Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ദീക് പാണ്ഡ്യ ടെസ്റ്റ് ടീമില്‍, ഗംഭീറും ഇന്‍, രോഹിത് ഔട്ട്.. ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ടീം റെഡി!

മുംബൈ: ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യയാണ് ടീമിലെ പുതുമുഖം. ലിമിറ്റഡ് ഓവര്‍ സ്‌പെഷലിസ്റ്റായ പാണ്ഡ്യയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയതാണ് ടീമിലെ ഏക അത്ഭുതം. ന്യൂസിലന്‍ഡിനെതിരെ പരമ്പര തൂത്തുവാരിയ ടീമില്‍ മറ്റ് പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഒന്നുമില്ല. അഞ്ച് ടെസ്റ്റുകളാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിക്കുന്നത്.

Read Also: ആനന്ദം കണ്ട് ബി ടെക്കിന് പോകല്ലേ.. സപ്ലിയടിച്ച് പണ്ടാരടങ്ങിപ്പോകും.. എന്തിനാണ് ആളുകള്‍ ബിടെക്കിനെ മാത്രം ഇങ്ങനെ കളിയാക്കുന്നത്?

വെറ്ററന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് ഗൗതം ഗംഭീര്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ തിരിച്ചുവന്നത്. മൂന്നാം ടെസ്റ്റ് മാത്രം കളിച്ച ഗംഭീര്‍ ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുത്തിരുന്നു. വിജയ്, ഗംഭീര്‍ എന്നിവര്‍ക്ക് പിന്നാലെ മലയാളി ഓപ്പണര്‍ കരുണ്‍ നായരും ടീമിലെ സ്ഥാനം നിലനിര്‍ത്തി.

hardik-pandya

ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയ്ക്ക് ടെസ്റ്റ് ടീമില്‍ ഇടംകിട്ടിയില്ല. പരിക്കേറ്റ ഓപ്പണര്‍മാര്‍ രാഹുലും ധവാനും ടീമിലില്ല. പരിക്ക് മൂലം വിശ്രമിക്കുകയായിരുന്ന ഇഷാന്ത് ശര്‍മ ടീമില്‍ തിരിച്ചെത്തി. ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ട ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. സ്പിന്നര്‍ ജയന്ത് യാദവും ടീമിലെ സ്ഥാനം നിലനിര്‍ത്തി.

Read Also: ബ്ലാക്ക് മാജിക്ക്... അസുഖം.. ആശുപത്രി വാസം... ജയലളിതയ്ക്ക് എംഎല്‍എ സ്ഥാനം പോലും നഷ്ടപ്പെടും?

നവംബര്‍ 9 മുതലാണ് വിരാട് കോലി നയിക്കുന്ന ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിച്ചുതുടങ്ങുക. അലിസ്റ്റര്‍ കുക്കാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍. ഐ സി സി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഇംഗ്ലണ്ടാകട്ടെ നാലാം റാങ്കിലും. ന്യൂസിലന്‍ഡിനെതിരായ 3 മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയിട്ടാണ് വിരാട് കോലിയും കൂട്ടരും ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്.

Story first published: Wednesday, November 2, 2016, 14:54 [IST]
Other articles published on Nov 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+