വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കുഴപ്പം പിച്ചിനല്ല, നിങ്ങളുടെ ബൗളിങിന്! രോഹിത്തിനെ കണ്ടുപഠിക്കൂയെന്നു വോണ്‍

ചെന്നൈ പിച്ചിനെ മൈക്കല്‍ വോന്‍ നേരത്തേ ബീച്ചെന്നു കളിയാക്കിയിരുന്നു

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ വേദിയായ ചെന്നൈയിലെ പിച്ചിനെ ബീച്ചെന്നു പരിഹസിച്ച ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോനിന് ചുട്ട മറുപടിയുമായി ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. പിച്ചിനെ കുറ്റപ്പെടുത്തുന്നതിനു പകരം ഇംഗ്ലണ്ട് നന്നായി ബൗള്‍ ചെയ്യാനായിരുന്നു ശ്രമിക്കേണ്ടതെന്നു വോണ്‍ തുറന്നടിച്ചു.

England Should have bowled better rather than blaming it on the pitch
1

ഈ ടെസ്റ്റിനേക്കാള്‍ ആദ്യത്തെ ടെസ്റ്റിലായിരുന്നു ടോസ് നേടുന്നത് കൂടുതല്‍ പ്രധാനം. ആദ്യത്തെ രണ്ടു ദിനം പിച്ചില്‍ നിന്നും ബൗളര്‍മാര്‍ക്കു ഒന്നും തന്നെ ലഭിച്ചില്ലെന്നത് നമ്മള്‍ കാണുകയും ചെയ്തതാണ്. അതിനു ശേഷമായിരുന്നു പിച്ചിന്റെ സ്വഭാവം അടിമുടി മാറിയത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ആദ്യദിനം മുതല്‍ ബോള്‍ ടേണ്‍ ചെയ്തിരുന്നു. ഇന്ത്യയെ ഒന്നാമിന്നിങ്‌സില്‍ 220 റണ്‍സിന് ഇംഗ്ലണ്ട് പുറത്താക്കേണ്ടതായിരുന്നു. ഈ പ്രതലത്തില്‍ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്നു രോഹിത് ശര്‍മ കാണിച്ചു തന്നതായും വോണ്‍ വിശദമാക്കി.

എന്നാല്‍ വോണിന്റെ ഈ ട്വീറ്റിന് വോന്‍ മറുപടിയും നല്‍കിയിരിക്കുകയാണ്. ആദ്യ രണ്ടു സെഷനില്‍ ബോള്‍ അത്ര നന്നായി ടേണ്‍ ചെയ്തിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്തതു പോലെ ഒന്നാം ടെസ്റ്റില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഇന്ത്യക്കു സമനിലയെങ്കിലും നേടാമായിരുന്നു. ഇതൊരു മികച്ച ടെസ്റ്റ് മാച്ച് പിച്ചല്ലെന്നും വോന്‍ ട്വീറ്റ് ചെയ്തു.

2

വോനിന്റെ ഈ ട്വീറ്റിനോടു വോണും പ്രതികരിച്ചിട്ടുണ്ട്. രണ്ടു ടീമുകള്‍ക്കും സാഹചര്യം ഒരുപോലെയായിരുന്നുവെന്നും ഇന്ത്യ ബാറ്റിങിലും ബൗളിങിലും ഇംഗ്ലണ്ടിനെ നിഷ്പ്രഭരാക്കിയെന്നും വോണ്‍ ചൂണ്ടിക്കാട്ടി. കമോണ്‍ കൂട്ടുകാരാ, ആദ്യ ടെസ്റ്റിന്റെ അവസാനദിവസങ്ങളില്‍ പിച്ച് വളരെയധികം മാറിപ്പോയിരുന്നു. ഇന്ത്യക്കു ആദ്യ ടെസ്റ്റില്‍ ജയിക്കാന്‍ ഒരു അവസരവുമില്ലാതിരുന്നപ്പോള്‍ ആരും പിച്ചിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ ഈ ടെസ്റ്റില്‍ ആദ്യ ബോള്‍ മുതല്‍ ഇരുടീമുകള്‍ക്കും തുല്യസാധ്യതയാണ്. ഇംഗ്ലണ്ടിന്റെ ബൗളിങ് മോശമായിരുന്നു. രോഹിത്, രഹാനെ, പന്ത് എന്നിവര്‍ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്നു കാണിച്ചുതരികയും ചെയ്തു. ബാറ്റും ബോളും തമ്മിലുള്ള ബാലന്‍സായിട്ടുള്ള പോരാട്ടം കാണാനാണ് നമ്മള്‍ ആഗ്രഹിക്കുന്നതെന്നും വോണ്‍ വിശദമാക്കി.

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഇപ്പോള്‍ 249 റണ്‍സിന്റെ മികച്ച ലീഡുണ്ട്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 329 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ട് വെറും 134 റണ്‍സിനു പുറത്തായിരുന്നു.

Story first published: Sunday, February 14, 2021, 19:18 [IST]
Other articles published on Feb 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X