For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം ഫെബ്രുവരി 5 മുതല്‍ — അറിയാം മുഴുവന്‍ മത്സരക്രമം

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം പാതിവഴിയില്‍ എത്തിനില്‍ക്കുന്നു. നാലു മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പര കൂടി കഴിഞ്ഞാല്‍ പര്യടനം പൂര്‍ണം. എന്നാല്‍ നാട്ടില്‍ തിരിച്ചെത്തുന്ന ഇന്ത്യന്‍ ടീമിന് വിശ്രമിക്കാന്‍ സമയമില്ല. ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ മത്സരക്രമം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡും സംയുക്തമായി വ്യാഴാഴ്ച്ച പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിന് ചെന്നൈയില്‍ വെച്ച് ആദ്യ ടെസ്റ്റ് നടക്കും. നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയോടെയാണ് (ആന്റണി ഡി മെലോ ട്രോഫി) ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിന് തുടക്കമാവുക. എംഎ ചിദംബരം സ്റ്റേഡിയംതന്നെയാണ് രണ്ടാം ടെസ്റ്റിനും വേദി.

England To Visit India For A Long Tour | Oneindia Malayalam
England Tour Of India 2021: India vs England Full Fixtures

ഇതേസമയം, പുതുതായി ഉദ്ഘാടനം ചെയ്ത അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ മൊട്ടേര സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ അരങ്ങേറുക. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം എന്ന വിശേഷണം മൊട്ടേര സ്‌റ്റേഡിയത്തിനുണ്ട്. 1.10 ലക്ഷം ആളുകള്‍ക്ക് മത്സരം സ്‌റ്റേഡിയത്തിലിരുന്ന് കാണാന്‍ സൗകര്യമുണ്ട്. ഫെബ്രുവരി 24 -ന് നിശ്ചയിച്ചിരിക്കുന്ന മൂന്നാം ടെസ്റ്റ് പകലും രാത്രിയുമായി നടക്കാനാണ് സാധ്യത. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയ്ക്ക് തുടക്കമാവും. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലാണ് ട്വന്റി-20 മത്സരങ്ങളെല്ലാം ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്. ട്വന്റി-20 പരമ്പരയ്ക്ക് ശേഷം പൂനെയില്‍ ഏകദിന പരമ്പരയ്ക്ക് അരങ്ങുണരും. മൂന്നു മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരകളുടെ മത്സരക്രമം ചുവടെ കാണാം.

ഒന്നാം ടെസ്റ്റ് - ഫെബ്രുവരി 5 മുതല്‍ 9 വരെ, ചെന്നൈ
രണ്ടാം ടെസ്റ്റ് - ഫെബ്രുവരി 13 മുതല്‍ 17 വരെ, ചെന്നൈ
മൂന്നാം ടെസ്റ്റ് - ഫെബ്രുവരി 24 മുതല്‍ 28 വരെ, അഹമ്മദാബാദ്
നാലാം ടെസ്റ്റ് - മാര്‍ച്ച് 4 മുതല്‍ 8 വരെ, അഹമ്മദാബാദ്

ആദ്യ ട്വന്റി-20 - മാര്‍ച്ച് 12, അഹമ്മദാബാദ്
രണ്ടാം ട്വന്റി-20 - മാര്‍ച്ച് 14, അഹമ്മദാബാദ്
മൂന്നാം ട്വന്റി-20 - മാര്‍ച്ച് 16, അഹമ്മദാബാദ്
നാലാം ട്വന്റി-20 - മാര്‍ച്ച് 18, അഹമ്മദാബാദ്
അഞ്ചാം ട്വന്റി-20 - മാര്‍ച്ച് 20, അഹമ്മദാബാദ്

ആദ്യ ഏകദിനം - മാര്‍ച്ച് 23, പൂനെ
രണ്ടാം ഏകദിനം - മാര്‍ച്ച് 26, പൂനെ
മൂന്നാം ഏകദിനം - മാര്‍ച്ച് 28, പൂനെ

Story first published: Thursday, December 10, 2020, 22:32 [IST]
Other articles published on Dec 10, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+