നിലവിലെ ഏറ്റവും ഇഷ്ടപ്പെട്ട താരമാരാണ്? ദക്ഷിണാഫ്രിക്കന്‍ താരത്തെ തിരഞ്ഞെടുത്ത് ബട്‌ലര്‍
ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ ഏറ്റവും കരുത്തനായ താരങ്ങളിലൊരാളാണ് ജോസ് ബട്‌ലര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ബട്‌ലര്‍ മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലണ്ട് ടീമില്‍ സജീവമാണ്. ഇപ്പോഴിതാ നിലവിലെ താരങ്ങളിലെ തന്റെ പ്രിയപ്പെട്ട താരമേതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജോസ് ബട്‌ലര്‍. നിലവിലെ ദക്ഷിണാഫ്രിക്കയുടെ പരമിത ഓവര്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ക്വിന്റന്‍ ഡീകോക്കിനെയാണ് ബട്‌ലര്‍ മികച്ച താരമെന്ന് വിശേഷിപ്പിച്ചത്.
'ക്വിന്റന്‍ ഡീകോക്കിന്റെ ബാറ്റിങ്ങിന്റെയും കീപ്പിങ്ങിന്റെയും വലിയ ആരാധകനാണ് ഞാന്‍. നിലവിലെ ലോകത്തിലെ എന്റെ ഇഷ്ട ക്രിക്കറ്റ് താരങ്ങളിലൊരാളാണവന്‍. കീപ്പറായും ബാറ്റ്‌സ്മാനും എന്തൊരു മികവാനാണ് ഡീകോക്കിനുള്ളത്. മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള പ്രതിഭാശാലിയാണവന്‍. അവന്റെ പ്രകടനം ആസ്വദിക്കാന്‍ എപ്പോഴും ഞാന്‍ ഇഷ്ടപ്പെടുന്നു'-ബട്‌ലര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ഡീകോക്ക് പുറത്തെടുക്കുന്നത്.

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനൊപ്പം ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ ഡീകോക്കിന് സാധിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 47 ടെസ്റ്റില്‍ നിന്ന് 2934 റണ്‍സും 121 ഏകദിനത്തില്‍ നിന്ന് 5135 റണ്‍സും 44 ടി20യില്‍ നിന്ന് 1226 റണ്‍സും 66 ഐപിഎല്ലില്‍ നിന്നായി 1959 റണ്‍സും ഡീകോക്കിന്റെ പേരിലുണ്ട്. അടുത്തിടെ ദക്ഷിണാഫ്രിക്കയുടെ നായകസ്ഥാനം ലഭിച്ചതിനാല്‍ 27കാരനായ ഡീകോക്കിന്റെ ഇനിയുള്ള പ്രകടനങ്ങള്‍ നിര്‍ണ്ണായകമാണ്. ഇംഗ്ലണ്ടിനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത പരമ്പര നടക്കുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയെക്കുറിച്ചും ജോസ് ബട്‌ലര്‍ പ്രതികരിച്ചു. 'പരമ്പര നേടുകയെന്നതാണ് ഏറ്റവും പ്രധാന ലക്ഷ്യം. എന്നാല്‍ ടി20 ലോകകപ്പിനായുള്ള ടീമിനെ ഒരുക്കേണ്ടതും പ്രധാന കാര്യമാണ്. 50 ഓവര്‍ ക്രിക്കറ്റില്‍ ഞങ്ങള്‍ക്ക് മികച്ച ടീമുണ്ടെന്ന് ഞങ്ങള്‍ തെളിയിച്ചതാണ്. വിജയം നേടുമ്പോള്‍ നമ്മുടെ ആത്മവിശ്വാസം ഉയരുന്നു. അത് ടീമിന്റെ കരുത്ത് ഉയര്‍ത്തുന്നു. 2019ലെ ഏകദിന ലോകകപ്പ് വിജയിച്ച ടീം അത്തരത്തിലുള്ളതായിരുന്നു.
നിങ്ങളുടെ റോള്‍ എന്തെന്ന് വ്യക്തമായാല്‍ അത് ഭംഗിയാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ സഹതാരങ്ങളുടെ മികവിനെക്കുറിച്ചും നിങ്ങള്‍ക്ക് അറിവുണ്ടാകണം'-ബട്‌ലര്‍ പറഞ്ഞു. മൂന്ന് ഏകദിനവും ടി20യും അടങ്ങുന്ന പരമ്പരയാണ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്നത്. അവസാനമായി ഏറ്റുമുട്ടിയ ടി20 പരമ്പരയില്‍ 2-1ന് ഇംഗ്ലണ്ട് വിജയിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications