ലോകകപ്പ്: പാക് ഷോക്ക്... ഇംഗ്ലണ്ടിന് പിഴച്ചതെവിടെ? ചൂണ്ടിക്കാട്ടി റൂട്ട്, ഇനി കളി മാറും
ട്രെന്റ് ബ്രിഡ്ജ്: കിരീട ഫേവറിറ്റുകളും ആതിഥേയരുമായ ഇംഗ്ലണ്ട് ലോകകപ്പിലെ കഴിഞ്ഞ മല്‍സരത്തിലേറ്റ ഷോക്കില്‍ നിന്നും മുക്തരായിട്ടില്ല. ട്രെന്റ് ബ്രിഡ്ജില്‍ തിങ്കളാഴ്ച നടന്ന കളിയില്‍ പാകിസ്താന്‍ ഇംഗ്ലണ്ടിനെ ഞെട്ടിക്കുകയായിരുന്നു. റണ്‍മഴ കണ്ട ത്രില്ലറില്‍ 14 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. ഉദ്ഘാടന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തുവിട്ട ഇംഗ്ലണ്ടിന് അപ്രതീക്ഷിത ആഘാതമായിരുന്നു ഈ പരാജയം.
എന്നാല്‍ പാകിസ്താനെതിരായ തോല്‍വിയില്‍ അസ്വസ്ഥരാവേണ്ടെന്നു ടെസ്റ്റ് ക്യാപ്റ്റനും മധ്യനിര ബാറ്റ്‌സ്മാനുമായ ജോ റൂട്ട് ടീമംഗങ്ങളോടു പറഞ്ഞു. കളിയില്‍ റൂട്ട് സെഞ്ച്വറി നേടിയിരുന്നെങ്കിലും ടീമിനെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ആശങ്ക വേണ്ട
പാകിസ്താനോടേറ്റ തോല്‍വിയില്‍ ആശങ്ക വേണ്ടെന്നെന്നതാണ് ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നു റൂട്ട് പറഞ്ഞു. മല്‍സരശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ടീമെന്ന നിലയില്‍ എന്താണ് കളിക്കളത്തില്‍ ഗുണം ചെയ്യുകയെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷെ എതിരാൡകള്‍ക്കു നല്ല പ്രകടനം നടത്താന്‍ അനുവദിച്ചാല്‍ തിരിച്ചടിയാണ്. തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് അടുത്ത കളിയില്‍ ശക്തമായി തിരിച്ചു വരേണ്ടതുണ്ടെന്നും റൂട്ട് വിശദമാക്കി.

ശൈലി മാറ്റേണ്ടതില്ല
ഇംഗ്ലണ്ട് ടീമിന്റെ ഏറ്റവും വലിയ കരുത്ത് എന്തു തന്നെ സംഭവിച്ചാലും ശൈലി മാറ്റില്ലെന്നതാണെന്ന് റൂട്ട് പറഞ്ഞു. തിരിച്ചടി നേരിട്ടാലും തങ്ങളുടേതായ ശൈലിയില്‍ തന്നെ തുടര്‍ന്നും കളിക്കും. ഇത് തന്നെയാണ് ടീമിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഈ ലോകകപ്പിന്റെ ഫോര്‍മാറ്റ് മികച്ചതാണ്.
മികച്ച നാലു ടീമുകള്‍ മാത്രമാണ് സെമി ഫൈനലിലെത്തുക. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങളില്‍ മികച്ച കളി പുറത്തെടുക്കാനായിരിക്കും തങ്ങളുടെ ശ്രമമെന്നും റൂട്ട് വിശദമാക്കി.

തെറ്റ് ആവര്‍ത്തിക്കരുത്
പാകിസ്താനെതിരായ കളിയില്‍ ചില തെറ്റുകള്‍ തങ്ങളുടെ ഭാഗത്തു നിന്നും സംഭവിച്ചു. അതേ തെറ്റ് ആവര്‍ത്തിക്കാതിരിക്കുകയെന്നത് വളരെ പ്രധാനമാണ്. തങ്ങള്‍ക്കു പറ്റിയ പിഴവുകള്‍ ടീമംഗങ്ങള്‍ക്കു ബോധ്യമായിട്ടുണ്ടാവും. അവ പരിഹരിച്ച് കൂടുതല്‍ മികച്ച പ്രകടനം ബംഗ്ലാദേശിനെതിരായ അടുത്ത മല്‍സരത്തില്‍ പ്രതീക്ഷിക്കാമെന്നും റൂട്ട് ഉറപ്പ് നല്‍കുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ കളിയില്‍ വെറും 105 റണ്‍സിനു പുറത്തായ പാകിസ്താന്‍ ഇംഗ്ലണ്ടിനെതിരേ എട്ടു വിക്കറ്റിന് 348 റണ്‍സാണ് അടിച്ചുകൂട്ടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications