വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മോയിന്‍ അലി, പരിമിത ഓവറില്‍ തുടരും

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലി. 34ാം വയസിലാണ് മോയിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പരിമിത ഓവര്‍ മത്സരങ്ങള്‍ കൂടുതല്‍ കളിക്കുന്നതിനുവേണ്ടിയാണ് ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചതെന്ന് മോയിന്‍ പറഞ്ഞു. ആഷസ് അടക്കമുള്ള പല പ്രധാന മത്സരങ്ങളും നടക്കാനിരിക്കെയാണ് മോയിന്‍ അലിയുടെ അപ്രതീക്ഷിത തീരുമാനം.

IPL 2021: തോല്‍വിയുടെ സങ്കടം താങ്ങാനാവാതെ ഇഷാന്‍, ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് കോലി, വീഡിയോIPL 2021: തോല്‍വിയുടെ സങ്കടം താങ്ങാനാവാതെ ഇഷാന്‍, ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് കോലി, വീഡിയോ

1

'നിലവില്‍ എന്റെ പ്രായം 34ആണ്. എനിക്ക് സാധിക്കുന്നിടത്തോളം ക്രിക്കറ്റ് കളിക്കണമെന്നും ആസ്വദിക്കണമെന്നുമുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് വളരെ മനോഹരമായ ഫോര്‍മാറ്റാണ്. നിങ്ങള്‍ക്ക് മനോഹരമായ ഒരു ദിവസം ലഭിച്ചാല്‍ മറ്റേത് ഫോര്‍മാറ്റിനെക്കാളും മികച്ച അനുഭൂതി നിങ്ങള്‍ക്ക് തരാന്‍ ടെസ്റ്റിനാവും. വലിയ നേട്ടങ്ങളിലെത്തിയതുപോലെയാവും തോന്നുക. തീര്‍ച്ചയായും ആരവങ്ങള്‍ക്കിടയിലൂടെയുള്ള വരവ് മിസ് ചെയ്യും. ടെസ്റ്റ് ക്രിക്കറ്റിനെ വളരെയധികം ആസ്വദിച്ചിട്ടുണ്ട്. എനിക്ക് ചെയ്യാന്‍ സാധിച്ചതെല്ലാം ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്. ഞാന്‍ നേടിയതിലെല്ലാം വളരെ സന്തോഷം'-മോയിന്‍

Also Read: T20 World Cup 2021: 'ഫിറ്റ്‌നസില്‍ വിട്ടുവീഴ്ചക്കില്ല', കരുത്തുറ്റ താരങ്ങളുടെ പ്ലേയിങ് 11 ഇതാ, കോലി നായകന്‍

2

മോയിന്‍ അലിയുടെ വിരമിക്കലിന് പിന്നാലെ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്ക് നന്ദി അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ട്വിറ്ററില്‍ പോസ്റ്റിട്ടിട്ടുണ്ട്. 'താങ്ക്‌യു മോ' എന്ന് അടിക്കുറിപ്പോടെ മോയിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ പോസ്റ്റ്. തന്റെ തീരുമാനം നേരത്തെ തന്നെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെയും മുഖ്യ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡിനെയും അദ്ദേഹം അറിയിച്ചിരുന്നു.ഇക്കഴിഞ്ഞ ഇന്ത്യന്‍ പരമ്പരയിലും മോയിന്‍ ഭാഗമായിരുന്നു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഒരു യാത്രയയപ്പ് അദ്ദേഹത്തിന് തീര്‍ച്ചയായും ലഭിക്കുമായിരുന്നു.

Also Read: IPL 2021: ഇത്ര ചെറുപ്പത്തില്‍ തന്നെ അവന്‍ വേറെ ലെവല്‍! ടീമംഗത്തെ പുകഴ്ത്തി പഞ്ചാബ് താരം മര്‍ക്രാം

3

ഇന്ത്യന്‍ പരമ്പരയില്‍ ജോസ് ബട്‌ലര്‍ വിശ്രമം എടുത്തപ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചത് മോയിനെയായിരുന്നു. 64 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 195 വിക്കറ്റാണ് അദ്ദേഹം നേടിയത്. ഇതില്‍ അഞ്ച് തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒരു തവണ 10 വിക്കറ്റ് പ്രകടനവും അദ്ദേഹം നടത്തിയിട്ടുണ്ട്. 53 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 28.29 ശരാശരിയില്‍ 2914 റണ്‍സും മോയിന്റെ പേരിലുണ്ട്. ഇതില്‍ അഞ്ച് സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 155 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Also Read: IPL 2021: 'ടെസ്റ്റിലെപ്പോലെയാണ് അവരുടെ ബാറ്റിങ്', ഹൈദരാബാദിന്റെ പ്രകടനത്തെ വിമര്‍ശിച്ച് ആകാശ്

4

ടെസ്റ്റില്‍ നിന്ന് കളിമതിയാക്കിയതോടെ ഫ്രാഞ്ചൈസി ക്രിക്കറ്റുകളിലടക്കം അദ്ദേഹം കൂടുതല്‍ സജീവമാവും. നിലവില്‍ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കുവേണ്ടി കളിക്കുകയാണ്. ആര്‍സിബി താരമായിരുന്ന മോയിന്‍ അലിയെ 2021 സീസണിലാണ് സിഎസ്‌കെ ടീമിലെത്തിച്ചത്. ഓള്‍റൗണ്ട് മികവോടെ സിഎസ്‌കെയ്‌ക്കൊപ്പം തിളങ്ങാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

Also Read: ഓസ്‌ട്രേലിയയുടെ വിജയക്കുതിപ്പിന് അന്ത്യം! പകരം വീട്ടി ഇന്ത്യന്‍ വിജയം അവസാന ഓവറില്‍

5

പരിമിത ഓവര്‍ ടീമിലാണ് അദ്ദേഹത്തിന് കൂടുതല്‍ അവസരം ലഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനായി 112 ഏകദിനത്തില്‍ നിന്ന് 1877 റണ്‍സും 87 വിക്കറ്റും 38 ടി20യില്‍ നിന്ന് 437 റണ്‍സും 21 വിക്കറ്റും മോയിന്‍ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ മൂന്ന് സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ടെസ്റ്റിലെ തന്റെ കരിയര്‍ ബ്രിട്ടീഷ് മുസ്‌ലിം വിഭാഗത്തിന് ഇംഗ്ലണ്ടിനായി കളിക്കാനുള്ള പ്രചോദനമാകുമെന്ന് കരുതുന്നതായി മോയിന്‍ പറഞ്ഞു. 'തീര്‍ച്ചയായും നിങ്ങള്‍ സ്വാധീനിക്കുന്ന ആരെങ്കിലും ഉണ്ടാവും. അല്ലെങ്കില്‍ അദ്ദേഹത്തിന് സാധിച്ചു എന്തുകൊണ്ട് എനിക്ക് സാധിച്ചുകൂടാ എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ചിലരുണ്ടാവും. ഇത്തരത്തില്‍ ചിന്തിക്കുന്ന കുറച്ചുപേരെങ്കിലും ഉണ്ടെന്നാണ് എന്റെ വിശ്വാസം. ഹാഷിം അംലയെപ്പോലൊരു താരത്തെ കണ്ടപ്പോഴാണ് എന്തുകൊണ്ട് അദ്ദേഹത്തിന് സാധിച്ചെങ്കില്‍ എനിക്ക് സാധിച്ചുകൂടാ എന്ന് ചിന്തിച്ചത്. മറ്റുള്ളവര്‍ക്ക് മുന്നില്‍ അവസരത്തിന്റെ വാതില്‍ തുറക്കാനായെന്ന് തന്നെയാണ് കരുതുന്നത്'-മോയിന്‍ അലി പറഞ്ഞു.

Also Read: IPL 2021: പ്ലേ ഓഫ് കാണാതെ ഹൈദരാബാദ് പുറത്ത്, എവിടെയാണ് പിഴച്ചത്? നാല് കാരണങ്ങള്‍

6

Also Read: IPL 2021: 'ഉത്തരവാദിത്തമില്ലാത്ത ബാറ്റിങ്', രാജസ്ഥാന്റെ തോല്‍വിയില്‍ ബാറ്റിങ് നിരക്കെതിരേ സംഗക്കാര

ടെസ്റ്റില്‍ 3000 റണ്‍സും 200 വിക്കറ്റും നേടുന്ന 15ാമത്തെ താരമെന്ന റെക്കോഡിന് തൊട്ടരികിലായിരുന്നു മോയിന്‍ അലി. ഇന്ത്യക്കെതിരായി മാഞ്ചസ്റ്ററില്‍ നടക്കുന്ന ടെസ്റ്റിലൂടെ ഈ നേട്ടത്തിലെത്താന്‍ മോയിന് അവസരം ഉണ്ടായിരുന്നു. എന്നാല്‍ കോവിഡിനെത്തുടര്‍ന്ന് ഈ മത്സരം റദ്ദാക്കിയതോടെയാണ് മോയിന് വിടവാങ്ങല്‍ മത്സരം ലഭിക്കാതെ വിരമിക്കല്‍ പ്രഖ്യാപിക്കേണ്ടി വന്നത്.

Story first published: Monday, September 27, 2021, 13:51 [IST]
Other articles published on Sep 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X