മോര്‍ഗനെ പേടിച്ച് ശ്രീലങ്ക....പിടിച്ച് കെട്ടിയില്ലെങ്കില്‍ അടിയുറപ്പ്, പേടി ഒരു കാര്യത്തില്‍
ലണ്ടന്‍: ലോകകപ്പില്‍ നാളെ നടക്കുന്ന പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ പേടിച്ച് ശ്രീലങ്ക കളത്തിലിറങ്ങുന്നു. ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെതിരെ അടിച്ച് കൂട്ടിയ റണ്‍സാണ് ശ്രീലങ്കയെ ആശങ്കപ്പെടുത്തുന്നത്. ഇതുവരെ ശ്രീലങ്ക ടൂര്‍ണമെന്റില്‍ താളം കണ്ടെത്തിയിട്ടില്ല. മുന്‍നിര മാത്രമാണ് മെച്ചപ്പെട്ട പ്രകടനം നടത്തുന്നത്. ബൗളിംഗിലാണെങ്കില്‍ തീര്‍ത്തും ദുര്‍ബലമാണ്.
അതേസമയം ഇംഗ്ലണ്ടാണെങ്കില്‍ തുടര്‍ച്ചയായി 300ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത് ശീലമാക്കിയിരിക്കുകയാണ്. ഏത് ടീമിനെതിരെയും വമ്പന്‍ സ്‌കോര്‍ നേടാന്‍ കഴിയുമെന്ന് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിര തെളിയിക്കുന്നു. എന്നാല്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണ് കൂട്ടത്തില്‍ അപകടകാരി. മോര്‍ഗന്റെ വിശ്വരൂപം കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാന്‍ ശരിക്കും അറിഞ്ഞിരുന്നു.

മോര്‍ഗന്‍ ഇടഞ്ഞാല്‍
മോര്‍ഗനെ എങ്ങനെ നേരിടുമെന്ന് അറിയാതെയാണ് ശ്രീലങ്ക കളത്തില്‍ ഇറങ്ങുന്നത്. വെടിക്കെട്ട് ബാറ്റിംഗ് എന്താണെന്ന് അഫ്ഗാനിസ്ഥാന് മോര്‍ഗന്‍ കാണിച്ച് കൊടുത്തിരുന്നു. 17 സിക്‌സറുകളാണ് താരം പറത്തിയത്. അങ്ങനൊരു വിസ്‌ഫോടനം മോര്‍ഗന്‍ ലങ്കയ്‌ക്കെതിരെ നടത്തിയാല്‍ അത് ചരിത്രമാകും. ലങ്കയുടെ ദുര്‍ബലമായ ബൗളിംഗ് നിരയും അത്തരമൊരു സാധ്യത ഇംഗ്ലണ്ടിന് നല്‍കുന്നുണ്ട്. എല്ലാ ടീമുകളും പതറുന്ന മധ്യ ഓവറുകളില്‍ എതിരാളികള്‍ക്ക് മേല്‍ ആധിപത്യം നേടുന്ന സ്റ്റൈലാണ് മോര്‍ഗന്റെ ബാറ്റിംഗ്.

ലങ്കയ്ക്ക് അവസാന അങ്കം
ശ്രീലങ്ക ഈ മത്സരം തോറ്റാല്‍ സെമി പ്രതീക്ഷ ഏറെ കുറെ അവസാനിക്കും. അതുകൊണ്ട് അവസാന വട്ട പൊരുതലിനാണ് ശ്രമം. ഇനി അഥവാ ഇംഗ്ലണ്ടിനെ അട്ടിമറിക്കാന്‍ സാധിക്കുമോ എന്ന തോന്നലും ലങ്കയ്ക്കുണ്ട്. തിരിമന്നെ, കരുണരത്‌ന എന്നിവരുടെ ഫോമാണ് ടീമിന് പ്രതീക്ഷ നല്‍കുന്ന ഘടകം. ഇവര്‍ല സ്ഥിരത തുടര്‍ന്നാല്‍ മെച്ചപ്പെട്ട സ്‌കോര്‍ ലങ്കയ്ക്ക് നേടാം. എയ്ഞ്ചലോ മാത്യൂസ്, കുശാല്‍ മെന്‍ഡിസ് എന്നിവരുടെ ഫോമും ശ്രീലങ്കയ്ക്ക് നിര്‍ണായകമാണ്. മധ്യനിരയുടെ തകര്‍ച്ചയും ടീമിന് തിരിച്ചടിയാണ്.

ഇംഗ്ലണ്ട് ഫോമില്‍
ഇംഗ്ലണ്ട് മാരക ഫോമിലാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. പരിക്ക് ഭേദമായി ജേസന്‍ റോയ് തിരിച്ചെത്തുമെന്ന് ഉറപ്പാണ്. ജോണി ബെയര്‍സ്‌റ്റോ ഓപ്പണിംഗില്‍ ഗംഭീര ഫോമിലാണ്. ജോ റൂട്ട്, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരുടെ മാരക ഫോമും ഇംഗ്ലണ്ടിനെ അപകടകാരികളാക്കുന്നു. ഇംഗ്ലണ്ട് ലങ്കയ്‌ക്കെതിരെ സ്റ്റോക്‌സിനെ ആദ്യം ഇറക്കാനും സാധ്യതയുണ്ട്. ഇതിനൊപ്പം മോര്‍ഗന്റെ വെടിക്കെട്ടും കൂടി ചേരുമ്പോള്‍ ലങ്കന്‍ ബൗളിംഗ് നന്നായി കഷ്ടപ്പെടേണ്ടി വരും.

നേര്‍ക്കുനേര്‍ പോരാട്ടം
നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലും മുന്നില്‍ ഇംഗ്ലണ്ടാണ്. ലോകകപ്പില്‍ പത്ത് കളികളില്‍ ഏറ്റുമുട്ടിയപ്പോള്‍ ആറെണ്ണത്തില്‍ ഇംഗ്ലണ്ട് വിജയിച്ചു. ലങ്കയ്ക്ക് നാലെണ്ണത്തിലാണ് വിജയിക്കാന്‍ സാധിച്ചത്. ഇത്തവണ ഇംഗ്ലണ്ട് ഫേവറിറ്റുകളാണ്. മികച്ച ബൗളിംഗ് നിരയും ടീമിനൊപ്പമുണ്ട്. ജോഫ്ര ആര്‍ച്ചറുടെ തീപ്പാറുന്ന പന്തുകള്‍ ലങ്കയ്ക്ക് കനത്ത വെല്ലുവിളിയാവും. ക്രിസ് വോക്‌സ്, മാര്‍ക് വുഡ് എന്നിവരും ബൗളിംഗ് നിരയിലുണ്ട്. നുവാന്‍ പ്രദീപ്, ലസിത് മലിംഗ എന്നിവരുടെ മികവ് ലങ്കയ്ക്ക് ഗുണമാകുമോ എന്ന് കണ്ടറിയണം.
{headtohead_cricket_2_7}
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications