Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട്-പാകിസ്താന്‍ രണ്ടാം ടെസ്റ്റ്: മൂന്നാം ദിനവും മഴമൂലം മത്സരം തടസപ്പെടുന്നു

1
46763

സതാംപ്റ്റണ്‍: ഇംഗ്ലണ്ട്-പാകിസ്താന്‍ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനവും മഴമൂലം കളിവൈകുന്നു. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുന്നത് വരെ ഒരു ഓവര്‍ പോലും എറിയാന്‍ സാധിച്ചിട്ടില്ല. ബാറ്റിങ് തകര്‍ച്ച നേരിട്ട പാകിസ്താന്റെ അവസാന പ്രതീക്ഷ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനിലാണ്. രണ്ടാം ദിനവും മഴ വില്ലനായെത്തിയിരുന്നു. നിലവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 223 എന്ന നിലയിലാണ് പാകിസ്താനുള്ളത്. റിസ്‌വാനൊപ്പം (60) നസീം ഷായാണ് (1) ക്രീസില്‍. 116 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറി ഉള്‍പ്പെടെയാണ് റിസ്‌വാന്‍ ക്രീസില്‍ തുടരുന്നത്. സ്‌കോര്‍ബോര്‍ഡ് 250 കടത്തുക എന്ന ലക്ഷ്യംവെച്ചാവും പാകിസ്താന്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിക്കുക.

എന്നാല്‍ ഇംഗ്ലണ്ടിന്റെ പേസ് കരുത്തിന് മുന്നില്‍ അത് എളുപ്പമാവില്ല. മഴ മൂന്നാം ദിനവും വില്ലനായേക്കുമെന്നാണ് വിവരം. ആദ്യ രണ്ട് ദിനവും മഴ കളി തടസപ്പെടുത്തിയിരുന്നു തകര്‍ച്ചയോടെയായിരുന്നു പാകിസ്താന്റെ തുടക്കം. ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി പാക് ഇന്നിങ്‌സിന്റെ നെടുന്തൂണായ ഷാന്‍ മസൂദിനെ (1) ആദ്യം തന്നെ നഷ്ടമായി. സ്‌കോര്‍ബോര്‍ഡില്‍ ആറ് റണ്‍സ് മാത്രം ഉള്ളപ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ ഷാന്‍ മസൂദ് എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ അസര്‍ അലിയാണ് (20) രണ്ടാമനായി മടങ്ങിയത്. ഇംഗ്ലണ്ടിന്റെ കരുത്തുറ്റ പേസാക്രമണത്തിന് മുന്നില്‍ 85പന്തുവരെ പിടിച്ചുനില്‍ക്കാന്‍ അസര്‍ അലിക്ക് സാധിച്ചെങ്കിലും ആന്‍ഡേഴ്‌സണിന്റെ പന്തില്‍ ബേണ്‍സിന് ക്യാച്ച് നല്‍കി മടങ്ങി.

engvpak1

ഒരുവശത്ത് പിടിച്ചുനിന്ന ആബിദ് അലിയാണ് (60) മൂന്നാമതായി പുറത്തായത്. 111 പന്തുകള്‍ നേരിട്ട് ഏഴ് ബൗണ്ടറി ഉള്‍പ്പെടെ ശ്രദ്ധയോടെ മുന്നേറിയ ഓപ്പണര്‍ ആബിദിനെ സാം കുറാന്‍ ബേണ്‍സിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ആബിദ് മടങ്ങുമ്പോള്‍ 102 റണ്‍സായിരുന്നു പാക് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. മധ്യനിരയില്‍ ആസാദ് ഷെഫീഖിനും (5) തിളങ്ങാനായില്ല. 13 പന്തുകള്‍ നേരിട്ട് ഒരു ബൗണ്ടറിയും നേടി നിലയുറപ്പിക്കാന്‍ ശ്രമിച്ച ആസാദിനെ സ്റ്റുവര്‍ട്ട് ബ്രോഡ് സിബ്ലിയുടെ കൈകളിലെത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഫവാദ് അലം (0) ക്രിസ് വോക്‌സിന് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങി. പ്രതീക്ഷ നല്‍കി ക്രീസില്‍ തുടരുകയായിരുന്ന ബാബര്‍ അസാമിനെ (47) മടക്കി സ്റ്റുവര്‍ട്ട് ബ്രോഡാണ് പാകിസ്താന് കടുത്ത തിരിച്ചടി നല്‍കിയത്. 127 പന്തുകള്‍ നേരിട്ട് 3 ബൗണ്ടറിയാണ് ബാബര്‍ നേടിയത്.

ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ബാബര്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ നിരാശപ്പെടുത്തിയിരുന്നു. വാലറ്റത്ത് യാസിര്‍ ഷാ (5), ഷഹിന്‍ ഷാ അഫ്രീദി(0), മുഹമ്മദ് അബ്ബാസ് (2) എന്നിവരും പെട്ടെന്ന് മടങ്ങിയത് പാകിസ്താന് വലിയ തിരിച്ചടിയായി. ഇംഗ്ലണ്ടിനുവേണ്ടി ജെയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ സാം കറാനും ക്രിസ് വോക്‌സും ഓരോ വിക്കറ്റും വീഴ്ത്തി. മികച്ച ബൗളിങ് കരുത്തുള്ള പാകിസ്താന്‍ ഇംഗ്ലണ്ട് ബാറ്റിങ് നിരയും കടുത്ത വെല്ലുവിളി ഉയര്‍ത്തും. നേരത്തെ ഒന്നാം ടെസ്റ്റില്‍ വിജയത്തിന് തൊട്ടരികില്‍ നിന്നാണ് പാകിസ്താന്‍ കളി കൈവിട്ടത്. മൂന്ന് ദിവസവും മുന്നിട്ട് നിന്ന് ഒന്നാം ഇന്നിങ്‌സില്‍ 100ന് മുകളില്‍ ലീഡും സ്വന്തമാക്കിയ ശേഷമാണ് പാകിസ്താന്‍ മത്സരത്തില്‍ പരാജയപ്പെട്ടത്. മൂന്ന് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്. പരമ്പര കൈവിടാതിരിക്കാന്‍ രണ്ടാം ടെസ്റ്റില്‍ പാകിസ്താന് ജയം നിര്‍ണ്ണായകമാണ്.

Story first published: Saturday, August 15, 2020, 18:28 [IST]
Other articles published on Aug 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+