For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താന്‍ 236ന് പുറത്ത്, ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടമായി; മഴ കളി തടസപ്പെടുത്തുന്നു

1
46763

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റില്‍ പാകിസ്താന്‍ 236ന് പുറത്ത്. മഴ നാലാം ദിനവും വില്ലനായതോടെ വൈകിയാണ് മത്സരം ആരംഭിച്ചത്. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 223 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച പാകിസ്താന്‍ 236 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. അര്‍ധ സെഞ്ച്വറിയോടെ ക്രീസില്‍ നിന്ന മുഹമ്മദ് റിസ്വാനെ (72) സ്റ്റുവര്‍ട്ട് ബ്രോഡ് പുറത്താക്കുകയായിരുന്നു.

139 പന്തില്‍ ഏഴ് ബൗണ്ടറി ഉള്‍പ്പെടെ നിര്‍ണ്ണായക പ്രകടനമാണ് റിസ്വാന്‍ കാഴ്ചവെച്ചത്. നസീം ഷാ (1) പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനുവേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്നും സാം കറാന്‍,ക്രിസ് വോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

pakvseng

മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് മഴയെത്തുടര്‍ന്ന് നാലാം ദിനം നേരത്തെ സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 7 റണ്‍സെന്ന നിലയിലാണ്. റോറി ബേണ്‍സിന്റെ (0) വിക്കറ്റാണ് ആതിഥേയരായ ഇംഗ്ലണ്ടിന് നഷ്ടമായത്. നാല് പന്ത് മാത്രം നേരിട്ട ബേണ്‍സിനെ ഷഹിന്‍ ഷാ അഫ്രീദി ആസാദ് ഷെഫീഖിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഡോം സിബ്ലി (2),സാക്ക് ക്രൗലി (5) എന്നിവരാണ് ക്രീസില്‍. ഒരു ദിനം മാത്രം ശേഷിക്കെ മത്സരം സമനിലയില്‍ കലാശിക്കാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെയാണെങ്കില്‍ ആദ്യ മത്സരത്തില്‍ തോറ്റ പാകിസ്താനത് കടുത്ത തിരിച്ചടിയാവും.

തകര്‍ച്ചയോടെയായിരുന്നു പാകിസ്താന്റെ തുടക്കം. ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി പാക് ഇന്നിങ്സിന്റെ നെടുന്തൂണായ ഷാന്‍ മസൂദിനെ (1) ആദ്യം തന്നെ നഷ്ടമായി. സ്‌കോര്‍ബോര്‍ഡില്‍ ആറ് റണ്‍സ് മാത്രം ഉള്ളപ്പോള്‍ ജെയിംസ് ആന്‍ഡേഴ്സണിന്റെ പന്തില്‍ ഷാന്‍ മസൂദ് എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ അസര്‍ അലിയാണ് (20) രണ്ടാമനായി മടങ്ങിയത്. ഇംഗ്ലണ്ടിന്റെ കരുത്തുറ്റ പേസാക്രമണത്തിന് മുന്നില്‍ 85പന്തുവരെ പിടിച്ചുനില്‍ക്കാന്‍ അസര്‍ അലിക്ക് സാധിച്ചെങ്കിലും ആന്‍ഡേഴ്സണിന്റെ പന്തില്‍ ബേണ്‍സിന് ക്യാച്ച് നല്‍കി മടങ്ങി. ഒരുവശത്ത് പിടിച്ചുനിന്ന ആബിദ് അലിയാണ് (60) മൂന്നാമതായി പുറത്തായത്. 111 പന്തുകള്‍ നേരിട്ട് ഏഴ് ബൗണ്ടറി ഉള്‍പ്പെടെ ശ്രദ്ധയോടെ മുന്നേറിയ ഓപ്പണര്‍ ആബിദിനെ സാം കുറാന്‍ ബേണ്‍സിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ആബിദ് മടങ്ങുമ്പോള്‍ 102 റണ്‍സായിരുന്നു പാക് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്.

മധ്യനിരയില്‍ ആസാദ് ഷെഫീഖിനും (5) തിളങ്ങാനായില്ല.13 പന്തുകള്‍ നേരിട്ട് ഒരു ബൗണ്ടറിയും നേടി നിലയുറപ്പിക്കാന്‍ ശ്രമിച്ച ആസാദിനെ സ്റ്റുവര്‍ട്ട് ബ്രോഡ് സിബ്ലിയുടെ കൈകളിലെത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഫവാദ് അലം (0) ക്രിസ് വോക്സിന് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങി. പ്രതീക്ഷ നല്‍കി ക്രീസില്‍ തുടരുകയായിരുന്ന ബാബര്‍ അസാമിനെ (47) മടക്കി സ്റ്റുവര്‍ട്ട് ബ്രോഡാണ് പാകിസ്താന് കടുത്ത തിരിച്ചടി നല്‍കിയത്. 127 പന്തുകള്‍ നേരിട്ട് 3 ബൗണ്ടറിയാണ് ബാബര്‍ നേടിയത്. ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ബാബര്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നെങ്കിലും രണ്ടാം ഇന്നിങ്സില്‍ നിരാശപ്പെടുത്തിയിരുന്നു. വാലറ്റത്ത് യാസിര്‍ ഷാ (5),ഷഹിന്‍ ഷാ അഫ്രീദി(0),മുഹമ്മദ് അബ്ബാസ് (2) എന്നിവരും പെട്ടെന്ന് മടങ്ങിയത് പാകിസ്താന് വലിയ തിരിച്ചടിയായി.

നേരത്തെ ഒന്നാം ടെസ്റ്റില്‍ വിജയത്തിന് തൊട്ടരികില്‍ നിന്നാണ് പാകിസ്താന്‍ കളി കൈവിട്ടത്. മൂന്ന് ദിവസവും മുന്നിട്ട് നിന്ന് ഒന്നാം ഇന്നിങ്സില്‍ 100ന് മുകളില്‍ ലീഡും സ്വന്തമാക്കിയ ശേഷമാണ് പാകിസ്താന്‍ മത്സരത്തില്‍ പരാജയപ്പെട്ടത്. മൂന്ന് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്. പരമ്പര കൈവിടാതിരിക്കാന്‍ രണ്ടാം ടെസ്റ്റില്‍ പാകിസ്താന് ജയം നിര്‍ണ്ണായകമാണ്.

Story first published: Monday, August 17, 2020, 9:18 [IST]
Other articles published on Aug 17, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+