വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'എന്നെ ക്രിക്കറ്റ് കളിക്കാന്‍ പ്രചോദിപ്പിച്ചത് രണ്ട് ഇന്ത്യന്‍ ഇതിഹാസങ്ങള്‍', വെളിപ്പെടുത്തി ജോസ് ബട്‌ലര്‍

ലണ്ടന്‍: ആധുനിക ക്രിക്കറ്റിലെ മികച്ച വൈറ്റ് ബോള്‍ താരങ്ങളെയും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെയും പരിഗണിച്ചാല്‍ അതിലൊരാള്‍ ജോസ് ബട്‌ലറായിരിക്കും. ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറായ ബട്‌ലര്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെയും പ്രധാന താരമാണ്. ഏത് ബൗളറേയും അടിച്ച് പറത്താന്‍ മികവുള്ള ബട്‌ലര്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വലിയ മൂല്യമുള്ള താരമാണ്. ടോപ് ഓഡറിലും ഫിനിഷര്‍ റോളിലും തിളങ്ങുന്ന ബട്‌ലര്‍ ഇപ്പോള്‍ താന്‍ ക്രിക്കറ്റിലേക്കെത്താന്‍ പ്രചോദനമായ താരങ്ങള്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

അത് ഇംഗ്ലണ്ട് താരങ്ങളല്ല,രണ്ട് ഇന്ത്യന്‍ താരങ്ങളാണെന്നാണ് ബട്‌ലര്‍ തുറന്ന് പറഞ്ഞത്. സച്ചിന്‍ ടെണ്ടുല്‍ക്കറല്ല മുന്‍ ഇന്ത്യന്‍ നായകന്മാരായ സൗരവ് ഗാംഗുലിയേയും രാഹുല്‍ ദ്രാവിഡിനെയുമാണ് ബട്‌ലര്‍ തന്നെ പ്രചോദിപ്പിച്ച താരങ്ങളായി പറഞ്ഞത്. 'അവര്‍ രണ്ട് പേരുമാണ് എന്റെ പ്രിയപ്പെട്ട താരങ്ങള്‍. ഗാംഗുലിയും ദ്രാവിഡും സെഞ്ച്വറികള്‍ നേടിയ ഇന്നിങ്‌സ് എന്നില്‍ വലിയ മാറ്റം ഉണ്ടാക്കി'-ബട്‌ലര്‍ പറഞ്ഞു. 21 വര്‍ഷം മുമ്പ് ശ്രീലങ്കയ്‌ക്കെതിരേ ദ്രാവിഡും ഗാംഗുലിയും നടത്തിയ സെഞ്ച്വറി പ്രകടനമാണ് ബട്‌ലര്‍ പരാമര്‍ശിച്ചത്.

josbutler

'1999ലെ ലോകകപ്പിലെ ഇന്ത്യ ശ്രീലങ്ക ലോകകപ്പ് മത്സരം. അന്നാണ് ഇന്ത്യന്‍ കാണികളെ കണ്ട എന്റെ ആദ്യത്തെ അനുഭവം. ക്രിക്കറ്റിനെ അത്രത്തോളം ആരാധിക്കുകയും സ്‌നേഹിക്കുകയും സമൂഹമാണ് ഇന്ത്യയിലേത്. എത്ര അനായാസമായാണ് അവര്‍ ലോകകപ്പ് കളിച്ചത്'-ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ ഗാംഗുലിയും ദ്രാവിഡും ചേര്‍ന്ന് 44.5 ഓവറില്‍ 318 റണ്‍സാണ് അടിച്ചെടുത്തത്. ഈ കൂട്ടുകെട്ട് തകര്‍ന്ന ശേഷം 26 പന്തില്‍ 49 റണ്‍സും ഇന്ത്യ അടിച്ചെടുത്തു.

ഓപ്പണറായി ഇറങ്ങിയ ഗാംഗുലി 158 പന്തില്‍ നേടിയത് 183 റണ്‍സാണ്. ഇതില്‍ 17 ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടും. മൂന്നാമനായി എത്തിയ ദ്രാവിഡ് 129 പന്തില്‍ നേടിയത് 145 റണ്‍സാണ്. 17 ഫോറും ഒരു സിക്‌സുമാണ് ദ്രാവിഡ് നേടിയത്. മത്സരത്തില്‍ 373 എന്ന കൂറ്റന്‍ സ്‌കോറും ഇന്ത്യ പടുത്തുയര്‍ത്തി. മത്സരത്തില്‍ 157 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ നേടിയത്.

നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലണ്ടിന്റെ സജീവ താരമാണ് ബട്‌ലര്‍. 50 ടെസ്റ്റില്‍ നിന്ന് 2728 റണ്‍സും 148 ഏകദിനത്തില്‍ നിന്ന് 3872 റണ്‍സും 79 ടി20യില്‍ നിന്ന് 1723 റണ്‍സും ബട്‌ലറിന്റെ പേരിലുണ്ട്. 65 ഐപിഎല്ലില്‍ നിന്നായി 1968 റണ്‍സും ബട്‌ലറുടെ പേരിലുണ്ട്.

Story first published: Tuesday, May 18, 2021, 12:51 [IST]
Other articles published on May 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X