വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജാസണ്‍- ജോണി വെടിക്കെട്ട്... തകര്‍ന്നത് 40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്, ഇന്ത്യക്കെതിരേ ഇതാദ്യം

മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ഇംഗ്ലണ്ടിന് നല്‍കിയത്

By Manu

ബെര്‍മിങ്ഹാം: ലോകകപ്പില്‍ ഇന്ത്യക്കെതിരായ മാസ്മരിക ബാറ്റിങ് പ്രകടനത്തിലൂടെ ഇംഗ്ലീഷ് ഓപ്പണര്‍മാരായ ജാസണ്‍ റോയ്- ജോണി ബെയര്‍സ്‌റ്റോ കുറിച്ചത് ലോക റെക്കോര്‍ഡ്. 40 വര്‍ഷം ഇളക്കം തട്ടാതെ നിന്ന റെക്കോര്‍ഡിനെയാണ് ഇരുവരും അടിച്ച് ബൗണ്ടറി കടത്തിയത്. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്കെതിരേ ഒന്നാം വിക്കറ്റില്‍ ഏറ്റവുമധികം റണ്‍സെന്ന റെക്കോര്‍ഡ് ജാസണ്‍- ജോണി സഖ്യം തിരുത്തിക്കുറിക്കുകയായിരുന്നു. മല്‍സരത്തില്‍ 160 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. മല്‍സരത്തില്‍ ബെയര്‍സ്‌റ്റോ 111ഉം ജാസണ്‍ 66ഉം റണ്‍സെടുത്ത് പുറത്തായി.

jason roy

1979ലെ ലോകകപ്പില്‍ ഇന്ത്യക്കെതിരേ വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍മാരായ ജോര്‍ഡന്‍ ഗ്രീനിഡ്ജ്- ഡെസ്മണ്ട് ഹെയ്ന്‍സ് സഖ്യം ചേര്‍ന്നെടുത്ത 138 റണ്‍സായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡാണ്. ഇതാണ് ഇംഗ്ലീഷ് സഖ്യത്തിന്റെ വെടിക്കെട്ട് പ്രകടനത്തിനു മുന്നില്‍ വഴിമാറിയത്.

ധോണിക്കും ജാദവിനും കൂവല്‍, പതുക്കെ കളിച്ച് കളി തോറ്റുകൊടുത്തു?; കോലിക്ക് പറയാനുള്ളത് ധോണിക്കും ജാദവിനും കൂവല്‍, പതുക്കെ കളിച്ച് കളി തോറ്റുകൊടുത്തു?; കോലിക്ക് പറയാനുള്ളത്

ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ 11ാമത്തെ ഓപ്പണിങ് സെഞ്ച്വറി കൂട്ടുകെട്ടാണ് ജാസണ്‍- ജോണി സഖ്യം ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ഈ ലോകകപ്പിലെ രണ്ടാമത്തെ ഓപ്പണിങ് സെഞ്ച്വറി കൂട്ടുകെട്ടും ഇതാണ്. ഏകദിനത്തില്‍ ഇത് എട്ടാം തവണയാണ് ജാസണ്‍- ജോണി സഖ്യം ഓപ്പണിങ് വിക്കറ്റില്‍ 100 റണ്‍സ് തികച്ചത്.

Story first published: Monday, July 1, 2019, 10:34 [IST]
Other articles published on Jul 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X