വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ് റദ്ദാക്കല്‍, ഇംഗ്ലീഷ് താരങ്ങള്‍ കലിപ്പില്‍! ഒരാള്‍ ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയേക്കും

ടെസ്റ്റ് പിന്നീട് നടത്താന്‍ ഇരുബോര്‍ഡുകളും ആലോചിക്കുന്നുണ്ട്

1

കൊവിഡ് ഭീഷണിയെ തുടര്‍ന്നു ഇന്ത്യക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് റദ്ദാക്കപ്പെട്ടതില്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കു രോഷവും നിരാശയുമെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ താരങ്ങളുടെ അനാസ്ഥയാണ് കൊവിഡ് വരുത്തിവച്ചതെന്നും വ്യാഴാഴ്ച ടീം ഹോട്ടലില്‍ തന്നെ കഴിയണമെന്ന സാഹചര്യമുണ്ടായിട്ടും താരങ്ങളെ പുറത്തു കണ്ടിരുന്നതായും ഇംഗ്ലീഷ് താരങ്ങള്‍ ആരോപിക്കുന്നു. ടെസ്റ്റ് റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഇംഗ്ലണ്ടിന്റെ ഒരു താരം ഈ മാസം നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങൡ നിന്നും പിന്‍മാറാന്‍ ആലോചിക്കുന്നതായും സണ്ണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ ടീം ഫിസിയോ യോഗേഷ് പാര്‍മര്‍ക്കു കൊവിഡ് പിടിപെട്ടതാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റ് അവതാളത്തിലാക്കിയത്. ഇന്ത്യന്‍ താരങ്ങളെ മുഴുവന്‍ ആര്‍ടി പിസിആര്‍ ടെസ്റ്റിനു വിധേയരാക്കിയിരുന്നെങ്കിലും എല്ലാവരുടെയും ഫലം നെഗറ്റിവായിരുന്നു. പക്ഷെ കൂടുതല്‍ പരിശോധനകള്‍ക്കു ശേഷമ മാത്രമേ കളിക്കാനിറങ്ങൂയെന്ന് ഇന്ത്യന്‍ താരങ്ങള്‍ അറിയിച്ചതോടെ അഞ്ചാംടെസ്റ്റ് പ്രതിസന്ധിയിലാവുകയായിരുന്നു. ഇതോടെയാണ് ബിസിസിഐയും ഇസിബിയും ചേര്‍ന്ന് ഒരുപാട് ചര്‍ച്ചകള്‍ക്കൊടുവില്‍ അഞ്ചാം ടെസ്റ്റ് റദ്ദാക്കാനുള്ള തീരുമാനത്തിലെത്തിയത്. എന്നാല്‍ ഈ മല്‍സരം പിന്നീട് നടത്താന്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും ആലോചിക്കുകയാണ്.

ടെസ്റ്റിലെ ഇംഗ്ലീഷ് താരങ്ങള്‍

ടെസ്റ്റിലെ ഇംഗ്ലീഷ് താരങ്ങള്‍

ഇംഗ്ലണ്ടിനായി ടെസ്റ്റ് പരമ്പരയില്‍ കളിച്ചിട്ടുള്ള അഞ്ചു താരങ്ങളാണ് ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ഇറങ്ങുന്ന്. വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോ, പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെന്‍, ഓള്‍റൗണ്ടര്‍ മോയിന്‍ അലി, ഡേവിഡ് മലാന്‍, ക്രിസ് വോക്‌സ് എന്നിവരാണ് ഇവര്‍.
ബെയര്‍സ്‌റ്റോ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടിയും കറെനും അലിയും ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയും മലാന്‍ പഞ്ചാബ് കിങ്‌സിനു വേണ്ടിയും വോക്‌സ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയുമാണ് കളിക്കുന്നത്. അഞ്ചാംടെസ്റ്റ് റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഇവരില്‍ ഒരാള്‍ ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചാം ടെസ്റ്റിനു ശേഷം ബുധനാഴ്ചയായിരുന്നു ഐപിഎല്ലില്‍ കളിക്കേണ്ടിയിരുന്ന താരങ്ങള്‍ യുകെയില്‍ നിന്നും യുഎഇയിലേക്കു തിരിക്കേണ്ടിയിരുന്നത്. എന്നാല്‍ ടെസ്റ്റ് റദ്ദാക്കിയതിനാല്‍ കളിക്കാര്‍ അതിനു മുമ്പ് തന്നെ അവിടേക്കു തിരിക്കുമെന്നാണ് വിവരം.

 ഇന്ത്യന്‍ താരങ്ങളുടെ അനാസ്ഥ

ഇന്ത്യന്‍ താരങ്ങളുടെ അനാസ്ഥ

അഞ്ചാം ടെസ്റ്റ് റദ്ദാക്കപ്പെടുന്നതിനു മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ കൊവിഡ് നിയമങ്ങളെ ലാഘവത്തോടെ കണ്ടതായും അതു ലംഘിച്ചതിന്റെ ഫലമായാണ് ടീമിലേക്കു കൊവിഡ് പിടിപെട്ടതെന്നും ഇംഗ്ലീഷ് താരങ്ങള്‍ ആരോപിക്കുന്നു. അതിനിടെ മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ തലേദിവസം ഇന്ത്യന്‍ താരങ്ങള്‍ മാഞ്ചസ്റ്ററിലെ തെരുവില്‍ കാണപ്പെട്ടിരുന്നതായും ടീം ക്യാംപിലെ കൊവിഡ് 'നാടകമാണ്' ഇതിലൂടെ പുറത്തു വന്നിരുന്നതെന്നുമുള്ള അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
മാഞ്ചസ്റ്ററിലെ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറില്‍ ഇന്ത്യന്‍ താരങ്ങളെ വ്യാഴാഴ്ച കണ്ടിരുന്നതായും ഇന്ത്യന്‍ ടീമിലെ ഒരു താരം ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിരുന്നതായും മറ്റൊരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വ്യാഴാഴ്ച രാത്രി ഇന്ത്യന്‍ താരങ്ങളുടെ മുഴുവന്‍ ആര്‍ടി പിസിആര്‍ ടെസ്റ്റ് പരിശോധനഫാലവും നെഗറ്റീവായിട്ടും കളിക്കാന്‍ വിസമ്മതിച്ചതും ഇംഗ്ലീഷ് താരങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്.
നാലാം ടെസ്റ്റിനു മുമ്പ് ടീം ഹോട്ടലില്‍ വച്ചു നടന്ന ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടെ പുസ്തക പ്രകാശനച്ചടങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുത്തതിലും ഇംഗ്ലണ്ടിനു അതൃപ്തിയുണ്ട്. തികഞ്ഞ അശ്രദ്ധ തന്നെയാണ് ഇതെന്നും ഇന്ത്യന്‍ ക്യാംപിലെ കൊവിഡ് സ്ഥിരീകരിക്കാന്‍ പ്രധാന കാരണം ഇതാണെന്നും അവര്‍ വിശ്വസിക്കുന്നു.

 ഐപിഎല്ലും ഇംഗ്ലീഷ് താരങ്ങളും

ഐപിഎല്ലും ഇംഗ്ലീഷ് താരങ്ങളും

ജോസ് ബട്‌ലര്‍ (രാജസ്ഥാന്‍ റോയല്‍സ്, മൂല്യം 4.4 കോടി)- ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് പിന്‍മാറിയിരിക്കുകയാണ്
ജോഫ്ര ആര്‍ച്ചര്‍ (രാജസ്ഥാന്‍ റോയല്‍സ്, 7.2 കോടി)- പരിക്കു കാരണം പിന്‍മാറിയിരിക്കുകയാണ്
ബെന്‍ സ്റ്റോക്‌സ് (രാജസ്ഥാന്‍ റോയല്‍സ്, 12.5 കോടി)-മാനസിക പിരിമുറുക്കം കാരണം ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുത്തിരിക്കുകയാണ്
ലിയാം ലിവിങ്സ്റ്റണ്‍ (രാജസ്ഥാന്‍ റോയല്‍സ്, 75 ലക്ഷം)- പരിക്കു കാരണം കളിക്കുന്ന കാര്യം സംശയത്തില്‍
കളിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍- ഒയ്ന്‍ മോര്‍ഗന്‍ (കെകെആര്‍, 5.25 കോടി), സാം കറെന്‍ (സിഎസ്‌കെ 5.5 കോടി), മോയിന്‍ അലി (സിഎസ്‌കെ, 7 കോടി), ജോണി ബെയര്‍സ്‌റ്റോ (എസ്ആര്‍എച്ച്, 2.2 കോടി), ടോം കറെന്‍ (ഡിസി, 5.5 കോടി), സാം ബില്ലിങ്‌സ് (ഡിസി, 2 കോടി), ക്രിസ് വോക്‌സ് (പിബികെഎസ്, 3 കോടി), ഡേവിഡ് മലാന്‍ (പിബികെഎസ്, 1.5 കോടി), ജാസണ്‍ റോയ് (എസ്ആര്‍എച്ച്, 2 കോടി)

Story first published: Saturday, September 11, 2021, 11:52 [IST]
Other articles published on Sep 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X