വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓവലൊരുങ്ങി ഒന്നാമങ്കത്തിന്; ഇംഗ്ലണ്ടോ, ദക്ഷിണാഫ്രിക്കയോ? കണക്കില്‍ മുന്‍തൂക്കം ഇവര്‍ക്ക്...

ഇന്ത്യന്‍ സമയം വ്യാഴാഴ്ച വൈകീട്ട് മൂന്നിനാണ് കളിയാരംഭിക്കുന്നത്

By Manu
cover

ഓവല്‍: ഒടുവില്‍ ആ ദിനം വന്നെത്തി. ക്രിക്കറ്റ് പ്രേമികളുടെ നാലു വര്‍ഷം നീണ്ട കാത്തിരിപ്പ് തീരാന്‍ മണിക്കൂറുകള്‍ മാത്രം. ഐസിസിയുടെ ലോകകപ്പ് മഹാ മാമാങ്കത്തിന് വ്യാഴാഴ്ച ഇംഗ്ലണ്ടില്‍ തുടക്കമാവും. ലണ്ടനിലെ ഓവലില്‍ ആതിഥേയരും ലോക ഒന്നാം നമ്പറുമായ ഇംഗ്ലണ്ടും കരുത്തരായ ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തെയാണ് ക്രിക്കറ്റ് പൂരത്തിന് അരങ്ങുണരുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നു മണിക്കാണ് കളി ആരംഭിക്കുന്നത്.

ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ വീഴ്ത്താന്‍ എന്താവും ഇന്ത്യന്‍ തന്ത്രം? ഭുവി പറയുന്നു...ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ വീഴ്ത്താന്‍ എന്താവും ഇന്ത്യന്‍ തന്ത്രം? ഭുവി പറയുന്നു...

ലോകകപ്പിലെ കിരീട ഫേവറിറ്റുകളും മികച്ച കളി കെട്ടഴിച്ചിട്ടും നിര്‍ഭാഗ്യവാന്‍മാരെന്നു മുദ്ര കുത്തപ്പെട്ട ദക്ഷിണാഫ്രിക്കയും കൊമ്പുകോര്‍ക്കുമ്പോള്‍ പ്രവചനങ്ങള്‍ അസാധ്യമാണ്. ഏകദിനത്തില്‍ ഉജ്ജ്വല പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെ മറികടക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് തങ്ങളുടെ ആവനാഴിയിലെ സകല അസ്ത്രങ്ങളും പുറത്തെടുക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി നാണംകെട്ട ഇംഗ്ലണ്ട് ഇത്തവണ അതിനു സ്വന്തം കാണികള്‍ക്കു മുന്നില്‍ പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ്.

ഇംണ്ടിന്റെ ബാറ്റിങ് കരുത്ത്

ഇംണ്ടിന്റെ ബാറ്റിങ് കരുത്ത്

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ബാറ്റിങ് നിരയുള്ള ടീം ഇംഗ്ലണ്ടാണ്. ചരിത്രത്തിലാദ്യമായി ഏകദിനത്തില്‍ 500 റണ്‍സെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കുന്ന ആദ്യ ടീം ഇംഗ്ലണ്ടായിരിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ഏകദിനത്തിലെ ഉയര്‍ന്ന ടീം സ്‌കോര്‍ ഇംഗ്ലണ്ടിന്റെ പേരിലാണ്. കഴിഞ്ഞ വര്‍ഷമാണ് ഓസ്ട്രലേിയക്കെകിരേ ആറു വിക്കറ്റിന് ഇംഗ്ലണ്ട് 481 റണ്‍സ് വാരിക്കൂട്ടിയത്.
അടുത്തിടെ പാകിസ്താനെതിരേ നാട്ടില്‍ നടന്ന കദിന പരമ്പരയില്‍ തുടര്‍ച്ചയായി നാലു കളികളില്‍ ഇംഗ്ലണ്ട് 350 റണ്‍സിലധികം അടിച്ചെടുത്ത് ലോകത്തെ ഞെട്ടിച്ചിരുന്നു.

ദക്ഷിണാഫ്രിക്ക മികച്ച ടീം

ദക്ഷിണാഫ്രിക്ക മികച്ച ടീം

ദക്ഷിണാഫ്രിക്കന്‍ ടീം എല്ലാ കാലത്തും ശരാശരിക്കും താഴെ പോയിട്ടില്ല. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്ക ഈ ലോകകപ്പിലും മികച്ച ടീമിനെയാണ് ഇറക്കുന്നത്. ഫഫ് ഡുപ്ലെയിസാണ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുക. പരിക്കു മൂലം പ്രമുഖ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ഇംഗ്ലണ്ടിനെതിരായ കളിയില്‍ നിന്നും പിന്‍മാറിയത് ദക്ഷിണാഫ്രിക്കയ്ക്കു ക്ഷീണമായേക്കും.
എങ്കിലും പുതിയ പേസ് കണ്ടുപിടുത്തങ്ങളായ കാഗിസോ റബാദ, ലുംഗി എന്‍ഡിഗി എന്നിവര്‍ സ്‌റ്റെയ്‌നിന്റെ അഭാവം നികത്താന്‍ ശേഷിയുള്ളവരാണ്. ബാറ്റിങില്‍ ഡുപ്ലെസിയെക്കൂടാതെ ക്വിന്റണ്‍ ഡികോക്ക്, ഹാഷിം അംല, ഡേവിഡ് മില്ലര്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ മിന്നും താരങ്ങള്‍.

ടീം ന്യൂസ്

ടീം ന്യൂസ്

ലോകകപ്പിനു മുന്നോടിയായുളള ആദ്യ സന്നാഹത്തില്‍ മുഖ്യ എതിരാളികളായ ഓസ്‌ട്രേലിയയോടു തോറ്റെങ്കിലും രണ്ടാമത്തെ കളിയില്‍ അഫ്ഗാനിസ്താനെ തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. മാര്‍ക്ക് വുഡ്, ജെയിംസ് വിന്‍സ്, ലിയാം ഡോസന്‍, ലിയാം പ്ലങ്കെറ്റ്, ടോം കറെന്‍ എന്നിവര്‍ക്കു ആദ്യ കളിയില്‍ പുറത്തിരിക്കേണ്ടി വന്നേക്കും.
മറുഭാഗത്ത് പരിക്കേറ്റു വിശ്രമിക്കുന്ന സ്റ്റെയ്‌നിനു പകരം ക്രിസ് മോറി, ഡ്വയ്ന്‍ പ്രെട്ടോറിയസ് എന്നിവരിലൊരാള്‍ ദക്ഷിണാഫ്രിക്കന്‍ ടീമിലെത്തിയേക്കും.

ദക്ഷിണാഫ്രിക്കയ്ക്ക് നേരിയ മുന്‍തൂക്കം

ദക്ഷിണാഫ്രിക്കയ്ക്ക് നേരിയ മുന്‍തൂക്കം

ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഇതുവരെ നടന്ന മല്‍സരങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒരു ടീമിനും വ്യക്തമായ മുന്‍തൂക്കമില്ലെന്നു കാണാം. ഏകദിനത്തില്‍ 59 തവണയാണ് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടിയത്. ഇതില്‍ 29 മല്‍സരങ്ങളില്‍ ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍ 26 ജയങ്ങളുമായി ഇംഗ്ലണ്ട് തൊട്ടരികിലുണ്ട്. മൂന്നു കളികള്‍ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഒന്ന് ടൈയില്‍ കലാശിച്ചു.
അതേസമയം, ലോകകപ്പില്‍ ആറു തവണ ശക്തി പരീക്ഷിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും മൂന്നു വീതം ജയങ്ങള്‍ പങ്കിടുകയായിരുന്നു

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇംഗ്ലണ്ട്- ജാസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, മോയിന്‍ അലി, ക്രിസ് വോക്‌സ്, ലിയാം പ്ലങ്കെറ്റ്/ ടോം കറെന്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്.

ദക്ഷിണാഫ്രിക്ക- ഹാഷിം അംല, ക്വിന്റണ്‍ ഡികോക്ക്, അയ്ഡന്‍ മര്‍ക്രാം/ റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), ജെപി ഡുമിനി, ഡേവിഡ് മില്ലര്‍, ആന്‍ഡില്‍ ഫെലുക്വായോ, ക്രിസ് മോറിസ്, കാഗിസോ റബാദ, ലുംഗി എന്‍ഗിഡി, ഇമ്രാന്‍ താഹിര്‍.

Story first published: Wednesday, May 29, 2019, 14:50 [IST]
Other articles published on May 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X