെന്റ് നടത്താനാണ് ആലോചിക്കുന്നത്'-ബിസിസി ഐ കുറിപ്പിലൂടെ വ്യക്തമാക്കി.

2021 ജനുവരിക്കും മാര്‍ച്ചിനും ഉള്ളില്‍ ടൂര്‍ണമെന്റ് നടത്തുന്നതിനാണ് ഇരു ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ചര്‍ച്ചനടക്കുന്നത്. 2021ന്റെ അവസാനം ഇന്ത്യ ഇംഗ്ലണ്ട് പര്യടനം നടത്തുന്നത് സംബന്ധിച്ചും ചര്‍ച്ച പുരോഗമിക്കുകയാണ്. ടൂര്‍ണമെന്റിന്റെ തീയ്യതി സംബന്ധിച്ച് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും ചേര്‍ന്ന് സംയുക്തമായി തീരുമാനമെടുക്കും. 'ഐസിസി ടി20 ലോകകപ്പ് മാറ്റിവെച്ചതോടെ ക്രിക്കറ്റ് ബോര്‍ഡിന് ഈ കോവിഡ് പ്രതികൂല സാഹചര്യത്തിലും മറ്റ് അന്താരാഷ്ട്ര മത്സരങ്ങളുമായി മുന്നോട്ടുപോകുവാന്‍ സാധിക്കും.കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വന്നിരിക്കുന്നു'-ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടോം ഹാരിസണ്‍ പറഞ്ഞു.

india-england

കോവിഡിന്റെ പശ്ചാത്തലത്തില്‍ നിരവധി ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ റദ്ദാക്കിയിരുന്നു. മാര്‍ച്ച് 10ഓടെ ഷട്ടര്‍ വീണ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഇക്കഴിഞ്ഞ ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തോടെയാണ് വീണ്ടും തുടക്കമായത്. നിലവില്‍ പാകിസ്താനുമായി ടെസ്റ്റ് പരമ്പരയിലാണ് ഇംഗ്ലണ്ടുള്ളത്. ഇതിന് ശേഷം ടി20 പരമ്പരയും പാകിസ്താനുമായി ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ഇതിനിടെ അയര്‍ലന്‍ഡുമായി ഏകദിന പരമ്പര കളിച്ച ഇംഗ്ലണ്ട് 2-1ന് പരമ്പര സ്വന്തമാക്കിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിലും സുരക്ഷിതമായി ക്രിക്കറ്റ് നടത്തുവാന്‍ സന്നദ്ധത കാട്ടിയത് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡായിരുന്നു. നേരത്തെ കോവിഡിനെത്തുടര്‍ന്ന് ഇന്ത്യ ശ്രീലങ്ക,സിംബാബ്‌വെ പര്യടനങ്ങള്‍ റദ്ദാക്കിയിരുന്നു. കോവിഡിനെത്തുടര്‍ന്ന് ടി20 ലോകകപ്പും മാറ്റിവെച്ചത്. ഐപിഎല്ലിന് ശേഷം ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്നുണ്ട്. നാല് ടെസ്റ്റും മൂന്ന് ടി20യും ഉള്‍പ്പെടുന്ന പരമ്പര ഡിസംബറിലാണ് ആരംഭിക്കുന്നത്.

Story first published: Saturday, August 8, 2020, 10:38 [IST]
Other articles published on Aug 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+