വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: എന്തൊരു വേഗം... തീപ്പൊരി പാറിച്ച് മാര്‍ക്ക് വുഡ്, ഇനി അവര്‍ക്കൊപ്പം

ഫൈനലിലായിരുന്നു വുഡിന്റെ മിന്നും പ്രകടനം

154 kph! Mark Wood bowls fastest delivery of tournament

ലണ്ടന്‍: ലോര്‍ഡ്‌സില്‍ അരങ്ങേറിയ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള ലോകകപ്പ് കലാശപ്പോരാട്ടം തീപാറുമെന്ന കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. ടൈയും പിന്നീട് സൂപ്പര്‍ ഓവറിലെ ടൈയുമെല്ലാം കണ്ട ത്രില്ലറിലാണ് ആതിഥേയര്‍ കൂടിയായ ഇംഗ്ലണ്ട് കന്നി ലോകകപ്പില്‍ മുത്തമിട്ടത്.

ലോകകപ്പ്: വഴിത്തിരിവായത് ആ നിമിഷം... നാണക്കേടെന്ന് വില്ല്യംസണ്‍, ആരാണ് വില്ലന്‍? ലോകകപ്പ്: വഴിത്തിരിവായത് ആ നിമിഷം... നാണക്കേടെന്ന് വില്ല്യംസണ്‍, ആരാണ് വില്ലന്‍?

ആവേശക്കൊടുമുടി കയറിയ ഈ ക്ലാസിക്കില്‍ മുങ്ങിപ്പോയ ഒരു നേട്ടം കൂടിയുണ്ട്. ലോകകപ്പിലെ ഏറ്റവും വേഗമേറിയ പന്തെന്ന റെക്കോര്‍ഡിനൊപ്പം ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡ് എത്തിയത് ഫൈനലില്‍ കണ്ടു. അമ്പരപ്പിക്കുന്ന വേഗത്തിലായിരുന്നു വുഡ് കലാശക്കളിയില്‍ ബൗള്‍ ചെയ്തത്.

154 കിമി വേഗം

154 കിമി വേഗതയില്‍ പന്തെറിഞ്ഞാണ് വുഡ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഹെന്റി നിക്കോള്‍സിനാണ് വുഡിന്റെ ഈ തീപ്പന്ത് നേരിടേണ്ടിവന്നത്. വിക്കറ്റ് കൈവിടാതെ ഈ പന്തില്‍ പിടിച്ചുനില്‍ക്കാന്‍ കിവീസ് താരത്തിനു കഴിഞ്ഞു.
ഈ ടൂര്‍ണമെന്റില്‍ ഇതേ വേഗത്തില്‍ പന്തെറിഞ്ഞ മൂന്നാമത്തെ ബൗളറാണ് വുഡ്. നേരത്തേ ഇംഗ്ലണ്ടിന്റെ തന്നെ പുതിയ പേസ് സെന്‍സേഷന്‍ ജോഫ്ര ആര്‍ച്ചര്‍, വിക്കറ്റ് വേട്ടക്കാരനായ ഓസ്‌ട്രേലിയയുടെ മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരും ഇതേ വേഗതയില്‍ ബൗള്‍ ചെയ്തിരുന്നു.

രണ്ടാമത് ലോക്കി ഫെര്‍ഗൂസന്‍

രണ്ടാമത് ലോക്കി ഫെര്‍ഗൂസന്‍

ഈ ലോകകപ്പിലെ വേഗ രാജാക്കന്‍മാരുടെ പട്ടിക നോക്കിയാല്‍ രണ്ടാം സ്ഥാനം ന്യൂസിലാന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസനാണ്. 152 കിമി വേഗതയില്‍ പന്തെറിഞ്ഞാണ് ഫെര്‍ഗൂസന്‍ ഈ പട്ടികയില്‍ രണ്ടാംസ്ഥാനത്തെത്തിയത്.
സെമി ഫൈനല്‍ പോലും കാണാതെ പുറത്തായ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ഭാഗമായിരുന്ന പേസര്‍ ഷാനോണ്‍ ഗബ്രിയേലാണ് ലിസ്റ്റില്‍ മൂന്നാമത്. 150 കിമിയാണ് ഗബ്രിയേലിന്റെ വേഗത.

കിരീടം ഇംഗ്ലണ്ടിന്

കിരീടം ഇംഗ്ലണ്ടിന്

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ കലാശപ്പോരില്‍ ആതിഥേയരായ ഇംഗ്ലണ്ടിനാണ് ക്രിക്കറ്റിന്റെ തറവാട്ട് മുറ്റമായ ലോര്‍ഡ്‌സില്‍ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായത്. നിശ്ചിത ഓവറില്‍ ടൈ ആയ പോരാട്ടത്തില്‍ സൂപ്പര്‍ ഓവറിലും ഒരു ടീമിനും ജയിക്കാനായില്ല. സൂപ്പര്‍ ഓവറും ടൈ ആയതോടെ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന ആനൂകുല്യത്തില്‍ ഇംഗ്ലണ്ട് ജേതാക്കളാവുകയായിരുന്നു. ഇംഗ്ലണ്ടിന്റെ കന്നി ലോകകിരീടം കൂടിയാണിത്.

Story first published: Monday, July 15, 2019, 11:08 [IST]
Other articles published on Jul 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X