വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിന്റെ ധോണിയാവണം! പഠിച്ചെടുക്കാന്‍ അദ്ദേഹത്തേക്കാള്‍ മികച്ചൊരാളില്ല- സാം ബില്ലിങ്‌സ്

ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കു വേണ്ടി താരം കളിച്ചിട്ടുണ്ട്

ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ടീമിലേക്കു തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയതിന്റെ ത്രില്ലിലാണ് മധ്യനിര ബാറ്റ്‌സ്മാന്‍ സാം ബില്ലിങ്‌സ്. അയര്‍ലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്വണ്ടിനായി മാച്ച് വിന്നിങ് ഇന്നിങ്‌സ് താരം കളിച്ചിരുന്നു. 172 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് മൂന്നിന് 59 റണ്‍സെന്ന നിലയില്‍ പതറവെ ക്രീസിലെത്തിയ ബില്ലിങ്‌സ് പുറത്താവാതെ 67 റണ്‍സുമായി ഇംഗ്ലണ്ടിന്റെ വിജയത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്തു.

ഐപിഎല്ലില്‍ എംഎസ് ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിക്കാനായത് പലതും പഠിക്കാന്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നും പഠിച്ചെടുക്കാന്‍ ധോണിയെക്കാള്‍ മികച്ച മറ്റൊരാളില്ലെന്നും ബില്ലിങ്‌സ് പറയുന്നു. ഇംഗ്ലണ്ടിന്റെ ധോണിയാവുകയാണ് തന്റെ ലക്ഷ്യമെന്നും താരം വെളിപ്പെടുത്തി.

സിഎസ്‌കെയ്‌ക്കൊപ്പമുള്ള രണ്ടു വര്‍ഷം

സിഎസ്‌കെയ്‌ക്കൊപ്പമുള്ള രണ്ടു വര്‍ഷം

സിഎസ്‌കെയ്‌ക്കൊപ്പമുണ്ടായിരുന്ന രണ്ടു വര്‍ഷം താന്‍ നന്നായി ആസ്വദിച്ചതായി ബില്ലിങ്‌സ് പറയുന്നു. സിഎസ്‌കെയിലെ അന്തരീക്ഷവും അവരുടെ സ്ഥിരതയുമൊന്നും മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്തലാണ്. സിഎസ്‌കെയെപ്പോലെ സ്ഥിരത അവകാശപ്പെടാന്‍ കഴിയുന്ന ഏക ടീം ഒരുപക്ഷെ മുംബൈ ഇന്ത്യന്‍സായിരിക്കും.
സിഎസ്‌കെയ്‌ക്കൊപ്പം കിരീടം നേടിയ ശേഷം ലഭിച്ച വിന്നേഴ്‌സ് മെഡല്‍ ഇപ്പോഴും സന്തോഷവും ആഹ്ലാദവും നല്‍കുന്നു. മഹാന്‍മാരായ ഒരുപാട് താരങ്ങള്‍ക്കൊപ്പം കളിക്കാനും പുതിയ പലതും പഠിക്കുവാനും തനിക്കു കഴിഞ്ഞുവെന്നും ബില്ലിങ്‌സ് വിശദമാക്കി.

ധോണി സഹായിച്ചു

ധോണി സഹായിച്ചു

ഒരു ക്രിക്കറ്ററെന്ന നിലയില്‍ തന്റെ വളര്‍ച്ചയില്‍ ധോണി ഏറെ സഹായിച്ചതായി ബില്ലിങ്‌സ് വ്യക്തമാക്കി. ഇംഗ്ലണ്ട് ടീമില്‍ താന്‍ ആഗ്രഹിക്കുന്ന റോള്‍ ധോണിയുടേതാണ്. പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതിനായി ധോണിയേക്കാള്‍ മികച്ചൊരു വ്യക്തിയില്ലെന്നു തന്നെ പറയാം. ധോണിയുടെ തന്ത്രങ്ങള്‍ മനസ്സിലാക്കാനും അതിന് അനുസരിച്ച് കളിക്കാനും കളിഞ്ഞു. സിഎസ്‌കെയില്‍ അദ്ദേഹം സൃഷ്ടിച്ചെടുത്ത അന്തരീക്ഷം താന്‍ ആസ്വദിക്കുകയും ചെയ്തിരുന്നതായി ബില്ലിങ്‌സ് കൂട്ടിച്ചേര്‍ത്തു.

ധോണി യുനൈറ്റഡ് ഫാന്‍

ധോണി യുനൈറ്റഡ് ഫാന്‍

ധോണി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കടുത്ത ആരാധകനായിരുന്നു. അതും അദ്ദേഹവുമായി നല്ല സൗഹൃദമുണ്ടാക്കിയെടുക്കാന്‍ തന്നെ സഹായിച്ചു. യുനൈറ്റഡിന്റെ കളിയുള്ളപ്പോള്‍ മല്‍സരം കാണാന്‍ ധോണി അദ്ദേഹത്തിന്റെ മുറിയിലേക്കു ക്ഷണിക്കുമായിരുന്നു. കളി കാണുന്നതിനിടെ ക്രിക്കറ്റിനെക്കുറിച്ച് ധോണിയുമായി സംസാരിക്കാറുണ്ടായിരുന്നു. പല ഉപദേശങ്ങളും അദ്ദേഹം തനിക്കു നല്‍കി. പരിശീലനത്തില്‍ തുടങ്ങി ഒരു മല്‍സരത്തെ ധോണി എങ്ങനെയാണ് സമീപിച്ചിരുന്നതെന്നും മനസ്സിലാക്കിയെടുക്കാന്‍ ഇതു തന്നെ സഹായിച്ചതായും ബില്ലിങ്‌സ് വ്യക്തമാക്കി.

ധോണിയുടെ വിശ്വാസം

ധോണിയുടെ വിശ്വാസം

ടീമിലെ എല്ലാ താരങ്ങളിലും, പ്രത്യേകിച്ചു യുവതാരങ്ങളിലും വലിയ വിശ്വാസമാണ് ധോണി അര്‍പ്പിച്ചിരുന്നത്. അതുകൊണ്ടു തന്നെ താരങ്ങളും വലിയ ബഹുമാനവും വിശ്വാസവുമാണ് തിരികെ കാണിച്ചിരുന്നത്. ധോണി ഓരോ താരത്തോടും പെരുമാറിയിരുന്നത് വളരെ നല്ല രീതിയിലായിരുന്നു. സ്വന്തം ടീമിലെ താരങ്ങള്‍ക്കു തങ്ങളുടെ കഴിവ് പരമാവധി പുറത്തെടുക്കാനുള്ള എല്ലാ സാഹചര്യവരും ധോണി നല്‍കിയിരുന്നു.
നെറ്റ്‌സില്‍ പരിശീലനത്തിനിടെ ഒരു പ്രത്യേക ബൗളര്‍ക്കെതിരേ എങ്ങനെയാണ് കളിക്കാറുള്ളതെന്നു ധോണിയോടു ചോദിക്കുമായിരുന്നു. അദ്ദേഹത്തിന്റെ മറുപടി സ്വന്തം ബാറ്റിങ് മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നും ബില്ലിങ്‌സ് വെളിപ്പെടുത്തി.

Story first published: Saturday, August 1, 2020, 14:26 [IST]
Other articles published on Aug 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X