വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ ദുരന്തം... ഇംഗ്ലണ്ട് ഹാപ്പി! ഇതാണ് കാരണം, തുറന്നു പറഞ്ഞ് റൂട്ട്

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയിരുന്നു

ലണ്ടന്‍: ന്യൂസിലാന്‍ഡിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ നാണംകെട്ട തോല്‍വിയില്‍ ആഹ്ലാദം കൊള്ളുകയാണ് ഇംഗ്ലണ്ട്. ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ട് തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ഇന്ത്യക്കെതിരേയുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര കിവീസ് തൂത്തുവാരുകയായിരുന്നു. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കേറ്റ ആദ്യ പ്രഹരം കൂടിയായിരുന്നു ഇത്. തുടര്‍ച്ചയായ ഏഴു ടെസ്റ്റ് വിജയങ്ങളുമായി മുന്നേറിയ ഇന്ത്യന്‍ അശ്വമേധമാണ് ഇതോടെ അവസാനിച്ചത്.

കോലിക്കു സംഭവിച്ചതെന്ത്? സെവാഗും നേരിട്ടത് ഇതേ പ്രശ്‌നം! മറികടക്കാന്‍ വഴി ഉപദേശിച്ച് കപില്‍കോലിക്കു സംഭവിച്ചതെന്ത്? സെവാഗും നേരിട്ടത് ഇതേ പ്രശ്‌നം! മറികടക്കാന്‍ വഴി ഉപദേശിച്ച് കപില്‍

Joe Root Eyes A Potential Top-2 Finish On Test Championship | Oneindia Malayalam

ഇന്ത്യക്കു നേരിട്ട പരാജയം പോയിന്റ് പട്ടികയിലെ ഇംഗ്ലണ്ടുള്‍പ്പെടെയുള്ള മറ്റു ടീമുകളുടെ സാധ്യതകളാണ് വര്‍ധിപ്പിച്ചത്. പോയിന്റ് പട്ടികയില്‍ ഇന്ത്യ തന്നെയാണ് ഇപ്പോഴും തലപ്പത്തെങ്കിലും ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇനിയും സ്ഥാനമുറപ്പിച്ചിട്ടില്ല.'

ഇംഗ്ലണ്ട് നാലാമത്

നിലവില്‍ ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്താണ് ഇംഗ്ലണ്ട്. 146 പോയിന്റാണ് അവരുടെ സമ്പാദ്യം. ശ്രീലങ്കയ്‌ക്കെതിരേയാണ് ഇംഗ്ലണ്ടിന്റെ അടുത്ത പരമ്പര. ഇതില്‍ ജയിക്കുന്നതിനൊപ്പം നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത പരമ്പരയും സ്വന്തമാക്കിയാല്‍ ഇന്ത്യയെ മറികടന്ന് ഇംഗ്ലണ്ട് തലപ്പത്തേക്കു കയറും.

ടീം പ്രതീക്ഷയിലെന്ന് റൂട്ട്

ഇന്ത്യക്കു നേരിട്ട പരാജയത്തോടെ ഗ്രൂപ്പിലെ മറ്റു ടീമുകളുടെ പ്രതീക്ഷകള്‍ക്കാണ് ചിറക് മുളച്ചതെന്നു റൂട്ട് പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരേയുള്ള പരമ്പരയ്ക്കു ശേഷം നാട്ടില്‍ ആറു ടെസ്റ്റുകള്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ഇവയില്‍ മികച്ച പ്രകടനം നടത്തിയാല്‍ ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്താനുള്ള അവസരമാണ് ഇംഗ്ലണ്ടിനു കൈവന്നിരിക്കുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

ലങ്കന്‍ പര്യടനം

ലങ്കന്‍ പര്യടനത്തിനായി പുറപ്പെടുന്നതിനു മുമ്പാണ് ഇന്ത്യക്കേറ്റ പ്രഹരം തങ്ങളുടെ സാധ്യതകള്‍ വര്‍ധിപ്പിച്ചതായി റൂട്ട് പറഞ്ഞത്. ന്യൂസിലാന്‍ഡിനെതിരേയുള്ള രണ്ടു ടെസ്റ്റുകളിലും ഇന്ത്യക്കു വലിയ തോല്‍വികളാണ് നേരിട്ടത്. ഈ ഫലം തികച്ചും അപ്രതീക്ഷിതമായിരുന്നു. വരാനിരിക്കുന്ന ടെസ്റ്റുകളില്‍ ജയിച്ച് ഇന്ത്യയെ പിന്തള്ളാമെന്ന ശുഭപ്രതീക്ഷയിലാണ് ടീമെന്നും റൂട്ട് വ്യക്തമാക്കി.

എതിരാളികള്‍

ലങ്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടക്കുന്ന രണ്ടു ടെസ്റ്റുകള്‍ക്കു ശേഷം രണ്ടു ഹോം പരമ്പരകളാണ് ഇംഗ്ലണ്ടിനുള്ളത്. ഇവയില്‍ വെസ്റ്റ് ഇന്‍ഡീസും പാകിസ്താനുമാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ഇരുടീമുകളുമായും മൂന്നു വീതം ടെസ്റ്റുകളിലാണ് ഇംഗ്ലണ്ട് ഏറ്റുമുട്ടുക. എല്ലാ ടെസ്റ്റുകളിലും ജയിക്കാനായാല്‍ ലോക ചാംപ്യന്‍ഷിപ്പിലെ പുതിയ ഒന്നാംസ്ഥാനക്കാര്‍ ഇംഗ്ലണ്ടായിരിക്കും.
ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ഈ വര്‍ഷമവസാനത്തോടെ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടിലാണ്. അതിനു ശേഷം 2021ല്‍ ഇംഗ്ലണ്ടുമായി നാട്ടില്‍ അഞ്ചു ടെസ്റ്റുകളും ഇന്ത്യ കളിക്കും.

Story first published: Wednesday, March 4, 2020, 8:27 [IST]
Other articles published on Mar 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X