Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആധുനിക ക്രിക്കറ്റിന്റെ ബൗളിങ് ഇതിഹാസം; 1000 ഫസ്റ്റ് ക്ലാസ് വിക്കറ്റ് പൂര്‍ത്തിയാക്കി ആന്‍ഡേഴ്‌സന്‍

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച പേസ് ബൗളറെന്ന് ജെയിംസ് ആന്‍ഡേഴ്‌സനെ വിശേഷിപ്പിക്കാം. പന്തില്‍ സ്വിങും വേഗവും ഒളിപ്പിക്കുന്ന ആന്‍ഡേഴ്‌സണിന്റെ ബോളുകള്‍ ഇന്നും പഴയ മൂര്‍ച്ചയോടെ നിലനില്‍ക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇപ്പോഴിതാ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1000 വിക്കറ്റുകളെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ആന്‍ഡേഴ്‌സന്‍. കൗണ്ടി ചാമ്പ്യന്‍ഷിപ്പിലൂടെയാണ് ജെയിംസ് ആന്‍ഡേഴ്‌സന്‍ ഈ ചരിത്ര നേട്ടം പൂര്‍ത്തിയാക്കിയത്.

262 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്നാണ് ആന്‍ഡേഴ്‌സന്‍ 1000 വിക്കറ്റെന്ന നാഴികക്കല്ലിലേക്ക് എത്തിയത്. 42 തവണ നാല് വിക്കറ്റ് പ്രകടനവും 50 തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയ ആന്‍ഡേഴ്‌സന്‍ 10 വിക്കറ്റ് പ്രകടനം ആറ് തവണയും ഫസ്റ്റ് ക്ലാസ് ക്രികറ്റില്‍ നേടിയിട്ടുണ്ട്. ഡിസംബറില്‍ നടക്കാന്‍ പോകുന്ന ആഷസ് ടെസ്റ്റിനായുള്ള തയ്യാറെടുപ്പിലാണ് നിലവില്‍ ആന്‍ഡേഴ്‌സന്‍.

jamesanderson

ആന്‍ഡേഴ്‌സണിന്റെ നേട്ടത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്. നിങ്ങള്‍ ബൗളിങ്ങിന്റെ ദൈവമാണോ എന്നാണ് ട്വിറ്ററില്‍ ആരാധകര്‍ ചോദിക്കുന്നത്. ഹീനോ കൂനാണ് ആന്‍ഡേഴ്‌സണിന്റെ 1000ാമത്തെ ഫസ്റ്റ് ക്ലാസ് വിക്കറ്റ്. നിരവധി മുന്‍ താരങ്ങളും ആന്‍ഡേഴ്‌സണിന്റെ നേട്ടത്തെ പ്രശംസിച്ചു. സ്റ്റുവര്‍ട്ട് ബ്രോഡ്,ഇയാന്‍ ബിഷോപ് തുടങ്ങിയവര്‍ ട്വിറ്ററിലൂടെ ആന്‍ഡേഴ്‌സനെ അഭിനന്ദിച്ചു. ആന്‍ഡേഴ്‌സണിന്റെ 1000ാമത്തെ വിക്കറ്റിന്റെ വീഡിയോ ഉള്‍പ്പെടുത്തിയാണ് ഇവരെല്ലാം അഭിനന്ദനം നേര്‍ന്നത്.

നിലവില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമില്‍ മാത്രമാണ് ആന്‍ഡേഴ്‌സന്‍ കളിക്കുന്നത്. 162 ടെസ്റ്റില്‍ നിന്ന് 617 വിക്കറ്റുകള്‍ ആന്‍ഡേഴ്‌സന്‍ നേടിയിട്ടുണ്ട്. 30 തവണ അഞ്ച് വിക്കറ്റ് പ്രകടനവും മൂന്ന് തവണ 10 വിക്കറ്റ് പ്രകടനവും അദ്ദേഹം നടത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനുവേണ്ടി കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ താരവും ആന്‍ഡേഴ്‌സനാണ്. 38ാം വയസിലും തന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തി ടെസ്റ്റ് കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

2003ല്‍ സിംബാബ് വെയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. പിന്നീടിങ്ങോട്ടുള്ള കരിയറില്‍ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളും നേട്ടങ്ങളുമാണ് ആന്‍ഡേഴ്‌സന്‍ സ്വന്തമാക്കിയത്. 194 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 19 ടി20യില്‍ നിന്ന് 18 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 2015ന് ശേഷം അദ്ദേഹം പരിമിത ഓവറില്‍ കളിച്ചിട്ടില്ല. ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായാണ് ഇത്തരമൊരു തീരുമാനം അദ്ദേഹം സ്വീകരിച്ചത്.

Story first published: Tuesday, July 6, 2021, 9:30 [IST]
Other articles published on Jul 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+