Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലീഡ്‌സില്‍ പ്രതികാരം വീട്ടി ഇംഗ്ലണ്ട്; ടെസ്റ്റ് പരമ്പര സമനിലയില്‍

ലീഡ്‌സ്: ലോര്‍ഡ്‌സിലെ തോല്‍വിക്ക് പലിശസഹിതം കണക്കുവീട്ടി ഇംഗ്ലണ്ട്. പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്‌സ് വിജയത്തോടെയാണ് ആതിഥേയര്‍ പകരം വീട്ടിയത്. ലോര്‍ഡ്‌സിലെ ആദ്യ ടെസ്റ്റില്‍ പാകിസ്താന്‍ വിജയിച്ചിരുന്നു. ഇതോടെ രണ്ടു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര 1-1ന് അവസാനിക്കുകയും ചെയ്തു.

england

ലീഡ്‌സില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ പാകിസ്താന് ഇന്നിങ്‌സിനും 55 റണ്‍സിനും തകര്‍ന്നടിയുകയായിരുന്നു. പാകിസ്താന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 174ന് മറുപടിയായി ഇംഗ്ലണ്ട് 363 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു, പുറത്താവാതെ 174 പന്തില്‍ നിന്ന് 11 ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 80 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍.

189 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ പാകിസ്താന്‍ മുന്നാംദിനം തന്നെ മല്‍സരം അടിയറവ് വയ്ക്കുകയായിരുന്നു. ഇംഗ്ലീഷ് ബൗളിങ് നിരയ്ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞ സന്ദര്‍ശകര്‍ 134 റണ്‍സിനാണ് കൂടാരം കയറിയത്. ഇമാമുല്‍ ഹഖ് (34), ഉസ്മാന്‍ സലാഹുദ്ദീന്‍ (33), അസ്ഹര്‍ അലി (11) എന്നിവര്‍ക്കു മാത്രമാണ് രണ്ടാമിന്നിങ്‌സില്‍ പാക് നിരയില്‍ രണ്ടക്കം കാണാനായത്.

ഇംഗ്ലണ്ടിനു വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ്, ഡൊമിനിക് ബെസ്സ് എന്നിവര്‍ മൂന്നും ജെയിംസ് ആന്‍ഡേഴ്‌സന്‍ രണ്ടും സാം ഖുറന്‍, ക്രിസ് വോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി. ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറെ മാന്‍ ഓഫ് ദി മാച്ചായും പാകിസ്താന്റെ മുഹമ്മദ് അബ്ബാസിനെ മാന്‍ ഓഫ് ദി സിരീസായും തിരഞ്ഞെടുത്തു.

Story first published: Monday, June 4, 2018, 11:17 [IST]
Other articles published on Jun 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+