Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട്-പാകിസ്താന്‍ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം; മഴ വില്ലനാകാന്‍ സാധ്യത

മാഞ്ചസ്റ്റര്‍: പാകിസ്താനും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം. മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.30മുതലാണ് മത്സരം നടക്കുക. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര വിജയത്തിന്റെ കരുത്തില്‍ ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് പാകിസ്താന്‍ ടീം കളത്തിലിറങ്ങുന്നത്. മികച്ച യുവതാരനിരയുള്ള പാകിസ്താന്‍ ഇംഗ്ലണ്ടിന് വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്.

വെസ്റ്റ് ഇന്‍ഡീസിന്റെ പേസ് ബൗളിങ്ങിന് മുന്നില്‍ പല തവണ വിറച്ച ഇംഗ്ലീഷ് നിര പാകിസ്താന് മുന്നില്‍ കൂടുതല്‍ കരുതലോടെ ഇറങ്ങേണ്ടി വരും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കായി നേരത്തെ തന്നെ ഇംഗ്ലണ്ടിലെത്തിയ പാകിസ്താന്‍ താരങ്ങള്‍ കോവിഡ് പരിശോധനയ്ക്ക് ശേഷം ക്വാറന്റൈനിലും കഴിഞ്ഞ ശേഷമാണ് പരമ്പരക്കിറങ്ങുന്നത്. മാര്‍ച്ചിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ പാകിസ്താന് സാധിച്ചിരുന്നില്ല. എന്നാല്‍ പാകിസ്താന്‍ താരങ്ങള്‍ ഇംഗ്ലണ്ടില്‍ പരിശീലന മത്സരം നടത്തിയിരുന്നു.

englandtest

യുവ നിരയില്‍ പ്രതീക്ഷയോടെ പാകിസ്താന്‍

മിസ്ബാഹ് ഉല്‍ഹഖ് പരിശീലകനായും യൂനിസ് ഖാന്‍ ബാറ്റിങ് പരിശീലകനുമായുള്ള പാക് ടീമിനെ നയിക്കുന്നത് അസര്‍ അലിയാണ്. മുന്‍ നായകന്‍ സര്‍ഫറാസ് അഹ്മദിനെ പുറത്താക്കിയ പാകിസ്താന്‍ ലോക്ഡൗണ്‍ കാലത്താണ് അസര്‍ അലി സ്ഥിര ടെസ്റ്റ് നായകനായി നിയമിച്ചത്. ബാബര്‍ അസാം,ഇമാം ഉല്‍ഹഖ്,ആബിദ് അലി തുടങ്ങിയവരാണ് ബാറ്റിങ്ങിലെ പ്രധാന പ്രതീക്ഷ. പേസ് ബൗളര്‍മാരെ കൂടുതല്‍ പാക് ടീമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഷഹിന്‍ ഷാ അഫ്രീദി,ഉസ്മാന്‍ഖാന്‍ ഷിന്‍വാരി,സൊഹൈല്‍ ഖാന്‍,വഹാബ് റിയാസ് തുടങ്ങിയവരാണ് പേസ് നിരയില്‍ ഇടം പിടിച്ചത്. ഇംഗ്ലണ്ടിലെ വേഗമൈതാനത്ത് പാക് പേസര്‍മാര്‍ മികവ് കാട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.

പേസ് നിര ഇംഗ്ലണ്ടിന്റെ കരുത്ത്

അതേ സമയം സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ട് ലക്ഷ്യം വെക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തോറ്റശേഷമാണ് രണ്ടും മൂന്നും മത്സരം ജയിച്ച് ഇംഗ്ലണ്ട് പരമ്പര നേടിയത്. പേസ് ബൗളര്‍മാരാണ് ടീമിന്റെ കരുത്ത്. സ്റ്റുവര്‍ട്ട് ബ്രോഡിനൊപ്പം ജെയിംസ് ആന്‍ഡേഴ്‌സണ്‍,ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ക്കൂടി ചേരുമ്പോള്‍ ഇംഗ്ലണ്ട് പേസ്‌നിരയെ എതിരാളികള്‍ ഭയക്കുക തന്നെ ചെയ്യണം. ബാറ്റിങ് നിരയാണ് തലവേദന ഉയര്‍ത്തുന്നത്. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല. ബെന്‍ സ്റ്റോക്‌സ്,ജോ റൂട്ട്,ജോസ് ബട്‌ലര്‍ എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ.

മഴ വില്ലനായേക്കും

മാഞ്ചസ്റ്ററില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം മഴ വില്ലനായിരുന്നതിനാല്‍ നാളെയും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. വെസ്റ്റ് ഇന്‍ഡീസ്-ഇംഗ്ലണ്ട് മത്സരത്തിനിടെയിലും മഴ പലതവണ വില്ലനായിരുന്നു.

Story first published: Tuesday, August 4, 2020, 15:27 [IST]
Other articles published on Aug 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+