വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ട്- പാകിസ്താന്‍ രണ്ടാം ടെസ്റ്റ്; പ്രിവ്യു, കാലാവസ്ഥ, എപ്പോള്‍, എവിടെ കാണാം? എല്ലാമറിയാം

ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റിനു ജയിച്ചിരുന്നു

സതാംപ്റ്റണ്‍: ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ നിര്‍ണായകമായ രണ്ടാമത്തെ മല്‍സരം വ്യാഴാഴ്ച മുതല്‍ സതാംപ്റ്റണിലെ റോസ്ബൗളില്‍ നടക്കും. പാകിസ്താനെ സംബന്ധിച്ചു ജീവന്‍മരണ പോരാട്ടമാണ് ഈ മല്‍സരം. ജയിക്കാമായിരുന്ന ആദ്യ ടെസ്റ്റില്‍ മൂന്നു വിക്കറ്റിന്റെ തോല്‍വിയിലേക്കു വീണ പാക്പട ശക്തമായ തിരിച്ചടിക്കാണ് കച്ചമുറുക്കുന്നത്.

കളിയുടെ ആദ്യത്തെ മൂന്നു ദിവസവും മേധാവിത്വം പുലര്‍ത്തിയ ശേഷമാണ് ഒന്നാം ടെസ്റ്റില്‍ പാകിസ്താന്‍ തോല്‍വിയിലേക്കു വീണത്. ഒന്നാമിന്നിങ്‌സില്‍ 100 റണ്‍സിലേറെ ലീഡുണ്ടായിട്ടും അവര്‍ക്ക് അതു മുതലെടുക്കാന്‍ കഴിഞ്ഞില്ല. മറുഭാഗത്ത് തോല്‍ക്കുമെന്നു കരുതിയ മല്‍സരമാണ് ഇംഗ്ലണ്ട് അപ്രതീക്ഷിതമായി ജയിച്ചുകയറിയത്.

1

കാലാവസ്ഥ, പിച്ച് റിപ്പോര്‍ട്ട്

രണ്ടാം ടെസ്റ്റിന് മഴ വില്ലനാവാന്‍ സാധ്യത കൂടുതലാണ്. ആദ്യ ദിന മാത്രമല്ല തുടര്‍ന്നുള്ള ദിവസങ്ങളിലും സതാംപ്റ്റണില്‍ മഴ പെയ്യാനിടയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം നടന്നത് ഇതേ ഗ്രൗണ്ടിലായിരുന്നു. അന്ന് ഇംഗ്ലണ്ടിനെ വിന്‍ഡീസ് തോല്‍പ്പിക്കുകയും ചെയ്തിരുന്നു. ഫാസ്റ്റ് ബൗളര്‍മാരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നതാണ് ഇവിടുത്തെ പിച്ച്.

എപ്പോള്‍, എവിടെ കാണാം

സതാംപ്റ്റണിലെ റോസ് ബൗളിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു ശേഷം 3.30നാണ് കളിയാരംഭിക്കുന്നത്.
ഇന്ത്യയില്‍ സോണി സിക്‌സ്, സോണി സിക്‌സ് എച്ച്ഡി ചാനലുകളില്‍ മല്‍സരം തല്‍സമയം കാണാം. കൂടാതെ സോണി ലിവ് (sony live) ആപ്ലിക്കേഷനിലും കളിയുടെ ലൈവ് സ്ട്രീമിങ് ഉണ്ടാവും.

ടീം ന്യൂസ്

ലോക ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ സേവനം ഇംഗ്ലണ്ടിനു ലഭിക്കില്ല. കുടുംബപരമായ കാരണങ്ങളെ തുടര്‍ന്നാണ് പരമ്പരയിലെ രണ്ടും മൂന്നും ടെസ്റ്റുകളില്‍ നിന്നും അദ്ദേഹം പിന്‍മാറിയത്. സ്റ്റോക്‌സിനു പകരം സാക്ക് ക്രോളി ടീമിലെത്തിയേക്കും.
മറുഭാഗത്ത് പാകിസ്താന്‍ ടീമില്‍ ഒരു മാറ്റമുണ്ടായേക്കും. ഷതാബ് ഖാനു പകരം സൊഹാല്‍ ഖാന്‍ പ്ലെയിങ് ഇലവനിലെത്താനണ് സാധ്യത.

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇംഗ്ലണ്ട്- ഡൊമിനിക്ക് സിബ്ലി, റോറി ബേണ്‍സ്, സാക്ക് ക്രോളി, ജോ റൂട്ട് (ക്യാപ്റ്റന്‍), ഓലി പോപ്പ്, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ഡോം ബെസ്സ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.

പാകിത്സാന്‍- ഷാന്‍ മസൂദ്, ആബിദ് അലി, അസ്ഹര്‍ അലി (ക്യാപ്റ്റന്‍), ബാബര്‍ ആസം, ആസാദ് ഷെഫീഖ്, മുഹമ്മദ് റിസ്വാന്‍, യാസിര്‍ ഷാ, ഷഹീന്‍ അഫ്രീഡി, സൊഹൈല്‍ ഖാന്‍, നസീം ഷാ, മുഹമ്മദ് അബ്ബാസ്.

Story first published: Wednesday, August 12, 2020, 14:36 [IST]
Other articles published on Aug 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X