വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിന്‍ഡീസിന്റെ കഥ കഴിച്ചു, പുതിയ ആയുധം അതു തന്നെ... കണ്ടെത്തിയത് ഇംഗ്ലണ്ടിലെന്ന് ബുംറ

വിന്‍ഡീസിനെതിരേ താരം 13 വിക്കറ്റുകളെടുത്തിരുന്നു

ദില്ലി: നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെതുന്ന താരമാണ് ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ ജസ്പ്രീത് ബുംറ. മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരന്വര ഇന്ത്യ തൂത്തുവാരിയപ്പോള്‍ ബുംറയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. രണ്ടു ടെസ്റ്റുകളില്‍ നിന്നും ഒരു ഹാട്രിക്കടക്കം 13 വിക്കറ്റുകളാണ് താരം കൊയ്തത്.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20: റണ്‍വേട്ടയില്‍ ഇവരാണ് ടോപ്പ് 5, ഇത്തവണ കളിക്കുന്നത് ഒരാള്‍ മാത്രം!!ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20: റണ്‍വേട്ടയില്‍ ഇവരാണ് ടോപ്പ് 5, ഇത്തവണ കളിക്കുന്നത് ഒരാള്‍ മാത്രം!!

വിന്‍ഡീസിനെതിരേയുള്ള പരമ്പരയില്‍ പുതിയൊരു ആയുധം കൂടി ബുംറ പുറത്തെടുക്കുന്നതിന് ലോകം സാക്ഷ്യം വഹിച്ചു. എതിര്‍ ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന ഔട്ട്‌സ്വിങറുകളാണ് പേസറുടെ ആവനാഴിയിലെ പുതിയ ആയുധം. ഇതേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ബുംറ.

ഇംഗ്ലണ്ട് പര്യടനം

ഇംഗ്ലണ്ട് പര്യടനം

ഇന്ത്യയുടെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനമാണ് ഇത്രയും മികച്ച രീതിയില്‍ ടെസ്റ്റില്‍ ഔട്ട് സ്വിങറുകള്‍ എറിയാന്‍ തന്നെ സഹായിച്ചതെന്നു ബുംറ വെളിപ്പെടുത്തി. ഔട്ട് സ്വിങറുകള്‍ നേരത്തേയും ഇടയ്ക്കു പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇതിനെ അത്ര ഗൗരവമായി എടുത്തിരുന്നില്ല.
പക്ഷെ ഇംഗ്ലണ്ട് പര്യടനത്തില്‍ നന്നായി ഔട്ട് സ്വിങറുടെ എറിയാന്‍ കഴിഞ്ഞത് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. കൂടുതല്‍ ടെസ്റ്റുകളില്‍ കളിച്ചതോടെ ഇതു മൂര്‍ച്ച കൂട്ടിയെടുക്കാനും കഴിഞ്ഞതായി പേസര്‍ വിശദമാക്കി.

നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ കഴിയില്ല

നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ കഴിയില്ല

നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ ദീര്‍ഘസമയം പന്ത് സ്വിങ് ചെയ്യാന്‍ കഴിയില്ലെന്നു ബുംറ പറയുന്നു. അത്തരം ഘട്ടങ്ങളില്‍ ഏതു തരത്തിലുള്ള ബൗളിങാണ് ക്ലിക്കാവുകയെന്നു ചിന്തിക്കേണ്ടി വരും. കുറേക്കാലമായി മികച്ച രീതിയില്‍ ഔട്ട് സ്വിങറുകള്‍ എറിയാന്‍ ശ്രമിച്ചു വരികയായിരുന്നു. ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ കൂടുതല്‍ ഔട്ട് സ്വിങറുകള്‍ തുടര്‍ച്ചയായി പരീക്ഷിക്കാന്‍ അവസരം ലഭിച്ചു. എല്ലാ രീതിയിലുള്ള ബൗളിങും കൂടി ഒരു മല്‍സരത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ല. പ്രത്യേക ദിവസത്തെ പിച്ചിന്റെ സാഹചര്യം കൂടി മനസ്സിലാക്കി വേണം ബൗള്‍ ചെയ്യേണ്ടതെന്നും ബുംറ കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ബുംറയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തം നാട്ടില്‍ അദ്ദേഹം ആദ്യമായി കളിക്കുന്ന ടെസ്റ്റ് പരമ്പര കൂടിയായിരിക്കും ഇത്.
കരിയറിന്റെ എറെക്കാലവും രഞ്ജി ട്രോഫിയില്‍ കളിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ പിച്ചുകളുടെ സ്വഭാവം എങ്ങനെയാണെന്നു അറിയാത്ത ആളല്ല. കരിയറിലെ മറ്റൊരു വെല്ലുവിളിയായാണ് നാട്ടില്‍ നടക്കുന്ന ഈ പരമ്പരയെ നോക്കിക്കാണുന്നതെന്നും പേസര്‍ വ്യക്തമാക്കി.

അനുഭവസമ്പത്ത്

അനുഭവസമ്പത്ത്

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളില്‍ നടന്ന ടെസ്റ്റ് പരമ്പരകളില്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് ദക്ഷിണാഫ്രിക്കയുമായുള്ള അടുത്ത പരമ്പരയില്‍ മുതല്‍ക്കൂട്ടാവുമെന്ന് ബുംറ പറഞ്ഞു. ഈ വിദേശ പര്യടനങ്ങളില്‍ നിന്നും പലതും പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അടുത്ത ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. ടീം മാനേജ്‌മെന്റുമായും മറ്റു സീനിയര്‍ താരങ്ങളുമായും സംസാരിച്ച ശേഷമായിരിക്കും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള പരമ്പരയില്‍ എന്തു തന്ത്രം സ്വീകരിക്കണമെന്ന് തീരുമാനിക്കുകയെന്നും ബുംറ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, September 14, 2019, 15:13 [IST]
Other articles published on Sep 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X