ഹെഡിങ്ലേ: ആഷസിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ തീയുണ്ടകളേറ്റ് ഓസ്ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്സ്മാന് സ്റ്റീവ് സ്മിത്തിനു പരിക്കേറ്റിരുന്നു. ബൗണ്‍സര്‍ കഴുത്തിന് കൊണ്ട് പരിക്കേറ്റതു കാരണം രണ്ടാമിന്നിങ്സില്‍ ബാറ്റ് ചെയ്യാന്‍ കഴിയാതിരുന്ന സ്മിത്ത് മൂന്നാം ടെസ്റ്റില്‍ നിന്നും പിന്മാറുകയും ചെയ്തിരുന്നു. എന്നാല്‍ സ്മിത്തിനെ എറിഞ്ഞു സൈഡാക്കിയിട്ടും ആര്‍ച്ചര്‍ക്കു മതിയായില്ലെന്നാണ് പുതിയ വീഡിയോ തെളിയിക്കുന്നത്.
രണ്ടാം ടെസ്റ്റിനിടെ ബൗണ്‍സറുകളില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള സ്മിത്തിന്റെ ശ്രമങ്ങള്‍ ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഓസീസ് താരത്തെ പരിഹസിച്ചുകൊണ്ടുള്ള വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ പരിശീലനത്തിനിടെ സ്മിത്തിന്റെ അതേ ശൈലിയില്‍ ആര്‍ച്ചര്‍ പന്ത് ഒഴിവാക്കുന്നതിന്റെ വീഡിയോയാണ് ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്.
ടീം ഇന്ത്യയുടെ കോച്ച്: 2017ല്‍ അപേക്ഷിച്ചു, ഇത്തവണയില്ല... വീരുവിന് ശാസ്ത്രിപ്പേടിയോ? ഇതാണ് സത്യം
ലീഡ്സില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിനു മുന്നോടിയായാണ് ആര്‍ച്ചര്‍ നെറ്റ്സില്‍ ബാറ്റ് ചെയ്യുന്നതിന്റെ വീഡിയോ വന്നത്. ബൗണ്‍സറുകളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ താരം പല തരത്തില്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെയാണ് ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നതാണ് രസകരമായ കാര്യം.
Is that Jofra Archer or Steve Smith in the nets at Headingley? #Ashes @alintaenergy pic.twitter.com/RT5ADoSUjr
— cricket.com.au (@cricketcomau) August 22, 2019