ആന്റിഗ്വ: ഇന്നാരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ്കീപ്പര്‍ ബെന്‍ ഫോക്സിനു പകരം കീറ്റണ്‍ ജെന്നിങ്സിനെ ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുവിളിച്ചു. ജോണി ബെയര്സ്റ്റോവായിരിക്കും വിക്കറ്റ്കീപ്പിങ് റോളിലുണ്ടാവുക.രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ഫോക്സിന് കീപ്പിങ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
പക്ഷേ, മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഫിറ്റ്നെസ് വീണ്ടെടുത്ത ഫോക്സിനെ ഇംഗ്ലണ്ട് ടീമിലേക്ക് പരിഗണിക്കാതെ പോവുകയായിരുന്നു. ഓപ്പണറായ ജെന്നിങ്സിനെ രണ്ടാം ടെസ്റ്റില്‍ നിന്ന് ഇംഗ്ലണ്ട് തഴഞ്ഞിരുന്നു. മൂന്ന് ടെസ്റ്റ് മല്‍സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസിനെതിരേ 2-0ന് പിന്നിലാണ് ഇംഗ്ലണ്ട്.